വിശദീകരണയോഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തല്‍മണ്ണ: മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്.
സിപിഎം പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോടതിപടിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ രാഷ്ട്രീയത്തിന് വഴങ്ങുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും, മതനിരപേക്ഷത സംരക്ഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യോഗത്തിന് മുന്നോടിയായി മൂന്ന് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ടൗണില്‍ വന്‍ പ്രകടനം നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം കോടതിപടിയില്‍ സമാപിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ പ്രകടനത്തിന് നേതൃത്വം നല്കി. സിപിഎം ഏരിയാ സെക്രട്ടറി ഇ. രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാര്‍, ജില്ലാ കമ്മിറ്റി അംഗം എം.പി. അലവി, സി. ദിവാകരന്, എം.കെ. ശ്രീധരന്, എം.എം. മുസ്തഫ, പി. ഷാജി, ടി.കെ. ജയന് എന്നിവര്‍ സംസാരിച്ചു.