അമലയിൽ പഠനം പൂർത്തിയാക്കിയ ഇരുപതാമത്തെ ബാച്ച് മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങിൽനിന്ന്.
തൃശൂർ: അമലയിൽ പഠനം പൂർത്തിയാക്കിയ ഇരുപതാമത്തെ ബാച്ച് മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാനം ഇൻസെപ്ഷോ കൊച്ചി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ സീനിയർ കാൻസർ ചികിത്സാവിദഗ്ധൻ ഡോ.വി.പി. ഗംഗാധരൻ നിർവഹിച്ചു.
ദേവമാത പ്രൊവിൻഷ്യാൾ ഫാ.ഡോ. ജോസ് നന്തിക്കര അധ്യക്ഷനായി. ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാ.ഡോ. ആന്റണി മണ്ണുമ്മേൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, സ്റ്റാഫ് അഡ്വൈസർ ഡോ. സോജൻ ജോർജ്, പിടിഎ പ്രസിഡന്റ് ഡോ. അനൂപ് കുമാർ, ഡോ. അബിനു എന്നിവർ പ്രസംഗിച്ചു. 98 പേർ ബിരുദം സ്വീകരിച്ചു.
Tags : NattuVishesham DistrictNews