പ്രതീകാത്മക ചിത്രം
കല്ലമ്പലം: വർണാഭമായ ബ്ലോക്കുകൾകൊണ്ട് ഭാവനയുടെ ലോകം തീർത്ത് കെടിസിടി ഹയർ സെക്കൻഡറി സ്കൂളിലെ കുരുന്നുകൾ. സ്കൂളിലെ പ്രീ-സ്കൂൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മാസ്റ്റർ ബിൽഡേഴ്സ് - ബ്ലോക്ക് ബിൽഡിംഗ് മത്സരം 2026’ സംഘടിപ്പിച്ചു.
പ്ലേ ക്ലാസ്, എൽകെജി, യുകെജി വിഭാഗങ്ങളിലെ കുരുന്നുകൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. "ബിൽഡ്, ക്രീയേറ്റ് ആൻഡ് എക്സ് പ്ലോർ' എന്ന ആശയത്തെ മുൻനിർത്തി നടന്ന മത്സരം കുട്ടികളുടെ നിരീക്ഷണശേഷി, സൃഷ്ടിപരമായ ചിന്ത, ഏകാഗ്രത, നിർമാണ വൈദഗ്ധ്യം എന്നിവ വളർത്തുന്നതിനുള്ള അനുഭവമായി.
കെടിസിടി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്കൂൾ ചെയർമാൻ എ. നഹാസ് ഉദ്ഘാടനം ചെയ്തു. കൺവീനർ യു. അബ്ദുൽ കലാം, പ്രിൻസിപ്പൽ എം.എൻ. മീര എന്നിവർ പ്രസംഗിച്ചു. ഗിരിജ രാമചന്ദ്രൻ, സുനിത ആർ. നായർ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Block Building