ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഷിക്കാഗോ: കെസിഎസ് വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ 40 വനിതകൾ പങ്കെടുത്ത് മിഷിഗണിലേക്ക് നടത്തിയ വൈനറി യാത്ര സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും അവിസ്മരണീയ അനുഭവമായി മാറി. തിരക്കുകളിൽ നിന്ന് മാറിനിന്ന് പരസ്പരം കൂടുതൽ അടുത്തറിയാനും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനും യാത്ര മികച്ച അവസരമായി.
യാത്രയുടെ ഭാഗമായി സെന്റ് ജൂലിയൻ വൈനറി, റൗണ്ട് ബാൺ വൈനറി എന്നിവ സന്ദർശിച്ചു. തുടർന്ന് ഹമ്മിംഗ്ബേർഡ് ലൗഞ്ചിൽ ഒരുക്കിയ ഉച്ചഭക്ഷണം എല്ലാവർക്കും ഒരുമിച്ച് വിശ്രമിക്കാനും സൗഹൃദം പങ്കിടാനും കൂടുതൽ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചു.

പങ്കെടുത്തവരുടെ ആവേശകരമായ പ്രതികരണങ്ങളും മികച്ച അഭിപ്രായങ്ങളും യാത്രയുടെ വിജയത്തിന് തെളിവായി. യാത്ര വിജയകരമാക്കാൻ പ്രവർത്തിച്ച ട്രിപ്സ് ടീം അംഗങ്ങളായ ബെക്കി ഇടിയനിൽ, ജെറ്റ്സി ഇടിയനിൽ, സുമ ചക്കാലയ്ക്കൽ, മേഘ തണ്ടച്ചേരിൽ എന്നിവരെ പ്രത്യേകമായി അഭിനന്ദിച്ചു.
സമൂഹത്തിലെ വനിതകൾക്ക് പരസ്പരം അടുത്തറിയാനും പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിലും ഇത്തരം പരിപാടികൾ തുടരുമെന്നും സംഘാടകർ അറിയിച്ചു.
Tags : KCS ChicagoWomensForum MichiganWineryTrip