x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ

വെബ് ഡെസ്ക്
Published: September 10, 2026 12:43 AM IST | Updated: September 10, 2026 12:43 AM IST

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ക​യും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടു​ക്ക​ള​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​വ ശു​ചീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​ന് സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി. ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ലും സൂ​ക്ഷി​ക്കു​ന്ന​തി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലും ആ​വ​ശ്യ​മാ​യ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന.

സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ഒ. ​സാ​ലി​ൻ, എ.​ജെ. ജെ​സീ​ന, പി.​എം. ധ​ന​ല​ക്ഷ്മി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​വാ​സി​ക​ൾ​ക്ക് സു​ര​ക്ഷി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ശു​ചി​ത്വം, ഭ​ക്ഷ്യ​സു​ര​ക്ഷ, ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ.​എം. നൗ​ഫ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews hotels.

Recent News

Corehub Up