കേരള ഹോട്ടല് ആൻഡ് റസ്റ്ററന്റ് അസോസിയേഷന് തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില് നടന്ന ഓണാഘോഷം സംസ്ഥാന സെക്രട്ടറി എം.എസ്. അജി ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: കേരള ഹോട്ടല് ആൻഡ് റസ്റ്ററന്റ് അസോസിയേഷന് തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില് വിപുലമായ രീതിയില് ഓണാഘോഷം നടത്തി. ആലപ്പുഴ കാവാലം പാഡിഗ്രൗ റിസോര്ട്ടില് നടന്ന ആഘോഷത്തില് തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ഗിരീഷ്കുമാര് അധ്യക്ഷത വഹിച്ചു.
കെഎച്ച്ആര്എ സംസ്ഥാന സെക്രട്ടറി എം.എസ്. അജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയന് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗിന്നസ് വേള്ഡ് റിക്കാര്ഡ് കരസ്ഥമാക്കിയ ജോസ് പൊറ്റാസ്, കാവാലം പഞ്ചായത്ത് മെംബര് ശ്യാം എന്നിവര് മുഖ്യാതിഥികളായിരുന്നു.
കുട്ടികള്ക്കുള്ള കായിക മത്സരങ്ങള് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി മായ സുനിലും മുതിര്ന്നവര്ക്കുള്ള കായിക മത്സരങ്ങള് ബേക്കേഴ്സ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്് ജോസ് മരിയയും ഉദ്ഘാടനം ചെയ്തു. ഷിബു ഐശ്വര്യ, വി.കെ. രാജീവ്, മാത്യു സോണിക്, ദര്ശന പ്രവീണ്, ആദിത്യ വിശ്വംഭരന്, പ്രവീണ് വാസുദേവ്, കെ.എസ്. കൊന്താല എന്നിവര് പ്രസംഗിച്ചു.