x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ക്ഷേ​മം ക​ട​ലാ​സി​ൽ; ട്രാ​ക്ട​ർ ക​ട്ട​പ്പു​റ​ത്തു​ത​ന്നെ!

വെബ് ഡെസ്ക്
Published: September 10, 2026 02:47 AM IST | Updated: September 10, 2026 02:47 AM IST

നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ ഷെ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ട്രാ​ക്ട​ർ.

നെ​ന്മാ​റ: ഉ​ഴ​വു​കൂ​ലി​യും കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക​യും കു​ത്ത​നെ ഉ​യ​ർ​ന്ന് നെ​ൽ​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട ട്രാ​ക്ട​ർ വ​ർ​ഷ​ങ്ങ​ളാ​യി നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ ഷെ​ഡി​ൽ​ത​ന്നെ.
സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ക്ഷേ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ങ്ങി​യ ട്രാ​ക്ട​റാ​ണ് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​പോ​ലും ന​ട​ത്താ​തെ ക​ട്ട​പ്പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ട്രാ​ക്ട​ർ വാ​ങ്ങി​യ​ത്. എ​വ​ർ​ഗ്രീ​ൻ വ​നി​താ ലേ​ബ​ർ ബാ​ങ്ക് എ​ന്ന തൊ​ഴി​ൽ​സേ​ന മു​ഖേ​ന 9.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ട്രാ​ക്ട​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​തി​ൽ തൊ​ഴി​ൽ​സേ​ന അം​ഗ​ങ്ങ​ളു​ടെ വി​ഹി​ത​മാ​യി 2.25 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ പേ​രി​ലാ​ണ് ട്രാ​ക്ട​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

വാ​ങ്ങി​യ​തി​നു പി​ന്നാ​ലെ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് സേ​വ​നം എ​ത്തി​ക്കാ​ൻ വ​നി​താ ലേ​ബ​ർ ബാ​ങ്ക് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ തൊ​ഴി​ൽ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ട്രാ​ക്ട​റും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ ഷെ​ഡി​ലേ​ക്ക് മാ​റ്റി​യ ട്രാ​ക്ട​ർ വ​ർ​ഷ​ങ്ങ​ളാ​യി അ​വി​ടെ​ത്ത​ന്നെ കി​ട​ക്കു​ക​യാ​ണ്.

ക​ർ​ഷ​ക​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി വാ​ങ്ങി​യ നി​ര​വ​ധി കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തെ കെ​ട്ടി​ക്കി​ട​ന്ന് തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​ട്ടേ​റെ കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ പാ​ല​ക്കാ​ട് ഈ​സ്റ്റ് വു​മ​ൻ ലേ​ബ​ർ ബാ​ങ്ക് ഫെ​ഡ​റേ​ഷ​ൻ മു​ഖേ​ന എ​രി​മ​യൂ​രി​ലെ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

അ​ധി​കം പ​ഴ​ക്ക​മി​ല്ലാ​ത്ത ട്രാ​ക്ട​റും ടി​ല്ല​റും മാ​ത്ര​മാ​ണ് നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ ഷെ​ഡി​ൽ അ​വ​ശേ​ഷി​ച്ച​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ട്രാ​ക്ട​റി​ന്‍റെ കാ​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യും ന​ട​ന്നി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ട്രാ​ക്ട​ർ വാ​ങ്ങു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച എ​വ​ർ​ഗ്രീ​ൻ വ​നി​താ ലേ​ബ​ർ ബാ​ങ്കി​ലെ അം​ഗ​ങ്ങ​ളെ വി​ളി​ച്ചു​കൂ​ട്ടി വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews tractors

Recent News

Corehub Up