x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡു​ക​ൾ കൈ​യ​ട​ക്കി തെ​രു​വു​നാ​യ്ക്ക​ൾ

വെബ് ഡെസ്ക്
Published: September 24, 2026 03:52 AM IST | Updated: September 24, 2026 03:52 AM IST

കൊരട്ടിയിലെ തെരുവുനായ്ക്കൂട്ടം.

കൊ​ര​ട്ടി: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കൊ​ര​ട്ടി മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ ഭീ​തി​യു​ടെ പാ​ത​ക​ളാ​കു​ന്നു. പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം, നാ​ലു​കെ​ട്ട് കാ​ർ​ബോ​റാ​ണ്ടം, കൊ​ര​ട്ടി പ​ള്ളി പ​രി​സ​രം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വ​യ്ക്ക് മു​ന്നി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ലും സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളി​ലും രാ​വി​ലെ ഉ​ൾ​പ്പെ​ടെ പ​ത്തി​ലേ​റെ തെ​രു​വു​നാ​യ്ക്ക​ളു​ടെ കൂ​ട്ടം പ​തി​വ് കാ​ഴ്ച​യാ​ണ്.

പു​ല​ർ​ച്ചെ വ്യാ​യാ​മ​ത്തി​നാ​യി ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ​ക്കും പ​ത്ര​വി​ത​ര​ണ​ക്കാ​ർ​ക്കും തെ​രു​വു​നാ​യ്ക്ക​ളു​ടെ സാ​ന്നി​ധ്യം വ​ലി​യ ആ​ശ​ങ്ക​യാ​ണ്. കൂ​ട്ട​മാ​യി എ​ത്തു​ന്ന നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ഭീ​ഷ​ണി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.

തെ​രു​വോ​ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും അ​റ​വു​മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നും പെ​രു​കു​ന്ന​തി​നും പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നും ശാ​സ്ത്രീ​യ​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം അ​ടി​യ​ന്ത​ര​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Tags : NattuVishesham DistrictNews

Recent News

Corehub Up