x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ജീ​വി​ക​ള്‍​ക്കാ​യി ക​രു​ണ​യു​ടെ മു​ഖം തു​റ​ക്ക​ണം: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി

വെബ് ഡെസ്ക്
Published: November 22, 2026 05:38 AM IST | Updated: November 22, 2026 05:38 AM IST

സ്‌​നേ​ഹ​ദീ​പം ഭ​വ​ന​പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള 68-ാം സ്‌​നേ​ഹ​വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി നി​ര്‍​വ​ഹി​ക്കു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക

മ​ര​ങ്ങാ​ട്ടു​പി​ള്ളി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കാ​ത്ത സ​ഹ​ജീ​വി​ക​ള്‍​ക്കാ​യി ക​രു​ണ​യു​ടെ മു​ഖം തു​റ​ക്ക​ണ​മെ​ന്നും സ്വ​ന്ത​മാ​യി സു​ര​ക്ഷി​ത ഭ​വ​ന​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഇ​ന്നും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ഉ​ണ്ടെ​ന്നു​ള്ള​ത് ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന വ​സ്തു​ത​യാ​ണെ​ന്നും കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്‌​നേ​ഹ​ദീ​പം ഭ​വ​ന പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള 68-ാം സ്‌​നേ​ഹ​വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ണ്ണ​യ്ക്ക​നാ​ട്ടി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്‌​നേ​ഹ​ദീ​പ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​ദ്യ​സ്‌​നേ​ഹ​വീ​ടാ​ണി​ത്.

കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി സൈ​മ​ണ്‍ കോ​ട്ടൂ​രാ​ണ് വീ​ട് നി​ര്‍​മാ​ണ​ത്തി​നു​ള്ള നാ​ലു ല​ക്ഷം രൂ​പ സ്‌​നേ​ഹ​ദീ​പ​ത്തി​ന് ന​ല്‍​കി​യ​ത്. മ​ണ്ണ​യ്ക്ക​നാ​ട് ഹോ​ളി​ക്രോ​സ് റോ​മ​ന്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യാ​ണ് ത​റ​യു​ടെ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്‌​നേ​ഹ​ദീ​പം പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട​ത്തി​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ണ​യ്ക്ക​നാ​ട് ഹോ​ളി​ക്രോ​സ് റോ​മ​ന്‍ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​ഴ​വ​ക്കാ​ട്ടി​ല്‍ ശി​ല​യു​ടെ വെ​ഞ്ച​രി​പ്പ് ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബെ​ല്‍​ജി എ​മ്മാ​നു​വ​ല്‍, ജൂ​ബി തെ​ക്കേ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ബി​ന്‍ ലാ​ല്‍, സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു തെ​ങ്ങും​പ​ള്ളി​യി​ല്‍, ജോ​ര്‍​ജ് പ​യ​സ്, ജ​യി​ൻ തു​ണ്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Francis George MP NattuVishesham DistrictNews

Recent News

Corehub Up