അമല ദേശീയ പുസ്തകോത്സവത്തിന്റെയും സംസ്ഥാന സർക്കാരിന്റെ ആന്റിനാർകോട്ടിക് കാന്പയിൻ ആയ തൂഫാന്റെയും ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്ക
തൃശൂർ: അമല ദേശീയ പുസ്തകോത്സവത്തിന്റെയും സംസ്ഥാന സർക്കാരിന്റെ ആന്റിനാർകോട്ടിക് കാന്പയിൻ ആയ തൂഫാന്റെയും ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ദേവമാത പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദേവസി, അമല മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്, അലൈഡ് ഹെൽത്ത് സയൻസസ് കോളജ് പ്രിൻസിപ്പൽ ഡോ. ഷീബ ഭാസ്കർ, ആയുർവേദ ഫിസിഷ്യൻ ഡോ. ജയദീപ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി, ചീഫ് ലൈബ്രേറിയൻ ഡോ. എ.ടി. ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡ് വിതരണവും പുസ്തകപ്രകാശനവും നടത്തി. പുസ്തകപ്രദർശനം 26നു സമാപിക്കും.
Tags : Nattuvishesham DistrictNews DeepikaNews Amala