നെടുമങ്ങാട് ടൗണിൽ ഗതാഗത കുരുക്ക്
നെടുമങ്ങാട്: നെടുമങ്ങാട് ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷം. കഴിഞ്ഞ ദിവസം വൈകുന്നേരം ഗതാഗതം പൂർണമായി സ്തംഭിച്ചു യാത്രക്കാർ വലഞ്ഞു.
എൽഐസിക്ക് സമീപവും പതിനൊന്നാം കല്ലിലും ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രി റോഡ്, ഗേൾസ് സ്കൂൾ റോഡ്, തിരുവനന്തപുരം-തെങ്കാശി പാത എന്നിവ പൂർണമായും നിശ്ചലമായി.
വൈകുന്നേരം തുടങ്ങിയ കുരുക്ക് രാത്രി വൈകിയാണ് പരിഹരിച്ചത്. അത്യാഹിത വിഭാഗത്തിലേക്കുപോയ ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ ഗതാഗത കുരുക്കിൽപ്പെട്ടു. വാഹനങ്ങളുടെ നിര നീണ്ടുപോയതോടെ തുടക്കത്തിൽ നാട്ടുകാർ തന്നെ ഗതാഗതം നിയന്ത്രിക്കാൻ രംഗത്തിറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ട്രാഫിക് പൊ ലിസ് സ്ഥലത്തെത്തി വൻ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
വഴയില-പഴകുറ്റി നാലുവരിപ്പാത നിർമാ ണം തുടങ്ങിയതോടെ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതു നിയന്ത്രിക്കാൻ പലപ്പോഴും പൊ ലിസിനു കഴിയുന്നില്ല. വാളിക്കോട്, നാലുമുക്ക്, പതിനൊന്നം കല്ല് എന്നിവിടങ്ങളിൽ വാഹനങ്ങൾ ഗതാഗത കുരുക്കിൽ പ്പെടുന്നതും പതിവായിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews traffic