x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ന്‍ സ​മു​ദ്ര​യ്ക്ക് ക​രു​ത്തേ​കി കോ​ട്ട​യം ഐ​സി​ഡി

വെബ് ഡെസ്ക്
Published: November 22, 2026 04:48 AM IST | Updated: November 22, 2026 04:48 AM IST

കോ​​ട്ട​​യം: വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖം വ​​ഴി കോ​​ട്ട​​യം ഇ​​ന്‍​ലാ​​ന്‍​ഡ് ക​​ണ്ടെ​​യ്‌​​ന​​ര്‍ ഡി​​പ്പോ​​(ഐ​​സി​​ഡി) യി ലേ​​ക്ക് ആ​​ദ്യ പ്ര​​ധാ​​ന ഇ​​റ​​ക്കു​​മ​​തി ച​​ര​​ക്കു​​നീ​​ക്കം. എം​​ആ​​ര്‍​എ​​ഫി​​നാ​​യി ആ​​ഫ്രി​​ക്ക​​യി​​ല്‍​നി​​ന്ന് 60 ക​​ണ്ടെ​​യ്‌​​ന​​ര്‍ സ്വാ​​ഭാ​​വി​​ക റ​​ബ​​ര്‍ വി​​ഴി​​ഞ്ഞം അ​​ന്താ​​രാ​​ഷ്‌​​ട്ര തു​​റ​​മു​​ഖം വ​​ഴി കോ​​ട്ട​​യം പോ​​ര്‍​ട്ടി​​ലൂ​​ടെ ഇ​​റ​​ക്കു​​മ​​തി ന​​ട​​ത്തു​​ന്ന​​തോ​​ടെ കോ​​ട്ട​​യം ഇ​​ന്‍​ലാ​​ന്‍​ഡ് ക​​ണ്ടെ​​യ്‌​​ന​​ര്‍ ഡി​​പ്പോ​​യു​​ടെ (ഐ​​സി​​ഡി) വി​​ക​​സ​​ന​​ത്തി​​ല്‍ നി​​ര്‍​ണാ​​യ​​ക മു​​ന്നേ​​റ്റ​​ത്തി​​നു വ​​ഴി​​യൊ​​രു​​ങ്ങു​​ന്നു.

എം​​ആ​​ര്‍​എ​​ഫി​​നാ​​യി ആ​​ഫ്രി​​ക്ക​​യി​​ല്‍​നി​​ന്ന് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ഏ​​ക​​ദേ​​ശം 1,500 ട​​ണ്‍ പ്ര​​കൃ​​തി​​ദ​​ത്ത റ​​ബ​​റാ​​ണ് കോ​​ട്ട​​യം ഐ​​സി​​ഡി​​യി​​ല്‍ എ​​ത്തി​​ക്കു​​ന്ന​​ത്. മൂ​​ന്ന് ബി​​ല്‍ ഓ​​ഫ് ലേ​​ഡിം​​ഗു​​ക​​ളി​​ലാ​​യി 20 ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ള്‍ വീ​​ത​​മാ​​ണ് ച​​ര​​ക്കു​​നീ​​ക്കം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പു​​തി​​യ ച​​ര​​ക്കു​​നീ​​ക്ക സം​​വി​​ധാ​​നം എം​​ആ​​ര്‍​എ​​ഫി​​ന്‍റെ ച​​ര​​ക്കു​​ഗ​​താ​​ഗ​​ത സ​​മ​​യ​​വും പ്ര​​വ​​ര്‍​ത്ത​​ന​​ച്ചെ​​ല​​വും കു​​റ​​യ്ക്കു​​ന്ന​​തി​​നൊ​​പ്പം പ്ര​​വ​​ര്‍​ത്ത​​ന​​ക്ഷ​​മ​​ത വ​​ര്‍​ധി​​പ്പി​​ക്കാ​​നും സ​​ഹാ​​യി​​ക്കും. നി​​ല​​വി​​ല്‍ മും​​ബൈ വ​​ഴി ട്രാ​​ന്‍​സ്ഷി​​പ്‌​​മെ​​ന്‍റ് ന​​ട​​ത്തി എ​​ത്തി​​ക്കു​​ന്ന ച​​ര​​ക്കു​​ക​​ള്‍ ല​​ക്ഷ്യ​​സ്ഥാ​​ന​​ത്തെ​​ത്താ​​ന്‍ ഏ​​ക​​ദേ​​ശം ഒ​​രു മാ​​സം വ​​രെ എ​​ടു​​ക്കും. ഈ ​​കാ​​ല​​താ​​മ​​സം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നാ​​യി പോ​​ര്‍​ട്ട് ഓ​​ഫ് ഡെ​​സ്റ്റി​​നേ​​ഷ​​ന്‍ ആ​​യി വി​​ഴി​​ഞ്ഞം തു​​റ​​മു​​ഖ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ് എം​​ആ​​ര്‍​എ​​ഫ്. വി​​ഴി​​ഞ്ഞ​​ത്തു​​നി​​ന്നു ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ള്‍ കോ​​ട്ട​​യം ഐ​​സി​​ഡി​​യി​​ലെ​​ത്തി​​ച്ചാ​​യി​​രി​​ക്കും തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കു​​ക.

