x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലാ​വ​സ്ഥ മാ​റു​ന്നു; നെ​ല്ലിനു ചാ​ഴി​യും ഇ​ല​പ്പേ​നും രൂ​ക്ഷം

വെബ് ഡെസ്ക്
Published: September 24, 2026 04:16 AM IST | Updated: September 24, 2026 04:16 AM IST

ഇ​ല​പ്പേ​ൻ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തു നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും മ​ഴ​യും കാ​ര​ണം നെ​ൽ​കൃ​ഷി​യി​ലും പ​ച്ച​ക്ക​റി​കൃഷി​യി​ലും കീ​ട​രോ​ഗ​ബാ​ധ രൂ​ക്ഷം. ക​തി​രു​വ​രു​ന്ന ഘ​ട്ട​ത്തി​ലും പാ​ലു​റ​യ്ക്കു​ന്ന സ​മ​യ​ത്തും നെ​ല്ലി​നെ പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന ചാ​ഴി​യു​ടെ​യും ഇ​ല​പ്പേ​നി​ന്‍റെ​യും ശ​ല്യം വ്യാ​പ​ക​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. സ്ഥി​തി​ഗ​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ഷ​ക​ർ​ക്കാ​യി കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല സം​സ്ഥാ​ന​ത​ല​ത്തി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ​നി​ർ​ദേ​ശ​വും അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചു.

നീ​രൂ​റ്റു​ന്ന ചാ​ഴി; പ​തി​രാ​കു​ന്ന നെ​ൽ​മ​ണി

നെ​ല്ല് പാ​ലു​റ​യ്ക്കു​ന്ന ഘ​ട്ട​ത്തി​ൽ ആ​ക്ര​മി​ക്കു​ന്ന ചാ​ഴി​ക​ൾ മ​ണി​ക​ളി​ലെ നീ​രും പാ​ലും തു​ള​ച്ചു​കു​ടി​ക്കു​ന്ന​താ​ണു നി​ല​വി​ലെ പ്ര​ധാ​ന ഭീ​ഷ​ണി. നീ​ര് ന​ഷ്ട​പ്പെ​ടു​ന്ന​തോ​ടെ നെ​ൽ​മ​ണി​ക​ൾ പൂ​ർ​ണ​മാ​യും പ​തി​രാ​യി​മാ​റു​ക​യും ക​തി​രു​ക​ൾ ഭാ​ര​മി​ല്ലാ​തെ നി​വ​ർ​ന്നു​നി​ൽ​ക്കു​ക​യും ചെ​യ്യും. കീ​ടാ​ക്ര​മ​ണ​മേ​റ്റ നെ​ല്ലി​ന്‍റെ തൊ​ണ്ടി​ൽ ത​വി​ട്ടു​നി​റ​ത്തി​ൽ പാ​ടു​ക​ൾ കാ​ണാം.

പ്ര​തി​രോ​ധ മാ​ർ​ഗം

ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 മി​ല്ലി മ​ത്തി​ശ​ർ​ക്ക​ര​മി​ശ്രി​ത​മോ, 20 ഗ്രാം ​കൈ​റ്റി​ൻ അ​ധി​ഷ്ഠി​ത സ്യൂ​ഡോ​മോ​ണ​സോ ക​ല​ക്കി ത​ളി​ക്ക​ണ​മെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്‍റ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ങ്കി​ൽ ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 10 മി​ല്ലി അ​സാ​ഡി​റാ​ക്റ്റി​ൻ അ​ല്ലെ​ങ്കി​ൽ ര​ണ്ടു മി​ല്ലി മാ​ല​ത്തി​യോ​ണ്‍ ഉ​പ​യോ​ഗി​ക്കാം.

ഇ​ല​പ്പേ​നും ഇ​ല​ചു​രു​ട്ടി പു​ഴു​വും

ഇ​ളം ഇ​ല​ക​ളി​ൽ​നി​ന്നു നീ​രൂ​റ്റി​ക്കു​ടി​ക്കു​ന്ന ഇ​ല​പ്പേ​ൻ കാ​ര​ണം ഇ​ല​ക​ളി​ൽ മ​ഞ്ഞ​യോ വെ​ള്ളി​നി​റ​ത്തി​ലോ ഉ​ള്ള വ​ര​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ഇ​ല​യു​ടെ അ​ഗ്ര​ഭാ​ഗം സൂ​ചി പോ​ലെ ചു​രു​ളു​ക​യും ചെ​യ്യു​ന്നു. ത​യാ​മീ​തോ​കാം 25 ഡ​ബ്ല്യു​ജി (ര​ണ്ടു ഗ്രാം/10 ​ലി​റ്റ​ർ വെ​ള്ള​ത്തി​ൽ) ത​ളി​ച്ചാ​ണ് ഇ​തി​നെ പ്ര​തി​രോ​ധി​ക്കേ​ണ്ട​ത്. കൂ​ടാ​തെ ഓ​ല​ചു​രു​ട്ടി​പ്പു​ഴു, ത​ണ്ടു​തു​ര​പ്പ​ൻ എ​ന്നി​വ​യ്ക്കെ​തി​രേ ട്രൈ​ക്കോ​ഗ്ര​മ കാ​ർ​ഡു​ക​ൾ വ​യ​ലു​ക​ളി​ൽ സ്ഥാ​പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

വ​ഴു​ത​ന ത​ണ്ടു​തു​ര​പ്പ​ൻ

പു​ഴു​ക്ക​ൾ ത​ണ്ടി​ലും കാ​യ്ക​ളി​ലും തു​ര​ന്നു​ക​യ​റി ചെ​ടി​യെ ന​ശി​പ്പി​ക്കു​ന്നു. ത​ണ്ടു​ക​ൾ വാ​ടി ഉ​ണ​ങ്ങു​ന്ന​തും കാ​യ്ക​ളി​ലെ ദ്വാ​ര​ങ്ങ​ളി​ലൂ​ടെ വി​സ​ർ​ജ്യം പു​റ​ത്തു​വ​രു​ന്ന​തു​മാ​ണു പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.
പ്ര​തി​രോ​ധ​മാ​ർ​ഗം: അ​ഞ്ചു ശ​ത​മാ​നം വീ​ര്യ​മു​ള്ള വേ​പ്പി​ൻ​കു​രു സ​ത്ത് 10 ദി​വ​സം ഇ​ട​വി​ട്ടു ത​ളി​ക്കു​ക.
ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ഒ​രു ഗ്രാം ​ബാ​സി​ല​സ് തു​റി​ഞ്ചി​യ​ൻ​സി​സ്, ശ​ർ​ക്ക​ര ചേ​ർ​ത്ത് ത​ളി​ക്കു​ക.

സം​യു​ക്ത പ്ര​തി​രോ​ധ​ത്തി​ന് ആ​ഹ്വാ​നം

രോ​ഗ​ബാ​ധ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ണ്ടു​പി​ടി​ച്ചു പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും രോ​ഗം പ​ട​രു​ന്ന​തു ത​ട​യാ​ൻ അ​യ​ൽ​ക്കാ​രാ​യ ക​ർ​ഷ​ക​ർ ഒ​ന്നി​ച്ചു​ചേ​ർ​ന്നു കൂ​ട്ടാ​യ കീ​ട​നി​യ​ന്ത്ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ​ക്കും വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ണ്‍: മ​ണ്ണു​ത്തി ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്‍റ​ർ: 04872370773, 50073, തൃ​ശൂ​ർ കെ​വി​കെ : 9400483754.

Tags : NattuVishesham DistrictNews

Recent News

Corehub Up