ചെറുപുഴ നവജ്യോതി കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ രണ്ടാം വർഷ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന ഗ്രാമീണ സഹവാസ ക്യാമ്പ് ‘ഒരുമ’
കാസർഗോഡ്: ചെറുപുഴ നവജ്യോതി കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ രണ്ടാം വർഷ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന10 ദിവസം നീണ്ടുനിൽക്കുന്ന ഗ്രാമീണ സഹവാസ ക്യാമ്പ് ‘ഒരുമ’ പെർള നവജീവൻ സ്പെഷൽ സ്കൂളിൽ ആരംഭിച്ചു.
ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നവജീവന സ്പെഷൽ സ്കൂൾ ഡയറക്ടർ ഫാ. ജോസ് ചിമ്പോട്ടിക്കൽ നിർവഹിച്ചു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി സോഷ്യൽ വർക്ക് വിദ്യാർഥികൾ മുന്നോട്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.
ചടങ്ങിൽ നവജീവൻ സ്പെഷൽ സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആദർശ് നടുവത്തേറ്റ്, പ്രിൻസിപ്പൽ സിസ്റ്റർ ഷിൻസി എഫ്സിസി, നവജ്യോതി കോളജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഫാ. ബിനോയി വാഴയിൽ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews