x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​രാ​വ​സ്തു​ക്ക​ളു​ടെ​യും പു​സ്‌​ത​ക​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം

വെബ് ഡെസ്ക്
Published: November 22, 2026 05:03 AM IST | Updated: November 22, 2026 05:03 AM IST

ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴൂ​ര്‍ ശ്രീ​വി​ദ്യാ​ധി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ പു​രാ​വ​സ്തു​ക്ക​ളു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്രീ​തി കെ

വാ​ഴൂ​ർ: ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ്രീ​വി​ദ്യാ​ധി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ ലൈ​ബ്ര​റി, ഐ​കെ​എ​സ് സെ​ൽ, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​രാ​വ​സ്തു​ക്ക​ളു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം ന​ട​ത്തി.

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സ്റ്റാ​മ്പ്, ഏ​റ്റ​വും ചെ​റി​യ വെ​ള്ളി നാ​ണ​യം, 200ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ ക​റ​ൻ​സി​ക​ൾ, 250 നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലെ നാ​ണ​യ​ങ്ങ​ൾ തു​ട​ങ്ങി​യ അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്.

ഇ​തി​നു​പു​റ​മേ വി​വി​ധ​യി​നം ഗോ​ൾ​ഡ് നോ​ട്ടു​ക​ൾ, വി-​മെ​യി​ൽ, സ്മാ​ര​ക​നാ​ണ​യ​ങ്ങ​ൾ, സ്റ്റാ​മ്പ്-​നാ​ണ​യ ശേ​ഖ​ര​ങ്ങ​ൾ, ആ​ദ്യ​കാ​ല കാ​മ​റ​ക​ൾ, ഫോ​സി​ലു​ക​ൾ, പ​ഴ​യ​കാ​ല ഗാ​ർ​ഹി​കോ​പ​ക​ര​ണ​ങ്ങ​ൾ, മു​ദ്ര​പ​ത്ര​ങ്ങ​ൾ, ഇ​ന്ത്യ​ൻ ഭാ​ഷാ​സാ​ഹി​ത്യ​വി​ജ്ഞാ​ന​ശേ​ഖ​ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്രീ​തി കെ. ​പി​ള്ള പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ നോ​ള​ഡ്ജ് സി​സ്റ്റം സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​മാ​യ ടി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ഡോ. ​ആ​ർ. അ​ശ്വ​തി, ലൈ​ബ്രേ​റി​യ​ൻ എ​സ്. രാ​ജേ​ശ്വ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട ന്യൂ​മി​സ്മാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷൈ​നി​നെ ആ​ദ​രി​ച്ചു.

Tags : Exhibition of artifacts NattuVishesham DistrictNews

Recent News

Corehub Up