ഷിക്കാഗോ: കെസിഎസ് വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ 40 വനിതകൾ പങ്കെടുത്ത് മിഷിഗണിലേക്ക് നടത്തിയ വൈനറി യാത്ര സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും അവിസ്മരണീയ അനുഭവമായി മാറി. തിരക്കുകളിൽ നിന്ന് മാറിനിന്ന് പരസ്പരം കൂടുതൽ അടുത്തറിയാനും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനും യാത്ര മികച്ച അവസരമായി.
യാത്രയുടെ ഭാഗമായി സെന്റ് ജൂലിയൻ വൈനറി, റൗണ്ട് ബാൺ വൈനറി എന്നിവ സന്ദർശിച്ചു. തുടർന്ന് ഹമ്മിംഗ്ബേർഡ് ലൗഞ്ചിൽ ഒരുക്കിയ ഉച്ചഭക്ഷണം എല്ലാവർക്കും ഒരുമിച്ച് വിശ്രമിക്കാനും സൗഹൃദം പങ്കിടാനും കൂടുതൽ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചു.