അമല മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗം നടത്തിയ ശിൽപശാല റിനൈസെൻസിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി നിർവഹിക്കുന്നു.
തൃശൂർ: അമല മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗം നടത്തിയ ശിൽപശാല റിനൈസെൻസിന്റെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. വി.കെ. പ്രതിഭ, അസോസിയേറ്റ് പ്രഫസർ ഡോ. ബോണി രാജൻ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽനിന്ന് പിജി വിദ്യാർഥികളും ഡോക്ടർമാരും അടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു