മിഥുന് ബാബു, ധന്യ
ചവറ: വിദേശരാജ്യങ്ങളില്‍ തൊഴില്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധിപ്പേരില്നിന്നു പണംതട്ടിയ ദമ്പതികള്‍ അറസ്റ്റില്‍. ചവറ മേനാംപ്പള്ളി ചാങ്കൂര്‍ വടക്കതില്‍ ധന്യ (39), ഭര്‍ത്താവ് മിഥുന് ബാബു (44) എന്നിവരെയാണ് ചവറ പൊലിസ് അറസ്റ്റ് ചെയ്തത്.
റഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത പരാതിയില്‍ മേലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു. മൂന്നു മുതൽ ആറു ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് വിവരം. രണ്ട് വര്‍ഷമായി ചവറ ശങ്കരമംഗലം കേന്ദ്രീകരിച്ച് ഇവര്‍ ഏജന്‍സി നടത്തിവരുന്നുണ്ടായിരുന്നു. പൈസ നല്‍കിയിട്ടും പറഞ്ഞ സമയത്തിനുള്ളില്‍ ഇവര്‍ ജോലി നല്‍കിയില്ല. ഇതോടെയാണ് പരാതിയുമായി പണം നഷ്ടമായവര്‍ രംഗത്തെത്തിയത്. ഇവര്‍ക്കെതിരെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലും പരാതിയുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews Couple remanded.