വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തന ഉദ്ഘാടനം
ചപ്പാരപ്പടവ്: തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തന ഉദ്ഘാടനവും നാടൻപാട്ട് ശിൽപശാലയും ചപ്പാരപ്പടവ് എഎൽപി സ്കൂളിൽ നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.പി. സുനിൽകുമാർ മുഖ്യഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ. മനോജ് പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു. ഐ. ആശാലക്ഷ്മി, പി.എം. അബ്ദുൾലത്തീഫ്, കെ.കെ. ശ്രീരാജ്, മുഖ്യാധ്യാപിക പി.പി. സായിദ, കെ.വി. മെസ്മർ എന്നിവർ പ്രസംഗിച്ചു. നാടൻ പാട്ട് കലാകാരൻ എം. ബാലകൃഷ്ണൻ, എം.ബി. ആവണി എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.
Tags : Workshop NattuVishasham DistrictNews