പ്രതീകാത്മക ചിത്രം
കൊല്ലം: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന വിവിധ പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ നവംബര്‍ 30-നകം ജീവന സാക്ഷ്യപത്രം സമര്‍പ്പിക്കണം.
നവംബര്‍ മാസത്തിലെ തീയതി രേഖപ്പെടുത്തിയ, ജീവന് പ്രമാണ് പോര്‍ട്ടല്‍ വഴിയുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ, അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജീവന സാക്ഷ്യപത്രമോ നല്‍കാം. അതത് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് അല്ലെങ്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ ദൂതന് മുഖേനയോ നല്‍കാം.
ദൂതന് മുഖേന സമര്‍പ്പിക്കുന്നവര്‍ പെന്‍ഷനറുടെ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. ജീവന സാക്ഷ്യപത്രത്തിന്റെ മാതൃക ഐ ആന്‍ഡ് പിആര്‍ഡിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.