x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും ഉത്സവം: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

വെബ് ഡെസ്ക്
Published: August 26, 2026 10:49 AM IST | Updated: August 26, 2026 11:12 AM IST

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്

ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് മോദി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ ആശംസ.

'ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്‍റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ'- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

നേരത്തെ, രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മുവും ഓണാശംസകൾ നേർന്നിരുന്നു. ഓ​ണം പ്ര​കൃ​തി​യോ​ടു​ള്ള ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വ​മാ​ണ്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക് ഓ​ണാ​ശം​സ​ക​ൾ നേ​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി സം​ഭാ​വ​ന ന​ൽ​കാ​ൻ പൗ​ര​ന്മാ​രെ ഓ​ണം പ്ര​ചോ​ദി​പ്പി​ക്ക​ട്ടെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

Tags : PrimeMinister Onam Greetings Keralam

Recent News

Corehub Up