കുന്നുംഭാഗം സെന്റ് ജോസഫ് പള്ളി ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ നിർവഹിക്കുന്നു.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ് പള്ളി ജംഗ്ഷനിൽ മുൻ എംഎൽഎ ഡോ. എൻ. ജയരാജ് ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ നിർവഹിച്ചു.
പഞ്ചായത്തംഗം ആന്റണി മാർട്ടിൻ നൽകിയ നിവേദനത്തെത്തുടർന്നാണ് ലൈറ്റിന് തുക അനുവദിച്ചത്.
കുന്നുംഭാഗം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേൽ, ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, സെന്റ് ജോസഫ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ്, വാർഡ് മെംബർ സുബിത ബിനോയി, ഗൗതം ബാലചന്ദ്രൻ, ഡോ. മനേഷ് കുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് റെജി കാവുങ്കൽ, സണ്ണി പന്തിരുവേലിൽ, ഡോ. എൻ. രവി, അജി കാരാളിൽ, ജിമ്മി കുന്നത്തുപുരയിടം, ജയിംസ് പന്തിരുവേലിൽ, ജയിംസ് അറയ്ക്കപ്പറന്പിൽ, ജോയ് പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.