നവീകരണ പ്രവൃത്തി നടത്തിയ കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ പുനർ കൂദാശ കർമത്തോടനുബന്ധിച്ച് പള്ളിയുടെ ശിലാഫലകം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയി
കൂരാച്ചുണ്ട്: നവീകരിച്ച കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ പുനർ കൂദാശ കർമവും കൃതജ്ഞതാ ബലിയർപ്പണവും താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, രൂപത പ്രൊക്യുറേറ്റർ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവർ സഹകാർമികരായി. ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബിൻ തോട്ടമറ്റത്തിൽ എന്നിവർ കൂദാശ കർമത്തോടനുബന്ധിച്ചുള്ള വിവിധ ശുശ്രൂഷകളിൽ പങ്കെടുത്തു.
രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട്, കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രം റെക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, മരുതോങ്കര സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ആന്റോ മൂലയിൽ, ഫാ. ജോൺ ഒറവുങ്കര, ഫാ. ജോസഫ് കൂനാനിക്കൽ, ഫാ. ജോസ് പെണ്ണാപറമ്പിൽ, ഫാ. സായി പാറൻകുളങ്ങര തുടങ്ങി നിരവധി വൈദികർ, സന്യസ്തർ, ഇടവക ജനം ഉൾപ്പെടെ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. ട്രസ്റ്റിമാരായ സജി കുറുവത്താഴെ, ബിനു വരകുപാറ, ബേബി മംഗലത്ത്, ഷാജു പാലറയ്ക്കൽ, അക്കൗണ്ടന്റ് തോമസ് ചേനാപറമ്പിൽ, നിർമാണ കമ്മിറ്റി കൺവീനർ ബാബു ചിലമ്പിക്കുന്നേൽ, പാരീഷ് സെക്രട്ടറി ബോബൻ പുത്തൂരാൻ തുടങ്ങിയവർ നേതൃത്വം നൽകി. സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിലിനെ ബിഷപ് പൊന്നാടയണിയിച്ചു.
തുടർന്ന് ട്രസ്റ്റിമാരെയും പള്ളി നവീകരണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ കരാറുകാരെയും ബിഷപ് പൊന്നാടയണിയിച്ച് ആദരിച്ചു. സ്നേഹവിരുന്നും നടന്നു.
Tags : Re-consecration ceremony Nattuvishesham District News Koorachundu Forane Church