അഖിലകേരള വിശ്വകര്മ്മ മഹാസഭ 1007-ാം നമ്പര് ചെട്ടികുളങ്ങര തട്ടാരമ്പലം ശാഖയുടെ നേതൃത്വത്തില് നടന്ന വിശ്വര്മ്മദിനാചരണം ജില്ലാ പഞ്ചായത്ത് പ്രപസിഡന്റ് എ.
മാവേലിക്കര: അഖിലകേരള വിശ്വകര്മ്മ മഹാസഭ 1007-ാം നമ്പര് ചെട്ടികുളങ്ങര തട്ടാരമ്പലം ശാഖയുടെ നേതൃത്വത്തില് വിശ്വര്മ്മദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രപസിഡന്റ് എ. മഹേന്ദ്രന് ഉദ്ഘാടനം ചെയ്തു. ശാഖപ്രസിഡന്റ് ഡി. സുരേഷ്കുമാര് അധ്യക്ഷത വഹിച്ചു. വിശ്വബ്രാഹ്മണ ആചാര്യ സമിതി സംസ്ഥാന പ്രസിഡന്റ് ആചാര്യ കെ.ബി. സുരേഷ്ഞീയൂര് മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി എസ്. സുരേഷ്, മാവേലിക്കര നഗരസഭ വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്പേഴ്സണ് ചിത്രാമ്മാൾ, ആലപ്പുഴ ജില്ലപ്രസിഡന്റ് എല്. രാജന്, ജെ. ഉഷാകുമാരി, പി. രാജപ്പൻ, പി. ദിലീപ്കുമാര്, അജിത്ത് പാര്ത്ഥൻ, കെ.ജി. അശോക് കുമാർ, ഉമ വേണുഗോപാല്, എൻ. സുരേന്ദ്രനാചാരി, ആര്. രതീഷ് എന്നിവര് പ്രസംഗിച്ചു.