ഉണർവ് കൂട്ടായ്മയുടെ അമ്പത്തൊന്നാം വാർഷികാഘോഷവും കുടുംബസംഗമവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്യുന്നു.
കല്ലമ്പലം: ശിവഗിരി ശ്രീനാരായണ കോളജിലെ ഇക്കണോമിക്സ് വിഭാഗത്തിലെ 1975 -78 ബാച്ചിന്റെ (ഉണർവ്) വിദ്യാർഥി കൂട്ടായ്മയുടെ വാർഷികാഘോഷവും കുടുംബസംഗമവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ. സലിം അധ്യക്ഷത വഹിച്ചു.
എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവും പൂർവവിദ്യാർഥി സംഘടന രക്ഷാധികാരിയുമായ എസ്.ആർ.എം. അജി, മലയാള വിഭാഗം അധ്യാപകൻ പി.കെ. സുമേഷ്, എക്കണോമിക്സ് വിഭാഗം അധ്യാപിക അനിലകുമാരി, ഉണർവ് കൂട്ടായ്മയുടെ സെക്രട്ടറി ജി. പ്രഫുല്ലചന്ദ്രൻ, അഡ്വ. പി.സി. സുരേഷ്, കെ.എൻ. സാംസൺ, കെ. രാജേന്ദ്രൻ നായർ, വി. അശോകൻ എന്നിവർ പ്രസംഗിച്ചു
Tags : Nattuvishesham DistrictNews DeepikaNews Celebration