x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ഡൊ​മി​നി​ക്സി​ൽ ഗ്രീ​ൻ മെ​ട്രി​ക്ക ഡാ​ഷ്ബോ​ർ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 22, 2026 05:53 AM IST | Updated: November 22, 2026 05:53 AM IST

ഗ്രീ​ൻ മെ​ട്രി​ക്ക ഡാ​ഷ്ബോ​ർ​ഡിന്‍റെ ഉദ്ഘാടനം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ നി​ർ​വ​ഹി​ക്കുന്നു.

ശ്രീ​കൃ​ഷ്ണ​പു​രം: സു​സ്ഥി​ര​ത​യി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ണ്‍​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. സ്കൂ​ളി​ന്‍റെ 45 ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​സ്ഥി​തി സാ​ക്ഷ​ര​ത​ക്കാ​യി വി​ക​സി​പ്പി​ച്ച നൂ​ത​ന​മാ​യ ഗ്രീ​ൻ മെ​ട്രി​ക്ക ഡാ​ഷ്ബോ​ർ​ഡ് അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഡാ​ഷ്ബോ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ 100 ശ​ത​മാ​നം പ​രി​സ്ഥി​തി സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ക, അ​തി​ന്‍റെ സ്വാ​ധീ​നം സ​മൂ​ഹ​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ പ​രി​ശ്ര​മം.

പ​ര​ന്പ​രാ​ഗ​ത പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക​പ്പു​റം വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ സ്വ​ന്തം വീ​ടു​ക​ളി​ൽ ഗ്രീ​ൻ ഓ​ഡി​റ്റ് ന​ട​ത്താ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. ഐ​പി​സി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ത​യ്യാ​റാ​ക്കി​യ കാ​ർ​ബ​ണ്‍ കാ​ൽ​ക്കു​ലേ​റ്റ​ർ ഉ​ൾ​പ്പെ​ടു​ന്ന ഗ്രീ​ൻ മെ​ട്രി​ക്ക ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കു​ന്ന​ത്.

സ്കൂ​ളി​ന്‍റെ മെ​ന്‍റ​റും ഇ​ക്വ​റ്റോ​ർ ജി​യോ​യു​ടെ എ​ൻ​വെ​യ​ർ​മെ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സ​ജി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ളി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പൗ​ളി​ൻ ഒ​പി, ഫാ. ​സ​ജി ജോ​സ​ഫ്, ഗ്രീ​ൻ മെ​ട്രി​ക്ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Green Metrica Dashboard NattuVishesham DistrictNews

Recent News

Corehub Up