കോ​​ട്ട​​യം ഐ​​സി​​ഡി​​യി​​ല്‍ ഓ​​രോ ബി​​ല്‍ ഓ​​ഫ് ലേ​​ഡിം​​ഗി​​ന് കീ​​ഴി​​ലു​​ള്ള 20 ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ളി​​ലെ​​യും ച​​ര​​ക്കു​​ക​​ള്‍ ക​​സ്റ്റം​​സ് പ​​രി​​ശോ​​ധ​​ന​​യ്ക്കും മ​​റ്റ് നി​​ര്‍​ബ​​ന്ധി​​ത ക്ലി​​യ​​റ​​ന്‍​സ് ന​​ട​​പ​​ടി​​ക​​ള്‍​ക്കും വി​​ധേ​​യ​​മാ​​ക്കും. ക​​സ്റ്റം​​സി​​ന്‍റെ ഔ​​ട്ട് ഓ​​ഫ് ചാ​​ര്‍​ജ് അ​​നു​​മ​​തി ല​​ഭി​​ച്ച​​ശേ​​ഷം അ​​തേ ട്ര​​ക്കു​​ക​​ളി​​ല്‍ ത​​ന്നെ ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ള്‍ കൊ​​ച്ചി​​യി​​ലെ എം​​ആ​​ര്‍​എ​​ഫി​​ന്‍റെ കേ​​ന്ദ്രീ​​കൃ​​ത വെ​​യ​​ര്‍​ഹൗ​​സി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കും. ഇ​​തു​​വ​​ഴി ഉ​​ത്പാ​​ദ​​ന​​ത്തി​​നാ​​വ​​ശ്യ​​മാ​​യ അ​​സം​​സ്‌​​കൃ​​ത വ​​സ്തു​​ക്ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ ല​​ഭ്യ​​മാ​​ക്കാ​​നും ഫാ​​ക്ട​​റി​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ക്ഷ​​മ​​ത​​യും ഉ​​ത്പാ​​ദ​​ന​​വും വ​​ര്‍​ധി​​പ്പി​​ക്കാ​​നും സാ​​ധി​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ഇ​​റ​​ക്കു​​മ​​തി ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന ഒ​​ഴി​​ഞ്ഞ ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ള്‍ ക​​യ​​റ്റു​​മ​​തി ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കാ​​യി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​നാ​​കു​​മെ​​ന്ന​​താ​​ണ് ഈ ​​സം​​വി​​ധാ​​ന​​ത്തി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ധാ​​ന നേ​​ട്ടം. നി​​ല​​വി​​ല്‍ ക​​യ​​റ്റു​​മ​​തി​​ക്കാ​​ര്‍ കൊ​​ച്ചി​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​ഞ്ഞ ക​​ണ്ടെ​​യ്‌​​ന​​റു​​ക​​ള്‍ കോ​​ട്ട​​യ​​ത്തേ​​ക്ക് എ​​ത്തി​​ച്ചാ​​ണു ച​​ര​​ക്കു​​ക​​ള്‍ നി​​റ​​യ്ക്കു​​ന്ന​​ത്.

ഇ​​റ​​ക്കു​​മ​​തി​​യും ക​​യ​​റ്റു​​മ​​തി​​യും പ​​ര​​സ്പ​​രം ബ​​ന്ധി​​പ്പി​​ച്ചു​​ള്ള ഈ ​​ച​​ര​​ക്കു​​നീ​​ക്ക മാ​​തൃ​​ക ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ര്‍​ക്കും ക​​യ​​റ്റു​​മ​​തി​​ക്കാ​​ര്‍​ക്കും ലോ​​ജി​​സ്റ്റി​​ക്‌​​സ് സേ​​വ​​ന​​ദാ​​താ​​ക്ക​​ള്‍​ക്കും ഒ​​രു​​പോ​​ലെ പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​യ ചെ​​ല​​വു​​കു​​റ​​ഞ്ഞ സം​​വി​​ധാ​​നം ഒ​​രു​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ദീ​​ര്‍​ഘ​​വീ​​ക്ഷ​​ണ​​ത്തി​​ലും വി​​ഭാ​​വ​​നം ചെ​​യ്ത മി​​ഷ​​ന്‍ സ​​മു​​ദ്ര​​യു​​ടെ ല​​ക്ഷ്യ​​ങ്ങ​​ളു​​മാ​​യി ചേ​​ര്‍​ന്നു​​നി​​ല്‍​ക്കു​​ന്ന ഈ ​​സം​​രം​​ഭം സ​​സ്ഥാ​​ന​​ത്തി​​ന്‍റെ സ​​മു​​ദ്ര​​വ്യാ​​പാ​​ര-​​ച​​ര​​ക്കു​​ഗ​​താ​​ഗ​​ത സാ​​ധ്യ​​ത​​ക​​ള്‍ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും സ​​ഹാ​​യ​​ക​​മാ​​കും.

Tags : 'Mission Samudra' NattuVishesham DistrictNews

Recent News

Corehub Up