ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് അംഗങ്ങൾ
ഹൂസ്റ്റൺ: ഇൻഡസ് ലയൺസ് ക്ലബ് അംഗങ്ങൾ സ്റ്റാഫോർഡിലെ മാക്സ് ഫ്യൂഷൻ റസ്റ്ററന്റിൽ ആഘോഷങ്ങളും വൈവിധ്യമാർന്ന വിനോദങ്ങളുമായി ഓണം ആഘോഷിച്ചു. പരിപാടിയോടൊപ്പം നടത്തിയ ലൈൻസ് ക്ലബ് മീറ്റിംഗിന്റെ തുടക്കത്തിൽ തോമസ് അഗസ്റ്റിന്റെ (കുഞ്ഞു) ഭാര്യ ലിസി തോമസിന്റെ അകാല വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ലയൺസ് ക്ലബ് പ്രസിഡന്റ് ബോസ് കുര്യൻ ഓണസന്ദേശം നൽകി. പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹൂസ്റ്റണിലെ പേഴ്സണൽ ഇൻജുറി ട്രയൽ അറ്റോർണി തോമസ് ഡാനിയേൽ, റോയൽ ഓക്സ് ലയൺസ് ക്ലബ് പ്രസിഡന്റ് ലയണസ് എമി നിസിയാൻസിയൻ എന്നിവർ ഓണാഘോഷങ്ങൾക്ക് ആശംസകൾ അർപ്പിച്ചു.

ഇൻഡസ് ലയൺസ് ക്ലബ് അംഗങ്ങൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അവരെ അഭിനന്ദിക്കുകയും സെപ്റ്റംബർ 27ന് വരാനിരിക്കുന്ന ഫ്ലൂ വാക്സിനേഷൻ ഡ്രൈവ് ഉൾപ്പെടെയുള്ള ഇൻഡസ് ലയൺസ് ക്ലബിന്റെ വിവിധ കമ്യൂണിറ്റി പദ്ധതികൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
ട്രെയിലറുകളിൽ താമസിക്കുന്ന വികലാംഗർക്ക് റാമ്പ് നിർമാണം, ഭവനരഹിതർക്ക് ഭക്ഷണ വിതരണം തുടങ്ങിയവ പ്രധാന പരിപാടികളാണ്.

ഹൂസ്റ്റണിലെ ഫുഡ് ബാങ്ക് വെയർഹൗസിൽ ഹൂസ്റ്റൺ ഫുഡ് ബാങ്ക് ഫുഡ് പായ്ക്ക് തയാറാക്കുന്നതിനായി 12 - 18 വയസിനിടയിലുള്ള യുവാക്കൾക്കായി ലയൺസ് ക്ലബായ പുതിയ ലിയോ ക്ലബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഹൂസ്റ്റൺ ഫൗണ്ടേഷൻ ലിയോ ക്ലബ് അംഗം ജോഷ്വ കുര്യൻ വിശദീകരിച്ചു.
വയോജന പരിചരണ കേന്ദ്രങ്ങളിലുള്ള വൃദ്ധരെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ ട്യൂട്ടറിംഗ്, മറ്റ് ചാരിറ്റി വളണ്ടിയർ പ്രവർത്തനങ്ങൾ എന്നിവ ഉടൻ ആരംഭിക്കുക.

ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബിന്റെ സ്പോൺസർഷിപ്പിൽ യുവാക്കൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിൽ നൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപീകരിച്ച ലിയോ ക്ലബിൽ വിവിധ സമൂഹങ്ങളിൽ നിന്നുള്ള ഏകദേശം 20 കുട്ടികൾ ചേർന്നു.
ക്ലബ് അംഗങ്ങളും കുടുംബങ്ങളും വൈവിധ്യമാർന്ന വിനോദ പരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാവരും ഓണം ആസ്വദിച്ചു. ഇതുപോലെ മറക്കാനാവാത്ത ഒരുമയുടെയും സന്തോഷത്തിന്റെയും അനുഭവവുമായി അടുത്ത ഓണം എത്രയും വേഗം സമാഗമ മാകട്ടെ എന്ന പ്രാർഥനയോടെ ആഘോഷം പര്യവസാനിച്ചു.
Tags : houston induslionsclub onam celebration