x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ണ്‍​ക​രു​ത്തി​ന്‍റെ തു​ല്യ​വ​ഴി... ഇ​ന്ന് വ​നി​താ സ​മ​ത്വ ദി​നം

ടി.​എ​സ്. ലി​ബി​ൻ
Published: August 26, 2026 10:08 AM IST | Updated: August 26, 2026 10:08 AM IST

Image for representation

കോട്ടയം: പൊ​രു​തി നേ​ടു​ക​യ​ല്ല, അ​വ​കാ​ശ​ങ്ങ​ൾ അ​വ​കാ​ശ​ങ്ങ​ളാ​യി ല​ഭി​ച്ച് തു​ട​ങ്ങി​യ കാ​ലം. തു​ല്യ​വേ​ത​ന​മെ​ന്ന​ത് സ്വ​പ്ന​മ​ല്ലാ​ത്ത കാ​ലം. കു​ടും​ബ​ത്തി​ലും പൊ​തു​സ​ദ​സി​ലും സ്വ​ര​മു​യ​ർ​ത്താം. നേ​തൃ​ത്വ​ത്തി​ലേ​ക്കും രാ​ഷ്ട്രീ​യ- സാ​മൂ​ഹി​ക- സം​രം​ഭം എ​ന്നു​വേ​ണ്ട എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും ചി​റ​കു​വി​രി​ക്കാം. അ​യി​ത്ത​മി​ല്ല. അ​തി​രു​ക​ളി​ല്ലാ​ത്ത ലോ​ക​ത്ത് വ​നി​ത​ക​ൾ ആ​ത്മ​വി​ശ്വ​സാ​ത്തോ​ടെ സ​ഞ്ചാ​രം തു​ട​രു​ന്നു. ഇ​ന്ന് വ​നി​താ സ​മ​ത്വ ദി​നം...

പ്രാ​ധാ​ന്യം:

എ​ല്ലാ വ​ർ​ഷ​വും ഓ​ഗ​സ്റ്റ് 26നാ​ണ് വ​നി​താ സ​മ​ത്വ ദി​നം (womens equality day) ആ​ച​രി​ക്കു​ന്ന​ത്. ലിം​ഗ സ​മ​ത്വം ഉ​റ​പ്പാ​ക്കാ​നും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും അ​നു​സ്മ​രി​ക്കാ​നു​മാ​ണ് ഈ ​ദി​വ​സം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും (രാ​ഷ്ട്രീ​യം- വി​ദ്യാ​ഭ്യാ​സം- സാ​ന്പ​ത്തി​കം) തു​ട​ങ്ങി സ്ത്രീ​ക​ൾ​ക്ക് തു​ല്യ അ​വ​കാ​ശ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക. സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വി​വേ​ച​ന​ങ്ങ​ൾ​ക്കും ലിം​ഗ അ​സ​മ​ത്വ​ങ്ങ​ൾ​ക്കു​മെ​തി​രേ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക കൂ​ടി​യാ​ണ് ഈ ​ദി​നം.

ച​രി​ത്രം:

1920 ഓ​ഗ​സ്റ്റ് 26നാ​ണ് യു​എ​സ് ഭ​ര​ണ​ഘ​ട​ന​യു​ടെ 19-ാം ഭേ​ദ​ഗ​തി​യി​ലൂ​ടെ അ​മേ​രി​ക്ക​ൻ സ്ത്രീ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ല​ഭി​ച്ച​ത്. ഈ ​ച​രി​ത്ര​പ​ര​മാ​യ വി​ജ​യ​ത്തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് ഓ​ഗ​സ്റ്റ് 26 വ​നി​താ സ​മ​ത്വ ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. 1973ലാ​ണ് യു​എ​സ് കോ​ണ്‍​ഗ്ര​സ് ഓ​ഗ​സ്റ്റ് 26 വ​നി​താ സ​മ​ത്വ ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​ദി​വ​സം ലോ​ക​മെ​ന്പാ​ടും സ്ത്രീ ​സ​മ​ത്വ ആ​ശ​യ​പ്ര​ചാ​രാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി.

തു​ല്യ അ​വ​കാ​ശം, സ്വ​യം തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം, തു​ല്യ അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ ഇ​ക്വാ​ലി​റ്റി ഉ​റ​പ്പു​വ​രു​ത്തു​ന്നു. ജ​നി​ച്ച ലിം​ഗം ജീ​വി​ത പാ​ത​യി​ൽ പ​രി​മി​തി​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​ക​രു​തെ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തി​ന്‍റെ അ​വ​സാ​നം കൂ​ടി​യാ​ണ് ഈ ​സ​മ​ത്വം.

പ്ര​മേ​യം:

"​അ​വ​കാ​ശം, നീ​തി, തീ​രു​മാ​നം എ​ടു​ക്ക​ൽ’- എ​ല്ലാ വ​നി​ത​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം.

ല​ക്ഷ്യം:

വ​നി​ത സ​മ​ത്വ ദി​നം ചി​ല ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ളു​ടേ​ത് കൂ​ടി​യാ​ണ്...
- തു​ല്യ അ​വ​കാ​ശം.
- തു​ല്യ വേ​ത​നം.
- രാ​ഷ്ട്രീ​യ പ​ങ്കാ​ളി​ത്തം.
- വി​ദ്യാ​ഭ്യാ​സ​ത്തി​ന് തു​ല്യ അ​വ​സ​രം.
- നി​യ​മ സ​ന്പ്ര​ദാ​യ​ത്തി​ലും സ​ർ​ക്കാ​രി​ലും സ്വ​ര​മു​യ​ർ​ത്താ​ൻ ഒ​രേ അ​വ​കാ​ശം.
- ലിം​ഗ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ൽ.
- അ​ക്ര​മ​ങ്ങ​ളി​ൽ​നി​ന്നും ചൂ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്നും സം​ര​ക്ഷ​ണം.

സ​മ​ത്വം ആ​രും ന​ൽ​കേ​ണ്ട​ത​ല്ല, ഉ​റ​പ്പ് കൊ​ടു​ക്കേ​ണ്ട​തു​മ​ല്ല, സ​മ​ത്വ​മെ​ന്നാ​ൽ തു​ല്യ​ത​യാ​ണ്. ആ ​തു​ല്യ​ത​യ്ക്ക് വി​ല​ങ്ങി​ട്ട കാ​ലം അ​വ​സാ​നി​ച്ച് ക​ഴി​ഞ്ഞു. ഇ​നി വേ​ർ​തി​രി​വി​ല്ലാ​ത്ത ഒ​രേ സ്വ​ര​മു​യ​രു​ന്ന കാ​ലം...

Tags : Women Equality Society WomenEmpowerment

Recent News

Corehub Up