കുട്ടികള്‍ ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂറിനൊപ്പം.
കാസര്‍ഗോഡ്: മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കായുള്ള മികവ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഫിഷറീസ് മന്ത്രി മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയതു. കാസര്‍ഗോഡ് കസബകടപ്പുറം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അപകട ഇന്‍ഷുറന്‍സ് ധനസഹായ വിതരണം നടത്തി.
മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അജിത് കൊളശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എന്‍. ആര്.വിദ്യശ്രീ, കൗണ്‍സിലര്‍മാരായ എസ്.രേഷ്മ, കെ.എന്‍.ഉമേശന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ.ഷൈനി, മത്സ്യത്തൊഴിലാളി സഘടനാ പ്രതിനിധികളായ ആര്. ഗംഗാധരന്. കെ.കെ. ബാബു, കാറ്റാടി കുമാരന്, എം.എച്ച്.ഹാരിസ്, കെ.വി.ബാബു, ദിനേശ് ബംബ്രാണ, ധീവരസഭ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍, ഉമേശ് ബാബു എന്നിവര്‍ സംസാരിച്ചു. മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന് സ്വാഗതവും ജില്ലാ മാനേജര്‍ കെ.എച്ച്.ഷെരീഫ് നന്ദിയും പറഞ്ഞു.
Tags : educational awards NattuVishasham DistrictNews