x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ങ്ങാ​നൂ​രി​ലെ വെ​ട്ടു​കേ​സ്; അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 26, 2026 07:25 AM IST | Updated: August 26, 2026 07:25 AM IST

തി​രു​വ​ന​ന്ത​പു​രം: വെ​ങ്ങാ​നൂ​രി​ലെ വെ​ട്ടു കേ​സി​ൽ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ൽ. മു​ട്ട​ത്ത​റ പ​രു​ത്തി​ക്കു​ഴി അ​മ്പ​റ പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സൂ​ര്യ​നാ​രാ​യ​ണ​ൻ (19) ആ​ണ് വി​ഴി​ഞ്ഞം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ ​സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ലം ശാ​ന്തി​പു​രം വ​ലി​യ​വി​ള​വീ​ട്ടി​ൽ അ​ന​ന്തു(21), സ​ഹോ​ദ​ര​ൻ യ​ദു(24) എ​ന്നി​വ​രെ തി​രു​വ​ല്ലം, വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

വെ​ട്ടു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ്ര​തി​ക​ൾ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. നാ​ലി​ന് വെ​ങ്ങാ​നൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വി​ഷ്ണു​വി​ന് വെ​ട്ടേ​റ്റ​ത്. കേ​സി​ലെ പ്ര​തി​യാ​ണ് അ​ന​ന്തു. ഈ ​കേ​സി​ലാ​ണ് ശേ​ഷി​ച്ച മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് തി​ര​യു​ന്ന​ത്. വെ​ങ്ങാ​നൂ​ർ ജം​ഗ്ഷ​നി​ൽ ബൈ​ക്കി​നു സൈ​ഡു ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള വാ​ക്കേ​റ്റ​വും മു​ൻ വൈ​രാ​ഗ്യ​വു​മാ​ണ് ആ​ക്ര​മ​ണ കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സി​നു നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ വി​ഴി​ഞ്ഞം ‌സ്റ്റേ​ഷ​നി​ലെ സി​പി​ഒ സി.​പി.​രാ​കേ​ഷ്(35), എ​സ്‌‌‌‌​സി​പി​ഒ വി​ന​യ​കു​മാ​ർ(40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്.

Tags : Venganoor Hacking Case Arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up