ഉദ്ഘാടനം ഫാ. ബെന്നി കാരക്കാട്ട് നിർവഹിക്കുന്നു.
മുക്കം: മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് തോട്ടുമുക്കം സീറോ മലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അമ്മയ്ക്ക് അരികെ എന്ന പേരിൽ മാതൃ സംഗമം സംഘടിപ്പിച്ചു.
തിരുനാൾ കുർബാനയോടെ ആരംഭിച്ച ആഘോഷ പരിപാടികൾ കെസിവൈഎം രൂപതാ ഡയറക്ടർ ഫാ. ജ്യോതിസ് ചെറുശേരി ഉദ്ഘാടനം ചെയ്തു. തോട്ടുമുക്കം ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട് അധ്യക്ഷത വഹിച്ചു.
തോട്ടുമുക്കം മാതൃവേദിയൊരുക്കുന്ന തൊഴിൽ സംരംഭമായ മരിയൻ സ്റ്റിച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം ചടങ്ങിൽ ഫാ. ബെന്നി കാരക്കാട്ട് നിർവഹിച്ചു.
മികച്ച വനിതാ കർഷകരായി തെരഞ്ഞെടുക്കപ്പെട്ട മിനി കുഴിവേലിൽ, ത്രേസിയാമ്മ ചെങ്ങളംതകടിയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബൈബിൾ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായവർക്കുള്ള കാഷ് പ്രൈസും നൽകി.
ഡിക്കൻ മെൽവിൻ, പാരിഷ് സെക്രട്ടറി ബെന്നി തട്ടുംപുറം, ആനിമേറ്റർ സിസ്റ്റർ ആലീസ്, പ്രസിഡന്റ് ദിവ്യ ഷിബു, സെക്രട്ടറി ഷാന്റി ടോമി, സെലിൻ പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് അമ്മമാരുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു.