ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കായിക ദിനാചരണം പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനം ദേശീയ കായികദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ട്രിബ്യൂട്ട് സംഘടിപ്പിച്ചു.
നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.അമൽജിത്ത്, ഹോക്കി അസോസിയേഷൻ സെക്രട്ടറി അമൃത് രാജ്, ഗോകുൽരാജ്, വിഷ്ണു, ശംഭു ശിവദാസ്, എം.അഭിജിത്ത്, അരുൺ കൃഷ്ണ, മനോജ് വിനായക് തുടങ്ങിയവരെ ചെയർപേഴ്സൺ ആദരിച്ചു. ഇന്ന് രാവിലെ എട്ടിന് കൊടുമൺ സ്റ്റേഡിയത്തിൽ കൂട്ടയോട്ടവും നടക്കും.