x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​മം​ഗ​ലം ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ്; നി​ർ​മാ​ണ പ്രവൃത്തിക്ക് വേ​ഗ​ംകൂട്ടും

വെബ് ഡെസ്ക്
Published: November 22, 2026 03:22 AM IST | Updated: November 22, 2026 03:22 AM IST

പ്രതീകാത്മക ചിത്രം

മു​ക്കം: ചാ​ത്ത​മം​ഗ​ല​ത്ത് 42 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ക്കു​ന്ന​തി​നാ​യി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ആ​രം​ഭി​ച്ച ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം നീ​ളു​ന്നു. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് ചൂ​ണ്ടി​ക്കാ​ട്ടി ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​താ​ണ് പ​ദ്ധ​തി വൈ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്ന് ലൈ​ഫ് മി​ഷ​ൻ വ്യ​ക്ത​മാ​ക്കി.
നി​ർ​മാ​ണ പു​രോ​ഗ​തി​യും നി​ല​വി​ലെ ത​ട​സ​ങ്ങ​ളും തു​ട​ർ​ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ലൈ​ഫ് മി​ഷ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ ഈ ​വി​ഷ​യ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ഷ​രീ​ഫ് മ​ല​യ​മ്മ, നൗ​ഷാ​ദ് തെ​ക്ക​യി​ൽ എ​ന്നി​വ​ർ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 2020ൽ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ പ്ര​വൃ​ത്തി വ​ർ​ഷ​ങ്ങ​ളാ​യി നീ​ണ്ടു പോ​യ​തോ​ടെ ഇ​വി​ടെ തു​രു​മ്പ് ക​യ​റി താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യ​താ​യി പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം എ​ൽ​ജി​എ​സ്എ​ഫ് ,പി​ഇ​ബി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പെ​നാ​ർ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡു​മാ​യി 2020 ജ​നു​വ​രി 29നാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത്. ചെ​ന്നൈ ഐ​ഐ​ടി പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ച ഘ​ട​നാ രൂ​പ​രേ​ഖ​യും ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കു​ക​യും പി​ന്നീ​ട് കു​റ​ച്ച് തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ഉ​പ​യോ​ഗി​ച്ച് മ​ന്ദ​ഗ​തി​യി​ൽ തു​ട​രു​ക​യു​മാ​യി​രു​ന്നു. നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ലൈ​ഫ് മി​ഷ​ൻ പ​ല​ത​വ​ണ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും വി​ല​വ​ർ​ധ​ന​വി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് വേ​ഗം കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഇ​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ സ്റ്റെ​യ​ർ​കേ​സ് ഭാ​ഗ​ത്തെ ര​ണ്ട് സ്ലാ​ബു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ്രീ-​എ​ൻ​ജി​നിയേ​ർ​ഡ് സ്റ്റീ​ൽ ഭാ​ഗ​ങ്ങ​ളി​ൽ തു​രു​മ്പ് ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൺ ഹി​ൽ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഐ​ടി​സി ആ​ൻ​ഡ് എ​സ്ആ​റി​നാ​ണ് പ​രി​ശോ​ധ​നാ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽനോ​ട്ട​ത്തി​നാ​യി നേ​ര​ത്തെ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ ജി​ല്ലാ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യെ ഒ​ഴി​വാ​ക്കി. പ​ക​രം കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് അ​ലൈ​ഡ് എ​ൻ​ജി​നിയ​റിം​ഗ് ക​മ്പ​നി ലി​മി​റ്റ​ഡി​നെ (കെ​ൽ) പു​തി​യ പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യി നി​യ​മി​ച്ചു.​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന മു​റ​യ്ക്ക് പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ലൈ​ഫ് മി​ഷ​ൻ അ​റി​യി​ച്ചു.

നി​ല​വി​ലെ ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ ക​രാ​ർ റ​ദ്ദാ​ക്കി പു​തി​യ ക​രാ​റു​കാ​ര​നെ ഏ​ൽ​പ്പി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

42 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി വ​ർ​ഷ​ങ്ങ​ളാ​യി നീ​ളു​ന്ന​ത് പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലൈ​ഫ് മി​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Tags : Chathamangalam Nattuvishesham District News Life Mission Flats Construction work

Recent News

Corehub Up