x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യൂ​ർ വി​ഹാ​ർ ശാ​ഖ​യു​ടെ ഗു​രു​ദേ​വ ജ​യ​ന്തി

വെബ്ഡെസ്ക്
Published: September 1, 2026 10:15 AM IST | Updated: September 1, 2026 10:15 AM IST

പരിപാടിയിൽ നിന്ന്

ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ കീ​ഴി​ലെ മ​യൂ​ർ വി​ഹാ​ർ ശാ​ഖ ന​മ്പ​ർ 4351-ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 172-ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ഉ​ത്ത​ര ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലെ കാ​ർ​ത്യാ​യ​നി ഓ​ഡി​റ്റോ​റി​യ​മാ​യി​രു​ന്നു വേ​ദി.

മ​യൂ​ർ വി​ഹാ​ർ ശാ​ഖ പ്ര​സി​ഡ​ന്‍റ് എ​സ്.കെ. ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.എ​സ്. അ​നി​ൽ ച​ട​ങ്ങു​ക​ൾ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഡ​ൽ​ഹി സ​ർ​ക്കാ​രിന്‍റെ അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. അ​രു​ൺ കു​റു​വ​ത്ത് വേ​ണു​ഗോ​പാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.ഡി. ജ​യ​പ്ര​കാ​ശ്, ശാ​ഖ സെ​ക്ര​ട്ട​റി ലൈ​നാ അ​നി​ൽ, വൈ​സ് പ്ര​സി​ഡന്‍റ് കെ.കെ. ഭ​ദ്ര​ൻ, ശാ​ഖ വ​നി​താ സം​ഘം പ്ര​സി​ഡന്‍റ് വാ​സ​ന്തി ജ​നാ​ർ​ദ്ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​നി സൗ​ര​ഭ് ആ​യി​രു​ന്നു അ​വ​താ​ര​ക. തു​ട​ർ​ന്ന് ബി​ജു ചെ​ങ്ങ​ന്നൂ​ർ ന​യി​ച്ച നാ​ദ​ത​രം​ഗി​ണി ഓ​ർ​ക്ക​സ്ട്ര, ഡ​ൽ​ഹി​യു​ടെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. ച​ത​യ സ​ദ്യ​യോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

Tags : GurudevJayanthi MayurViharBranch Celebration

Recent News

Corehub Up