തൃശൂർ: അമല ആയുർവേദവിഭാഗം മഴക്കാലരോഗങ്ങൾക്കെതിരേയുള്ള പ്രത്യേക ഒൗഷധകൂട്ടുമായി ആരംഭിച്ച കർക്കടക സ്റ്റാളിന്റെയും ആയുർവേദ ഫാർമസിയുടെയും ഉദ്ഘാടനം കൈപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ നിർവഹിച്ചു.
അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മൽ, ചീഫ് ഫിസിഷ്യൻ ഡോ. സിസ്റ്റർ ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. അമല ഒപി കാന്റീനു സമീപം തയാറാക്കിയ സ്റ്റാളിൽനിന്നു ആയുർവേദ ഒൗഷധങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാകും.