x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊന്നോണം വന്നേ.. പൂക്കളമിട്ട്, സദ്യയൊരുക്കി മലയാളികൾ

വെബ് ഡെസ്ക്
Published: August 26, 2026 09:28 AM IST | Updated: August 26, 2026 09:28 AM IST

Image for representation

കോട്ടയം: സ​മൃ​ദ്ധി​യു​ടെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും ഉ​ത്സ​വദി​നം വ​ന്നെ​ത്തി. പൂ​ക്ക​ള​വും സ​ദ്യ​യും ഓ​ണ​ക്കോ​ടി​യും ആഘോഷവുമായി മ​ല​യാ​ളി​ക്ക് ഇ​ന്ന് തി​രു​വോ​ണം.

മാ​വേ​ലി നാ​ടു​വാ​ണീ​ടും കാ​ലം... എ​ന്ന ഓ​ർ​മ​ക​ളോ​ടെ സ്നേ​ഹ​വും സ​മ​ത്വ​വും പ​ങ്കു​വ​ച്ചാ​ണു മ​ല​യാ​ളി മാ​വേ​ലി​മ​ന്ന​നെ നെ​ഞ്ചി​ലേ​റ്റു​ന്ന​ത്. ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും പ്ര​തീ​ക്ഷ​ക​ളു​മാ​യി മ​ല​യാ​ളി​ക​ൾ നാ​ടൊ​ട്ടാ​കെ തി​രു​വോ​ണം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ വി​ല്ല​നാ​യ​തു വി​പ​ണി​യെ ചെ​റു​താ​യി ബാ​ധി​ച്ചെ​ങ്കി​ലും ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റുകുറയുന്നില്ല.

വീ​ടു​ക​ളി​ൽ പു​ല​ർ​ച്ചെ​മു​ത​ൽ പൂ​ക്ക​ള​മൊ​രു​ക്കി​യും ഓ​ണ​ക്കോ​ടി​യ​ണി​ഞ്ഞും പ്രി​യ​പ്പെ​ട്ട​വ​ർ തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കുന്നു. കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും ഒ​ത്തു​ചേ​രു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ളും നാ​ട്ടി​ൻ​പു​റ​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​ത്സ​വ​ച്ചൂ​ടേ​കും. വീ​ടു​ക​ളി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും പൂ​ക്ക​ള​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും.

ഓ​ണ​ത്തി​നു വേ​ണ്ട​തെ​ല്ലാം വാ​ങ്ങി​ക്കൂ​ട്ടു​ന്ന ഉ​ത്രാ​ട​ദി​നത്തിന് അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ളു​മാ​യി ജ​നം തി​ര​ക്കി​ലാ​യി​രു​ന്നു. ഇ​ട​യ്ക്ക് തി​മ​ര്‍​ത്ത് പെ​യ്ത മ​ഴ ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന് തി​ര​ക്ക് കു​റ​ച്ചെ​ങ്കി​ലും ജ​ന​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ന് കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ത്രാ​ട​നാ​ളി​ല്‍ വി​പ​ണി രാ​ത്രി വൈ​കും വ​രെ സ​ജീ​വ​മാ​യി​രു​ന്നു.

വ​സ്ത്ര, ഗൃ​ഹോ​പ​ക​ര​ണ വി​പ​ണി​ക​ള്‍, പ​ച്ച​ക്ക​റി, ഓ​ണം വി​പ​ണ​ന മേ​ള​ക​ള്‍, ഓ​ണ​ച്ച​ന്ത​ക​ള്‍, ചി​പ്‌​സ് ക​ട​ക​ള്‍, പൂ​വി​പ​ണി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഏ​റെ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്. ഓ​ണ​ക്കോ​ടി​യും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക് ഏ​റെ വൈ​കി​യും തു​ട​ര്‍​ന്നു. വ​ഴി​യോ​ര പ​ച്ച​ക്ക​റി ക​ട​ക​ളി​ലും വി​ല്‍​പ്പ​ന ത​കൃ​തി​യാ​യി​രു​ന്നു. ഓ​ണ​ത്ത​പ്പ​ന്‍റെ​യും മാ​വേ​ലി​യു​ടെ​യും വി​ല്‍​പ്പ​ന​യും ന​ട​ന്നു.

ഓ​ണ​സ​ദ്യ ബു​ക്ക് ചെ​യ്യാ​നും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. സ​ദ്യ വീ​ട്ടി​ലൊ​രു​ക്കാ​ന്‍ സ​മ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് പ​ല ഹോ​ട്ട​ലു​ക​ളും കേ​റ്റ​റിം​ഗ് സ​ര്‍​വീ​സു​ക​ളും ഓ​ണ​സ​ദ്യ ത​യാ​റാ​ക്കി ന​ല്‍​കു​ന്നു​ണ്ട്. ഇ​ന്നും സ​ദ്യ ല​ഭ്യ​മാ​കും. പാ​യ​സമേ​ള​ക​ള്‍ ദി​വ​സ​ങ്ങ​ളാ​യി സ​ജീ​വ​മാ​ണ്. പാ​ല​ട, അ​ട​പ്ര​ഥ​മ​ന്‍, പ​രി​പ്പ്, ഗോ​ത​മ്പ് തു​ട​ങ്ങി പാ​യ​സ​ങ്ങ​ളു​ടെ നീ​ണ്ട നി​ര ത​ന്നെ​യു​ണ്ട്. ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പാ​ഴ്‌​സ​ല്‍ ഓ​ണ​സ​ദ്യ​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ത​ല്‍. സി​നി​മാ തി​യ​റ്റ​റു​ക​ളി​ലും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ലി​യ തി​ര​ക്കാ​ണുണ്ടാ​യ​ത്.

 

 

 

Tags : Onam Thiruvonam Celebration Keralam

Recent News

Corehub Up