x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

15 വ​ർ​ഷ​മാ​യി​ നി​ർ​ത്തി​യിട്ടിരി​ക്കു​ന്ന കൊ​യ്ത്ത് യ​ന്ത്രം മാ​റ്റ​ണ​മെ​ന്ന് സ്ഥ​ല​മു​ട​മ

വെബ് ഡെസ്ക്
Published: November 22, 2026 05:48 AM IST | Updated: November 22, 2026 05:48 AM IST

ന​ല്ലേപ്പി​ള്ളി ബാ​ല​കൃ​ഷ്ണന്‍റെ സ്ഥ​ല​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന കൊ​യ്ത്തു യ​ന്ത്രം.

ന​ല്ലേ​പ്പി​ള്ളി: ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ക​ട്ട​പ്പു​റ​ത്ത് സ്ഥ​ലം​ മു​ട​ക്കി​യാ​യി വ​യ​ലി​ൽ​കി​ട​ക്കു​ന്ന കൊ​യ്ത്ത് യ​ന്ത്ര​വും ലോ​റി​യും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ലം ഉ​ട​മ​യാ​യ ക​ർ​ഷ​ക​ൻ കൃ​ഷി​ഭ​വ​നെ സ​മീ​പി​ച്ചു.

ന​ല്ലേ​പ്പി​ള്ളി ക​ന്പി​ളി​ച്ചു​ങ്കം വ​ട്ടം​പൊ​റ്റ എം. ​ബാ​ല​കൃ​ഷ്ണ​ന്‍റെ സ്ഥ​ല​ത്താ​ണ് ലോ​റി​യും കൊ​യ്ത്ത് യ​ന്ത്ര​വും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ടി​രി​ക്കു​ന്ന​ത്.
ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ സ്നേ​ഹം കൂ​ട്ടാ​യ്മ​ക്കാ​ണ് 25 ല​ക്ഷം രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന യ​ന്ത്രം​കൈ​മാ​റി​യ​ത്.
യ​ന്ത്രം ഓ​ടി​കി​ട്ടി​യ വാ​ട​ക​സം​ഖ്യ ഉ​പ​യോ​ഗി​ച്ച് കൊ​യ്ത്ത് യ​ന്ത്രം ക​യ​റ്റു​ന്ന ഒ​രു​ലോ​റി​യും വാ​ങ്ങി​യി​രു​ന്നു.

കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന് ചെ​റി​യ കേ​ടു​പാ​ടു സം​ഭ​വി​ച്ച​തോ​ടെ പാ​ട​ശേ​ഖ​ര​സ​മി​തി കൂ​ട്ടാ​യ്മ റി​പ്പ​യ​ർ ചെ​യ്യാ​തെ ക​ട്ട​പ്പു​റ​ത്തു ക​യ​റ്റി​യി​ട്ടു.

കേ​ടി​ല്ലാ​ത്ത ലോ​റി​യും തു​രു​മ്പെ​ടു​ത്തു ന​ശി​ച്ചു​വ​രി​ക​യാ​ണ്.

പാ​ട​ശേ​ഖ​രസ​മി​തി​ക​ളി​ലെ ഉ​ത്പാ​ദ​ന ബോ​ണ​സ് വി​ഹി​ത​ത്തി​ലെ സം​ഖ്യ​യി​ലെ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ​പ​ദ്ധ​തി​യാ​ണ് നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത്.

യ​ന്ത്ര​വും ലോ​റി​യും ശ​രി​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ങ്കി​ൽ സ്ഥ​ല​ത്ത് നി​ന്നും മാ​റ്റി​യി​ടാ​നു​ള്ള സ​ന്മ​ന​സെ​ങ്കി​ലും അ​ധി​കൃ​ത​ർ കാ​ണി​ക്ക​ണ​മെ​ന്നാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​വ​ശ്യം.

Tags : the harvesting machine that has been lying idle for 15 years. NattuVishesham DistrictNews

Recent News

Corehub Up