x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ പൈ​പ്പ് പൊ​ട്ട​ലി​ന് പ​രി​ഹാ​ര​മാ​കു​ന്നു

എം.​ സു​രേ​ഷ്ബാ​ബു
Published: September 24, 2026 04:02 AM IST | Updated: September 24, 2026 04:02 AM IST

പ്രതീകാത്മക ചിത്രം

പൈ​പ്പു​ക​ൾ മാ​റ്റിസ്ഥാ​പി​ക്കു​ന്ന പ​ണി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ നി​ര​ന്ത​ര​മാ​യു​ള്ള പൈ​പ്പ് പൊ​ട്ട​ലി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നു. ഓ​രോ വ​ർ​ഷ​വും പൈ​പ്പ് പൊ​ട്ടു​ന്പോ​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കു ചെ​ല​വാ​ക്കേ​ണ്ടി വ​ന്നി​രു​ന്ന​ത്.

ക​ഴി​ഞ്ഞ പ​ത്തുവ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ 220 ത​വ​ണ​യി​ലേ​റെ​യാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ പൈ​പ്പു​ക​ൾ പൊ​ട്ടി​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് മാ​ത്ര​മാ​യി 25 കോ​ടി​യി​ൽ​പ​രം രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്. കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച പൈ​പ്പു​ക​ളി​ൽ വീ​ണ്ടും പൊ​ട്ട​ൽ സം​ഭ​വി​ച്ച​തി​നാ​ലാ​ണ് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്.

ശ​ക്തി​യും കാ​ഠി​ന്യ​വു​മു​ള്ള പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ന​ഗ​ര​വാ​സി​ക​ൾ​ക്ക് നി​ര​ന്ത​രം അ​നു​ഭ​വ​പ്പെ​ടു​ന്ന പൈ​പ്പ് പൊ​ട്ട​ലി​നും ജ​ല​വി​ത​ര​ണ ബു​ദ്ധി​മു​ട്ടി​നും പ​രി​ഹാ​ര​മാ​കു​ക​യാ​ണ്.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ണി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. പേ​രൂ​ർ​ക്ക​ട​യി​ൽനി​ന്നും കു​ട​പ്പ​ന​ക്കു​ന്ന്-എം​എ​ൽ​എ റോ​ഡ്, മ​ട​ത്തു​ന​ട, നാ​ലാ​ഞ്ചി​റ- മ​ണ്‍​വി​ള വ​രെ​യു​ള്ള പ​തി​നൊ​ന്ന് കി​ലോ മീ​റ്റ​ർ റൂ​ട്ടി​ലാ​ണ് പൈ​പ്പ് മാ​റ്റിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ്രീ ​സ്ട്രെ​സ്ഡ് 400 എം​എമ്മിന്‍റെ പൈ​പ്പാ​ണ് മാ​റ്റു​ന്ന​ത്. ഡെ​റ്റെ​യ്ൽ അ​യ​ണ്‍ പൈ​പ്പാ​ണ് പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​ട​പ്പ​ഴ​ഞ്ഞി -ജ​ഗ​തി റൂ​ട്ടി​ൽ നേ​ര​ത്തെ സ്ഥാ​പി​ച്ച ആ​സ്പ​റ്റോ​സ് കോ​ണ്‍​ക്രീ​റ്റ് 300 എം​എം പൈ​പ്പാ​ണ് ഈ ​റൂ​ട്ടി​ൽ നി​ന്നും മാ​റ്റി​യ​ത്. പ​ക​ര​മാ​യി ഒ​പി​വി​സി പൈ​പ്പാ​ണ് പു​തു​താ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​വു തി​രി​വു​ക​ൾ ബാ​ധി​ക്കാ​ത്ത ഫ്ളെ​ക്സി​ബി​ലി​റ്റി​യു​ള്ള പൈ​പ്പാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചൂ​ഴം​പാ​ല - പാ​തി​രി​പ്പ​ള്ളി റൂ​ട്ടി​ലെ 280 എം​എം പി​വി​സി പൈ​പ്പും മാ​റ്റി​യി​ട്ടു​ണ്ട്. പു​തി​യ പി​വി​സി പൈ​പ്പു​ക​ളാ​ണ് ഈ ​റൂ​ട്ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പു​തു​താ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ൾ 60 വ​ർ​ഷ​ക്കാ​ലം അ​റ്റ​കു​റ്റ​പ​ണി​ക​ൾ വ​രാ​തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോറി​റ്റി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പേ​രൂ​ർ​ക്ക​ട- കു​ട​പ്പു​ന​ക്കു​ന്ന് നാ​ലാ​ഞ്ചി​റ- മ​ണ്‍​വി​ള റൂ​ട്ടി​ലെ പൈ​പ്പ് മാ​റ്റ​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ പൈ​പ്പ് മാ​റ്റ​ൽ ജോ​ലി​ക​ൾ ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews pipe burst

Recent News

Corehub Up