x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ള​ർ​പ്പു​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സി​നെ തളർത്തിയിട്ടേയുള്ളൂ: അ​പു ജോ​ൺ ജോ​സ​ഫ്

വെബ് ഡെസ്ക്
Published: November 22, 2026 05:33 AM IST | Updated: November 22, 2026 05:33 AM IST

മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​വ​രെ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് മെം​ബ​ര്‍​ഷി​പ്പ് ന​ല്‍​കി സ്വീ​ക​രി​ക്കു​ന്നു.

പാ​ലാ: പി​ള​ര്‍​പ്പു​ക​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ ഒ​രി​ക്ക​ലും വ​ള​ര്‍​ത്തി​യി​ട്ടി​ല്ലെ​ന്നും ത​ള​ര്‍​ത്തി​യി​ട്ടേ​യു​ള്ളൂ​വെ​ന്നും ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്. മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​വ​ർ​ക്ക് മെം​ബ​ര്‍​ഷി​പ്പ് ന​ല്‍​കി​യ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം. മാ​ണി​ ഒ​രി​ക്ക​ല്‍ ത​മാ​ശ​യ്ക്കു പി​ള​രു​ന്തോ​റും വ​ള​രും വ​ള​രു​ന്തോ​റും പി​ള​രും എ​ന്നൊ​ക്കെ പ​റ​ഞ്ഞെ​ങ്കി​ലും പി​ള​ര്‍​പ്പു​ക​ള്‍ പാ​ര്‍​ട്ടി​യെ പി​ന്നോ​ട്ട​ടി​ച്ചു​വെ​ന്ന് അ​പു പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി വാ​ട്ട​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യില്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ നിയോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, തോ​മ​സ് ഉ​ഴു​ന്നാ​ലി​ല്‍, ഷി​ബു പൂ​വേ​ലി, വി​ജ​യ​കു​മാ​രി കൊ​ന്ന​യ്ക്ക​താഴെ, ബി​ന്‍​സി വ​ട്ടോ​ത്തു​കു​ന്നേ​ല്‍, ജി​ന്‍​സി അ​ഭി​ലാ​ഷ്, ഷാ​ജി വെ​ള്ളാ​പ്പാ​ട്ട്, സാ​ബു പൂവ​ത്താ​നി, പ്ര​ഭാ​ക​ര​ന്‍ പ​തി​യ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Apu John Joseph NattuVishesham DistrictNews

Recent News

Corehub Up