x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ടി​നെ പു​ലി ഭ​ക്ഷി​ച്ച​നി​ല​യി​ൽ

വെബ് ഡെസ്ക്
Published: September 24, 2026 04:09 AM IST | Updated: September 24, 2026 04:09 AM IST

പൊ​ന്നാ​മ്പി​യോ​ളി​യി​ൽ പു​ലി കൊ​ന്ന ആ​ട്.

ചാ​ല​ക്കു​ടി: പൊ​ന്നാ​മ്പി​യോ​ളി​യി​ൽ ആ​ടി​നെ പു​ലി കൊ​ന്നു ഭ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​ന്നാ​മ്പി​യോ​ളി തൊ​ട്ടി​യി​ൽ പൗ​ലോ​സി​ന്‍റെ വീ​ട്ടി​ലെ ആ​ടി​നെ​യാ​ണ് പു​ലി കൊ​ന്ന​ത്. രാ​ത്രി​യി​ൽ ക​ര​ച്ചി​ൽ​കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ടി​നെ കൂ​ട്ടി​ൽ നി​ന്നു പു​റ​ത്തേ​ക്കു വ​ലി​ച്ചി​ട്ട് ആ​ക്ര​മി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

പു​ലി പ​രി​സ​ര​ത്തു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി വീ​ട്ടി​ന​ക​ത്തേ​ക്കു മ​ട​ങ്ങി​യ പൗ​ലോ​സ് നേ​രം​പു​ല​ർ​ന്ന് നോ​ക്കി​യ​പ്പോ​ൾ ആ​ടി​നെ വീ​ണ്ടും ദൂ​രേ​ക്കു വ​ലി​ച്ചു​കൊ​ണ്ടു​പോ​യി കു​റേ​ഭാ​ഗം ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​സ​ര​ത്തു ക​ണ്ട കാ​ൽ​പാ​ടു​ക​ൾ പു​ലി​യു​ടെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up