എം.കെ. ഗാർമെന്റ്സ് ഉദ്ഘാടനം
ചേർപ്പ്: സൂര്യഭാരതി ഗ്രൂപ്പിന്റെ എം.കെ. ഗാർമെന്റ്സ് നാടിനു സമർപ്പിച്ചു. ചേർപ്പ് സെന്ററിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം സൂര്യഭാരതി ഗ്രൂപ്പ് ചെയർമാൻ കെ.പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അനിൽ പെറ്റാക്കാട്ട് ആദ്യ വിൽപന നിർവഹിച്ചു. ബൈജു കാലടി, രതീഷ് ആർ. നായർ, ബിജു വരാപുറത്ത്, സന്തോഷ് കുമാർ, കെ.വി. മധു, ചിന്തു സതീശൻ, ബാലൻ കണിമംഗലത്ത്, ബിജു ആട്ടോർ, സി.വി. പ്രേമകുമാർ, കെ. കേശവദാസ്, താര അതിയേടത്ത്, പി.വി. സജീവ്, രഞ്ജിത്ത് ലാൽ, അനിൽ കുമാർ, എം.കെ. നാസർ, മനാഫ് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 50 ശതമാനം വിലക്കുറവും പ്രഖ്യാപിച്ചിരുന്നു.