x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്‍ചാ​ണ്ടി എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: September 10, 2026 12:45 AM IST | Updated: September 10, 2026 12:45 AM IST

കോ​ണ്‍ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃത്ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് വി​ത​ര​ണ സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന

എ​ട​ത്വ: കോ​ണ്‍ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി അ​നു​സ്മ​ര​ണ​വും ​ഉ​മ്മ​ന്‍ ചാ​ണ്ടി എ​ക്‌​സ​ല​ന്‍സ് 2026 അ​വാ​ര്‍ഡ് വി​ത​ര​ണ​വും ന​ട​ന്നു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്തി​ലെ എ​സ്എ​സ്എ​ല്‍സി, പ്ല​സ് ടു ​പ​രി​ക്ഷ​ക​ളി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും പ്ര​ള​യ സ​മ​യ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ​യും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​രെ​യും എം​പി ആ​ദ​രി​ച്ചു.

വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ വ​ര്‍ഗീ​യ​ത​യും വി​ഭ​ഗീ​യ​ത​യും വ​ള​ര്‍ത്തു​ന്ന സം​ഘ​പ​രി​വാ​ര്‍ അ​ജ​ണ്ട​യാ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ന്‍റെ ന​യ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍പ്പി​ക്കാ​ന്‍ ഒ​രി​ക്ക​ലും കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ക്കി​ല്ല. അ​ടു​ത്തു​വ​രു​ന്ന ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ണ്ണം​കുളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി ജോ​സ​ഫ്, റ്റി​ജി​ന്‍ ജോ​സ​ഫ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​താ​പ​ന്‍ പ​റ​വേ​ലി, കെ. ​ഗോ​പ​കു​മാ​ര്‍, ബ്ലോ​ക്ക് പ്ര​സി​സ​ന്‍റ് ജോ​ര്‍ജ് മാ​ത്യു പ​ഞ്ഞി​മ​രം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍സി ബി​ജോ​യി, മ​ഞ്ജു വി​ജ​യ​കു​മാ​ര്‍, വി​ശ്വ​ന്‍ വെ​ട്ട​ത്തി​ല്‍, ജോ​ളി ലു​ക്കോ​സ്, ജി​ന്‍സി ജോ​ളി, സു​ശീ​ല കു​ഞ്ഞ​ച്ച​ന്‍, അ​നി​ത ശ​ശി​ധ​ര​ന്‍, ആ​ലി​സ് ഫി​ലി​പ്പ്, ഫാ​ന്‍സി ആ​ന്‍റ​ണി, മ​നോ​ജ് മാ​ത്യു, മോ​ന്‍സി സോ​ണി, ജി​യോ ചേ​ന്ന​ങ്ക​ര, തോ​മ​സ് കാ​ട്ടു​ങ്ക​ല്‍, ബ്ല​സി പ​ന​യ്ക്ക​ല്‍, ബാ​ബു പ​ടി​ഞ്ഞാ​റെ​ക്ക​ര, ഷാ​ജി മാ​ളി​യേ​ക്ക​ല്‍, സാ​ജു​മോ​ന്‍ തെ​ക്കേ​ടം, ത​ങ്ക​ച്ച​ന്‍ മാ​മ്പ്ര, കൊ​ച്ചു​മോ​ന്‍ ഏ​ഴ​ര​യി​ല്‍, സു​നി​ല്‍, വി​ജ​യ​മ്മ സോ​മ​ന്‍, ഷാ​ജി പെ​രു​വേ​ലി, റ്റോം ​പ​രു​മു​ട്ടി​ല്‍, ജോ​സ് കൊ​ടു​പു​ന്ന, എ.​കെ. ഗോ​പി, സു​ബി​ന്‍ നെ​റ്റി​ത്ത​റ, ആ​ന്‍ഡ്രൂ​സ് ഒ​ല​ക്ക​പ്പാ​ടി, ജോ​മോ​ന്‍ ച​ക്കാ​ല​യ്ക്ക​ല്‍, ആ​ന്‍റ​ണി തി​രു​നി​ലം, മോ​ന്‍സി മൂന്നു​പ​റ, ടോ​മി​ച്ച​ന്‍ വാ​ഴ​പ​റ​മ്പ്, തോ​മ​സ് ഈ​രേ​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Excellence Award

Recent News

Corehub Up