x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ന​പാ​ത​യി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ

വെബ് ഡെസ്ക്
Published: November 22, 2026 05:00 AM IST | Updated: November 22, 2026 05:00 AM IST

വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള കാ​ന​ന​പാ​ത​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു.

എ​രു​മേ​ലി: ശ​ബ​രി​മ​ല പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ നേ​രി​ടു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വ​നം​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. ഇ​ന്ന​ലെ രാ​വി​ലെ പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത ആ​രം​ഭി​ക്കു​ന്ന എ​രു​മേ​ലി കോ​യി​ക്ക​ക്കാ​വി​ലെ​ത്തി​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം. കാ​ന​ന​പാ​ത​യി​ലൂ​ടെ എ​ത്തി​യ തീ​ർ​ഥാ​ട​ക​രു​മാ​യി മ​ന്ത്രി നേ​രി​ട്ട് സം​സാ​രി​ച്ചു. പാ​ത​യി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ലെ​ന്ന് തീ​ർ​ഥാ​ട​ക​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു. ജ​ല​ക്ഷാ​മ​മാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, തീ​ർ​ഥാ​ട​ക​ർ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​ക​രു​തെ​ന്നും എ​ത്ര​യും വേ​ഗം ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

നി​ല​വി​ൽ കോ​യി​ക്ക​ക്കാ​വി​ൽ 2,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്കി​ലാ​ണ് കു​ടി​വെ​ള്ളം സം​ഭ​രി​ക്കു​ന്ന​ത്. വ​ന​ത്തി​ലെ കാ​ട്ടു​ചോ​ല​യി​ൽ​നി​ന്നാ​ണ് ഇ​വി​ടെ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കൂ​ടു​ത​ൽ വെ​ള്ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും 5,000 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്ക് സ്ഥാ​പി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ, കോ​ട്ട​യം ഡി​എ​ഫ്ഒ പ്ര​ഭു​ൽ അ​ഗ​ർ​വാ​ൾ തു​ട​ങ്ങി​യ​വ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കോ​യി​ക്ക​ക്കാ​വി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മ​ന്ത്രി കാ​ള​കെ​ട്ടി ഇ​ട​ത്താ​വ​ള​വും സ​ന്ദ​ർ​ശി​ച്ചു.

Tags : Minister Shibu Baby John NattuVishesham DistrictNews

Recent News

Corehub Up