Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Shibu Baby John

Idukki

മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ കോ​ത​മം​ഗ​ലം ബി​ഷ​പ്പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കോ​ത​മം​ഗ​ലം : പ​ഴ​യ ആ​ലു​വ - മൂ​ന്നാ​ർ രാ​ജ​പാ​ത സ​ന്ദ​ർ​ശി​ച്ചശേ​ഷം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ലം ബി​ഷ​പ്സ് ഹൗ​സി​ൽ ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ന്ത്രി​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ​മാ​ക്കി​യ​തും നാ​ട്ടു​കാ​രി​ൽനി​ന്നും ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​ധി​ക​ളി​ൽനി​ന്നും വ്യ​ക്ത​മാ​യ​തു​മാ​യ കാ​ര്യ​ങ്ങ​ളും തു​ട​ർ ന​ട​പ​ടി​ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

രാ​ജ​പാ​ത​യു​ടെ ആ​വ​ശ്യ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ടി​നും ആ​ദി​വാ​സി ഉ​ന്ന​തി​ക​ൾ​ക്കും ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന വി​ക​സ​നസാ​ധ്യ​ത​ക​ളും ബി​ഷ​പ്പു​മാ​ർ വി​ശ​ദീ​ക​രി​ച്ചു. നാ​ളു​ക​ളാ​യി ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഭ​യും ബി​ഷ​പ്പുമാ​രും വൈ​ദി​ക​രും സം​ഘ​ട​ന​ക​ളും ജ​ന​ങ്ങ​ൾ​ക്കൊ​പ്പംനി​ന്നു ന​ട​ത്തി​യ സ​മ​ര​ങ്ങ​ളും വ്യ​ക്ത​മാ​ക്കി.

ന​വ​തി​യു​ടെ നി​റ​വി​ലെ​ത്തി​യ മാ​ർ പു​ന്ന​ക്കോ​ട്ടി​ലി​നെ​തി​രേ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തി​യ​തി​ന് വ​നം​വ​കു​പ്പെ​ടു​ത്ത കേ​സി​നെ​പ്പ​റ്റി​യും ച​ർ​ച്ച ചെ​യ്തു.

വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ നി​ർ​ധ​നകു​ടും​ബ​ങ്ങ​ളും ക​ർ​ഷ​ക​രും നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളും വ​ന്യ​മൃ​ഗ ശ​ല്യം മൂ​ലം യാ​തൊ​രുത​ര​ത്തി​ലും ജീ​വി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ വീ​ടും കൃ​ഷി​യി​ട​ങ്ങ​ളും ഉ​പേ​ക്ഷി​ച്ച് പ​ല ഗ്രാ​മ​ങ്ങ​ളി​ൽനി​ന്നും ആ​ളു​ക​ൾ പ​ലാ​യ​നം ചെ​യ്തു വാ​ട​ക​യ്ക്കും ബ​ന്ധു​വീ​ടു​ക​ളി​ലും ക​ഴി​യു​ന്ന ഗ​തി​കേ​ടു​ക​ളും ബി​ഷ​പ്പു​മാ​ർ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

രാ​ജ​പാ​ത​യു​ടെ കാ​ര്യ​വും വ​ന്യ​മൃ​ഗ പ്ര​ശ്ന​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മ്പോ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​മെ​ന്നും അ​ടി​യ​ന്തര പ​രി​ഹാ​ര​ങ്ങ​ൾ​ക്കു ശ്ര​മി​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യാ​ണു മ​ന്ത്രി മ​ട​ങ്ങി​യ​ത്.

കൂ​ടി​ക്കാ​ഴ്ച​യി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. പ​യ​സ് മ​ലേ​ക്ക​ണ്ടം, രാ​ജ​പാ​ത വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ദി​ക​ർ, ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ്, ഡീ​ൻ കു​ര്യാ​ക്കാ​സ് എം​പി, ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ എ​ന്നി​വ​രുമു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up