മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീമംഗങ്ങൾ.
ആലക്കോട്: തളിപ്പറമ്പ് നോർത്ത് സബ് ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം തവണയും മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സബ് ജൂനിയർ ഗേൾസ് വിഭാഗങ്ങളിൽ ശ്രീപുരം ഒന്നാം സ്ഥാനം നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ രണ്ടാംസ്ഥാനവും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിനായി ശ്രീപുരം സ്കൂളിലെ 35 താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഈമാസം 11, 12 തീയതികളിൽ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് ജില്ലാ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
Tags : Sub-district Kabaddi NattuVishasham DistrictNews