Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Greetings

America

ശ്രീ​നാ​രാ​യ​ണ സ​മ്മേ​ള​ന​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് കെ​എ​ച്ച്എ​ൻ​എ

ടാ​മ്പ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ശ്രീ​നാ​രാ​യ​ണ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (FSNONA) ആ​റാ​മ​ത് ആ​ഗോ​ള ക​ൺ​വെ​ൻ​ഷ​ന്, കേ​ര​ളാ ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (KHNA) പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഹൃ​ദ​യം നി​റ​ഞ്ഞ വി​ജ​യാ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ബി​നൂ​ബ് ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യു​ള്ള FSNONAയു​ടെ ഇ​ത്ത​വ​ണ​ത്തെ സ​മ്മേ​ള​നം ഫ്ലോ​റി​ഡ​യി​ലെ ടാ​മ്പ​യി​ൽ ജൂ​ലൈ രണ്ട് മു​ത​ൽ അഞ്ച് വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ക​ൺ​വൻ​ഷ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് കെഎ​ച്ച്എ​ൻഎ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ വി​ശ്വ​മാ​ന​വി​ക സ​ന്ദേ​ശം അ​നു​സ്മ​രി​ച്ചു.

"​ജാ​തി ഭേ​ദം മ​ത​ദ്വേ​ഷം ഏ​തു​മി​ല്ലാ​തെ സ​ർ​വ്വ​രും സോ​ദ​ര​ത്വേ​ന വാ​ഴു​ന്ന മാ​തൃ​കാ സ്ഥാ​ന​മാ​ണി​ത്’. ​ഗു​രു​ദേ​വ​ന്‍റെ ഈ ​മ​ഹ​ത്താ​യ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ ഐ​ക്യ​ത്തോ​ടെ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യും മു​ന്നോ​ട്ട് ന​യി​ക്കു​ന്ന വേ​ദി​യാ​യി ഈ ​ക​ൺ​വ​ൻ​ഷ​ൻ മാ​റ​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

"വി​ദ്യ​കൊ​ണ്ട് പ്ര​ബു​ദ്ധ​രാ​വു​ക, സം​ഘ​ട​ന​കൊ​ണ്ട് ശ​ക്ത​രാ​വു​ക’ എ​ന്ന ഗു​രു​ദേ​വ​ന്‍റെ ആ​ഹ്വാ​നം ഇ​ന്നും പ്ര​സ​ക്ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ത്മീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ ന​മ്മു​ടെ പൈ​തൃ​കം വ​രും​ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​ൽ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും പ​റ​ഞ്ഞു.​

ഉ​ത്ത​ര അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഹി​ന്ദു സം​ഘ​ട​ന​ക​ളെ ഒ​രു​മി​പ്പി​ച്ച് പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ വേ​ദി സൃ​ഷ്ടി​ക്കു​ക എ​ന്ന​ത് കെ​എ​ച്ച്എ​ൻഎ​യു​ടെ ദീ​ർ​ഘ​കാ​ല ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന FSNONAയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത് കെഎ​ച്ച്എ​ൻഎ​യ്ക്ക് അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മാ​ണെന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​ഒ​ത്തു​ചേ​ര​ൽ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നും പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സാ​സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​ർ​വ്വ​മാ​ന​വ ദ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​മ​ഹാ​സ​മ്മേ​ള​നം ഐ​ക്യം, സേ​വ​നം, സ​മ​ത്വം, ഉ​ൾ​ക്കൊ​ള്ള​ൽ എ​ന്നീ മൂ​ല്യ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഉ​ത്ത​ര അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ മു​ന്നേ​റ്റ​ത്തി​ന് പ്ര​ചോ​ദ​ന​മാ​കു​ക​യും ചെ​യ്യു​മെ​ന്ന് കെഎ​ച്ച്എ​ൻഎ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

എ​ല്ലാ കെ​എ​ച്ച്എ​ൻഎ കു​ടും​ബാം​ഗ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up