പ്രതീകാത്മക ചിത്രം
ചേര്‍ത്തല: അര്‍ത്തുങ്കല്‍ മരിയപുരം വേളാങ്കണ്ണിമാതാ ചാപ്പലില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ 11 മുതല്‍ 13 വരെ ആഘോഷിക്കും. 11ന് വൈകുന്നേരം ആറിനു നടക്കുന്ന തിരുനാള്‍ കൊടിയേറ്റിന് അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോപ്പന് അണ്ടിശേരില് മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് സമൂഹദിവ്യബലി, ലദീഞ്ഞ്, പരിശുദ്ധ കുര്ബാനായുടെ ആശീര്‍വാദം-ഫാ.സോജന് പനഞ്ചിക്കൽ. സന്ദേശം-ഫാ.ഫ്രാന്‍സീസ് ഡിറ്റോ ആട്ടപ്പറമ്പിൽ. 12നു വൈകുന്നേരം ആറിനു ജപമാല, സമൂഹദിവ്യബലി, ലദീഞ്ഞ്, വാഴ്ച, വേസ്പര, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 13നു വൈകുന്നേരം 3.30നു ആഘോഷമായ തിരുനാള്‍ സമൂഹദിവ്യബലി-ഫാ.സെബാസ്റ്റ്യന്‍ പനഞ്ചിക്കൽ. സന്ദേശം-ഫാ.അനൂപ് ബ്ലാംപറമ്പില്. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.