ചേര്‍ത്തല കെവിഎം കോളജ് ഓഫ് ഫിസിയോതെറാപ്പിയിൽ നടന്ന ലോക ഫിസിയോതെറാപ്പി ദിനാചരണം.
ചേര്‍ത്തല: കെവിഎം കോളജ് ഓഫ് ഫിസിയോതെറാപ്പിയിൽ ലോക ഫിസിയോതെറാപ്പി ദിനം വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തത്തോടെ ആഘോഷിച്ചു.
പ്രഫ.എം.കെ. രാജില, പ്രഫ.ആർ. രേജീഷ്കുമാറും, മേഘ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഹൃദയാരോഗ്യത്തിൽ ഫിസിയോതെറാപ്പിയുടെ പങ്ക് എന്ന പ്രമേയത്തില്‍ വിവിധ ബോധവത്കരണവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകർക്കും ജീവനക്കാർക്കുമായി കാർഡിയാക് ഫിറ്റ്നസ് പ്രോഗ്രാമും സംഘടിപ്പിച്ചു.