അയ്യങ്കാളിയുടെ 163-ാം ജന്മദിനാഘോഷം ഡിസിസി ഓഫീസില്‍ കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: അയ്യങ്കാളിയുടെ 163-ാം ജന്മദിനാഘോഷം ഭാരതീയ ദളിത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു. ഡിസിസി ഓഫീസിലെ ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടി കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.കെ. ശീതള്‍രാജ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു മുഖ്യാതിഥിയായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. അബ്ദുറഹ്മാന്, ഷാജിര്‍ അറഫാത്ത്, അഡ്വ. പി.വി. മോഹന്‍ലാല്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. സുരേന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ സി.വി. അരവിന്ദാക്ഷന്, വി.എസ്. അഭിലാഷ്, പി.പി. സാമിക്കുട്ടി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി. സുരേഷ്, കെ. മാധവന്, സംസ്കാരസാഹിതി ജില്ലാ ചെയര്മാന് കാവില്‍ പി. മാധവന്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ചടങ്ങില്‍ അനുമോദിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറി.