Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houston

America

ഹൂ​സ്റ്റ​ണി​ൽ ഐ​സ് ഏ​ജ​ന്‍റി​ന്‍റെ വാഹനമിടിച്ച് പ​രി​ക്കേ​റ്റ സംഭവം: പ്ര​തി​ഷേ​ധ​വു​മാ​യി കു​ടും​ബം രം​ഗ​ത്ത്

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ ഐ​സ് ഏ​ജ​ന്‍റി​ന്‍റെ വാഹനമിടിച്ച് പ​രി​ക്കേ​റ്റ​യാ​ളു​ടെ കു​ടും​ബം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്. ഹൂ​സ്റ്റ​ണി​ലെ വെ​സ്റ്റ് ഹാ​രി​സ് കൗ​ണ്ടി​യി​ൽ മ​റ്റൊ​രു പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഐ​സ് ഏ​ജ​ന്‍റിന്‍റെ എ​സ്‌​യു​വി വാ​ഹ​നം ഇ​ടി​ച്ച് മി​ഗ്വ​ൽ പാ​റാ-​ഹെ​ർ​ണാ​ണ്ട​സ് എ​ന്ന​യാ​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പാ​റാ-​ഹെ​ർ​ണാ​ണ്ട​സ് നി​ല​വി​ൽ ഫെ​ഡ​റ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​ദ്ദേ​ഹം നി​യ​മ​വി​രു​ദ്ധ​മാ​യി യു​എ​സി​ൽ ക​ഴി​ഞ്ഞ​യാ​ളാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

34 വ​ർ​ഷ​മാ​യി യു​എ​സി​ലു​ള്ള അ​ദ്ദേ​ഹം ഒ​രു കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​വു​മി​ല്ലാ​ത്ത, ക​ഠി​നാ​ധ്വാ​നി​യാ​യ വ്യ​ക്തി​യാ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. മ​നു​ഷ്യ​ജീ​വ​നാ​ണ് വ​ലു​തെ​ന്നും കു​ടി​യേ​റ്റ പ്ര​ശ്ന​ത്തി​ന​പ്പു​റം സ​മൂ​ഹ​ത്തി​ൽ മ​നു​ഷ്യ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച നി​ര​വ​ധി പേ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി.

ഈ ​സം​ഭ​വ​ത്തി​ൽ ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സും ജി​ല്ലാ അ​റ്റോ​ർ​ണി ഓ​ഫീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഏ​ജന്‍റ് പു​തി​യ മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നോ എ​ന്ന് വ്യ​ക്ത​മ​ല്ല.

NRI

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​യു​ടെ പ്ര​ധാ​ന തി​രു​നാ​ളി​നു​ള്ള ആ​ത്മീ​യ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി 40 മ​ണി​ക്കൂ​ർ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ഒ​ക്‌ടോ​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

ര​ണ്ടി​ന് രാ​വി​ലെ ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് ര​ണ്ട് മ​ണി​ക്കൂ​ർ വീ​തം ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ആ​രാ​ധ​ന ന​ട​ക്കു​ന്ന എ​ല്ലാ സ​മ​യ​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ൾ​ക്ക് വ്യ​ക്തി​പ​ര​മാ​യും കു​ടും​ബ​മാ​യും എ​ത്തി പ്രാ​ർ​ഥി​ക്കാ​വു​ന്ന​താ​ണ്. നാ​ലി​ന് രാ​വി​ലെ 7.30നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന സ​മാ​പി​ക്കും.

കു​ട്ടി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും പ്ര​ത്യേ​ക​മാ​യി ഈ ​ദി​വ്യ​കാ​രു​ണ്യ ഭ​ക്തി​യി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി കു​ടും​ബ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് 40 മ​ണി​ക്കൂ​ർ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

യേ​ശു​ക്രി​സ്തു​വി​ന്‍റെ യ​ഥാ​ർ​ഥ സാ​ന്നി​ധ്യ​ത്തി​ലു​ള്ള വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വ്യ​ക്തി​പ​ര​മാ​യ മാ​ന​സാ​ന്ത​ര​ത്തി​നും കു​ടും​ബ​ങ്ങ​ളു​ടെ വി​ശു​ദ്ധീ​ക​ര​ണ​ത്തി​നും സ​ഭ​യ്ക്കും ലോ​ക​ത്തി​നും വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥന​യ്ക്കു​മാ​യി ഈ ​ഭ​ക്താ​ച​ര​ണം ന​ട​ത്ത​പ്പെ​ടു​ന്നു.

 

NRI

"ഫാ​ൾ ഇ​ൻ മ​ല​യാ​ല​വ്' ഒ​ക്‌​ടോ​ബ​ർ 17ന് ​ഹൂ​സ്റ്റ​ണി​ൽ

 

ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ക്രി​സ്ത്യ​ൻ യു​വാ​ക്ക​ൾ​ക്കാ​യി "ഫാ​ൾ ഇ​ൻ മ​ല​യാ​ല​വ്' (Fall in MalayaLove - FIM) സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് വാ​ർ​ഷി​ക സിം​ഗി​ൾ​സ് സ്പീ​ഡ് ഡേ​റ്റിം​ഗ് സം​ഗ​മം ഒ​ക്‌ടോ​ബ​ർ 17ന് ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കും.

ക്രി​സ്തീ​യ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട 24നും 38നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​യ ചെ​റു​പ്പ​ക്കാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ​കൂ​ട്ടാ​യ്മ ഒ​രു​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ങ്കാ​ളി​ക​ൾ ഇ​തി​ൽ പ​ങ്കെ​ടു​ക്കും.

എ​ഫ്​ഐഎ​മ്മി​ന്‍റെ ശാ​സ്ത്രീ​യ​വും സു​താ​ര്യ​വു​മാ​യ മാ​ച്ച് മേ​ക്കിം​ഗ് രീ​തി​യി​ലൂ​ടെ, ഓ​രോ പ​ങ്കാ​ളി​ക്കും അ​നു​യോ​ജ്യ​രാ​യ 10 മു​ത​ൽ 20 വ​രെ വ്യ​ക്തി​ക​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​നും സൗ​ഹൃ​ദം പ​ങ്കു​വയ്​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

വ​ൺ-​ഓ​ൺ-​വ​ൺ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് പു​റ​മേ, പ​ങ്കാ​ളി​ക​ൾ​ക്കാ​യി വി​വി​ധ ഗെ​യി​മു​ക​ൾ, ഇ​ന്‍ററാ​ക്ടീ​വ് പ്രോ​ഗ്രാ​മു​ക​ൾ, ലൈ​വ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, അ​ത്താ​ഴ വി​രു​ന്ന് എ​ന്നി​വ​യും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന സം​ഗ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട നി​ര​വ​ധി പേ​ർ ഇ​തി​നോ​ട​കം വി​വാ​ഹി​ത​രാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് www.fallinmalayalove.com വെ​ബ്‌​സൈ​റ്റു വ​ഴി സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

NRI

ജോ​ബ് മൈ​ക്കി​ളി​ന് ഹൂ​സ്റ്റ​ണി​ൽ ഉജ്വല സ്വീ​ക​ര​ണം

ഹൂ​സ്റ്റ​ൺ: ച​ങ്ങ​നാ​ശേ​രി മു​ൻ എം​എ​ൽ​എ​യും കേ​ര​ള കോ​ൺ​ഗ്ര​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ഡ്വ. ജോ​ബ് മൈ​ക്കി​ളി​ന് ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ - യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്, ഫോ​മ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണ​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡന്‍റ് ​ജോ​മോ​ൻ ഇ​ട​യാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്രൂ​സ് കൊ​ള​മ്പേ​ൽ എം​സി​യാ​യി ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു. ഫി​നാ​ൻ​സ് ഡ​യ​റ​ക്‌ട​ർ ​സ​ണ്ണി ക​രി​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യ ജോ​ബ് മൈ​ക്കി​ളി​നെ​യും മ​റ്റ് വി​ശി​ഷ്‌ടാ​തി​ഥി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്തു.

ച​ങ്ങ​നാ​ശേ​രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി ജോ​ബ് മൈ​ക്കി​ൾ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ​ജോ​മോ​ൻ ഇ​ട​യാ​ടി പ​റ​ഞ്ഞു.

അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ മു​മ്പും സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​സ​ണ്ണി കാ​രി​ക്ക​ൽ ഓ​ർ​മി​പ്പി​ച്ചു.

 

NRI

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ഒ​ക്‌​ടോ​ബ​ർ 31ന്

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2026 (കൊ​യ്ത്തു​ത്സ​വം) ഒ​ക്‌​ടോ​ബ​ർ 31 വൈ​കു​ന്നേ​രം നാല് മു​ത​ൽ രാ​ത്രി 10 വ​രെ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും.

ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ത​യാ​റാ​ക്കി​യ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2026 ലോ​ഗോ റ​വ.ഫാ. ​പി.കെ. ​വ​ർ​ഗീ​സ് പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ൺ, റ​വ.ഫാ. ​മാ​ത്തു​ക്കു​ട്ടി വ​ർ​ഗീ​സ് കോ​റെ​പ്പി​സ്കോ​പ്പാ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക സെ​ക്ര​ട്ട​റി മോ​ൻ​സ​ൺ പു​ന്നൂ​സും ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ബി​ൻ ജോ​ണും ചേ​ർ​ന്ന് ലോ​ഗോ റ​വ.ഫാ. ​പി. കെ. ​വ​ർ​ഗീ​സി​ന് സ​മ​ർ​പ്പി​ച്ചു.

ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഫു​ഡ് കൂ​പ്പ​ണി​ന്‍റെ ആ​ദ്യ വി​ൽ​പ്പ​ന ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം, ഇ​ട​വ​ക​യി​ലെ സീ​നി​യ​ർ അം​ഗ​മാ​യ റ​വ.ഫാ. ​പൗ​ലോ​സ് പീ​റ്റ​റി​ന് ആ​ദ്യ ഫു​ഡ് കൂ​പ്പ​ൺ ന​ൽ​കി വി​ൽ​പ്പ​ന​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ക​ൾ​ക്കൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ഫു​ഡ് സ്റ്റാ​ളു​ക​ൾ, ത​ട്ടു​ക​ട, ചാ​യ​ക്ക​ട എ​ന്നി​വ ഉ​ൾ​പ്പെ​ടെ രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​ടെ വ​ലി​യൊ​രു ഉ​ത്സ​വ​ത്തി​നാ​ണ് ഇ​ത്ത​വ​ണ സെ​ന്‍റ് മേ​രീ​സ് വേ​ദി​യൊ​രു​ക്കു​ന്ന​ത്.

 

NRI

ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: നി​ര​ണം ക​ട​പ്ര പാ​റ​യി​ൽ കു​റ്റി​ക്കാ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (78) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത തി​രു​വ​ല്ല കാ​വും​ഭാ​ഗം പ​ണി​ക്ക​രു വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഷീ​ബ ചെ​റി​യാ​ൻ, സൂ​സ​ൻ മി​ഥു​ൻ, എ​ലി​സ​ബ​ത്ത് വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ചെ​റി​യാ​ൻ കോ​രു​ത് , മി​ഥു​ൻ രാ​ജു, ബി​നോ​യ് തോ​മ​സ് (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ൺ).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും പൊ​തു​ദ​ർ​ശ​ന​വും ​ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ 11.30 വ​രെ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും (5810 Almeda Genoa Rd, Houston, TX 77048).

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച​യ്ക്ക് 12ന് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം & ​സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​ന്‍റെ ലൈ​വ് സ്ട്രീം ​ലി​ങ്ക്: https://www.youtube.com/live/cG5R1Z4rz54

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നു അ​ല​ക്സ് - 832 348 3711.

NRI

ഹൂ​സ്റ്റ​ണി​ൽ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു; ലേ​ബ​ർ ഡേ​യി​ൽ ഗാ​ല​ന് ഒ​രു ഡോ​ള​റോ​ളം വ​ർ​ധ​ന

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു. ലേ​ബ​ർ ഡേ​യി​ൽ ഗാ​ല​ന് ഒ​രു ഡോ​ള​റോ​ളം വ​ർ​ധ​നവുണ്ടായി. ലേ​ബ​ർ ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്ക് തി​രി​ച്ച​ടി​യാ​യി ഇ​ന്ധ​ന​വി​ല​യി​ലെ കു​ത്ത​നെ​യു​ള്ള വ​ർ​ധ​ന.

ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലേ​ബ​ർ ഡേ ​സ​മ​യ​ത്തെ അ​പേ​ക്ഷി​ച്ച് പെ​ട്രോ​ൾ വി​ല​യി​ൽ ഗാ​ല​ന് ഏ​ക​ദേ​ശം ഒ​രു ഡോ​ള​റി​ന്റെ (92 സെ​ന്റ്) വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഗ്യാ​സ്ബ​ഡി ന​ൽ​കു​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് അ​മേ​രി​ക്ക​യി​ലെ ദേ​ശീ​യ ശ​രാ​ശ​രി ഇ​ന്ധ​ന​വി​ല ഗാ​ല​ന് 4.12 ഡോ​ള​റാ​ണ്. എ​ന്നാ​ൽ ഹൂ​സ്റ്റ​ണി​ൽ ഇ​ത് 3.68 ഡോ​ള​റോ​ള​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യ​ത്ത് ഹൂ​സ്റ്റ​ണി​ൽ ഗാ​ല​ന് 2.76 ഡോ​ള​ർ മാ​ത്ര​മാ​യി​രു​ന്നു വി​ല. 15 ഗാ​ല​ൻ ശേ​ഷി​യു​ള്ള ഒ​രു വാ​ഹ​നം പൂ​ർ​ണ​മാ​യി പെ​ട്രോ​ൾ അ​ടി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 14 ഡോ​ള​റോ​ളം അ​ധി​കം ചെ​ല​വാ​ക്കേ​ണ്ടി വ​രും.

ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഇ​ന്ധ​ന​വി​ല​യു​ള്ള ലേ​ബ​ർ ഡേ​യാ​ണ് ഇ​ത്ത​വ​ണ​ത്തേ​തെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വി​ല​ക്ക​യ​റ്റം സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്രാ ബ​ജ​റ്റി​നെ കാ​ര്യ​മാ​യി ബാ​ധി​ച്ച​തോ​ടെ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ​ച്ചും കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള പ​മ്പു​ക​ൾ ക​ണ്ടെ​ത്തി​യും ചെ​ല​വ് ചു​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ.

NRI

ഹൂ​സ്റ്റ​ണി​ൽ പ്ര​ഥ​മ എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ് 12ന്

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ 20 ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐസിഇസിഎച്ച്) സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സൗ​ഹൃ​ദ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും ആ​ഘോ​ഷി​ക്കു​ന്ന ഈ ​മ​ഹോ​ത്സ​വം ശ​നി​യാ​ഴ്ച ഫ്രെ​സ്നോ​യി​ലെ സെ​ന്‍റ് ജെ​യിം​സ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം അഞ്ച് മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ​യാ​ണ് ഫെ​സ്റ്റ്.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഫെ​സ്റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും. വി​വി​ധ സ​ഭ​ക​ളു​ടെ ക​ലാ​പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ട​വ​ക​ക​ളി​ലെ ടീ​മു​ക​ൾ ഇ​തി​നോ​ട​കം ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഫെ​സ്റ്റി​ന്‍റെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​യി ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​നാ​യ മെ​വി​ൻ ജോ​ൺ എ​ബ്ര​ഹാം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "ദി ​റെ​ഡീ​മ​ർ' എ​ന്ന ബൈ​ബി​ൾ ല​ഘു​നാ​ട​കം (മ​ല​യാ​ളം) അ​ര​ങ്ങേ​റും.

ക്രി​സ്തീ​യ സ​ന്ദേ​ശ​വും ക​ലാ​മി​ക​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഈ ​അ​വ​ത​ര​ണം പ്രേ​ക്ഷ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ. നാ​ട​ക​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന 40ൽ ​പ​രം ക​ലാ​പ്ര​തി​ഭ​ക​ൾ അ​വ​രു​ടെ അ​ഭി​ന​യ മി​ക​വ് പ്ര​ക​ടി​പ്പി​ക്കും

മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് ജ​ഡ്ജി സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ, ജ​ഡ്ജി ജൂ​ലി മാ​ത്യു, ക്യാ​പ്റ്റ​ൻ മ​നു പൂ​പ്പാ​റ​യി​ൽ തു​ട​ങ്ങി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും വൈ​ദി​ക ശ്രേ​ഷ്ഠ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

എ​ക്യു​മെ​നി​ക്ക​ൽ ത​ട്ടു​ക​ടയും ചാ​യ​ക്ക​ടയും

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം രു​ചി​യു​ടെ വൈ​വി​ധ്യ​വും ഫെ​സ്റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്യു​മെ​നി​ക്ക​ൽ അ​ടു​ക്ക​ള​യും ത​ട്ടു​ക​ടയും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ക​ൾ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ത​യാ​റാ​ക്കു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലെ പാ​ച​ക രം​ഗ​ത്ത് ഏ​റെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള മൈ​സൂ​ർ ത​മ്പി എ​ക്യു​മെ​നി​ക്ക​ൽ അ​ടു​ക്ക​ള​യു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി 15, 10 ഡോളർ നി​ര​ക്കു​ക​ളി​ലു​ള്ള ഭ​ക്ഷ​ണ കൂ​പ്പ​ണു​ക​ൾ ബ​ന്ധ​പ്പെ​ട്ട ഇ​ട​വ​ക​ക​ളി​ലെ ഐസിഇസിഎച്ച് പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​താ​ണ്.

ആ​ത്മീ​യ​ത​യും ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും സൗ​ഹൃ​ദ​വും ഒ​രു​മ​യും ആ​ഘോ​ഷി​ക്കു​ന്ന ഈ ​മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് ഹൂ​സ്റ്റ​ണി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്യുന്നതായി അറിയിച്ചു.

ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഐസിഇസിഎച്ച് ക​മ്മി​റ്റി​യും എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ് ക​മ്മി​റ്റി​യും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് (പ്ര​സി​ഡ​ന്‍റ്) - 832 997 9788, റ​വ.​ഫാ. ഡോ.​ബി​ന്നി ഫി​ലി​പ്പ് (വൈ​സ് പ്ര​സി​ഡ​ന്‍റ്) - 281 886 2013, ഷാ​ജ​ൻ ജോ​ർ​ജ് (സെ​ക്ര​ട്ട​റി) - 832 452 4195, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ (ട്ര​ഷ​റ​ർ) - 713 459 4704, ജീ​മോ​ൻ റാ​ന്നി (ഫെ​സ്റ്റ് ക​ൺ​വീ​ന​ർ) - 832873 0023, മി​ൽ​റ്റ മാ​ത്യു (പ്രോ​ഗ്രാം കോ​ഓർ​ഡി​നേ​റ്റ​ർ) - 832 744 9691.

NRI

ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ് ഓ​ണം ആ​ഘോ​ഷി​ച്ചു

ഹൂ​സ്റ്റ​ൺ: ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ സ്റ്റാ​ഫോ​ർ​ഡി​ലെ മാ​ക്സ് ഫ്യൂ​ഷ​ൻ റ​സ്റ്റ​റ​ന്‍റി​ൽ ആ​ഘോ​ഷ​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​ങ്ങ​ളു​മാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു. പ​രി​പാ​ടി​യോ​ടൊ​പ്പം ന​ട​ത്തി​യ ലൈ​ൻ​സ് ക്ല​ബ് മീ​റ്റിം​ഗി​ന്‍റെ തു​ട​ക്ക​ത്തി​ൽ തോ​മ​സ് അ​ഗ​സ്റ്റി​ന്‍റെ (കു​ഞ്ഞു) ഭാ​ര്യ ലി​സി തോ​മ​സി​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​സ് കു​ര്യ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ഹൂ​സ്റ്റ​ണി​ലെ പേ​ഴ്സ​ണ​ൽ ഇ​ൻ​ജു​റി ട്ര​യ​ൽ അ​റ്റോ​ർ​ണി തോ​മ​സ് ഡാ​നി​യേ​ൽ, റോ​യ​ൽ ഓ​ക്സ് ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ല​യ​ണ​സ് എ​മി നി​സി​യാ​ൻ​സി​യ​ൻ എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.‌

NRI

ഹൂ​സ്റ്റ​ൺ ഓ​ണാ​ഘോ​ഷ വേ​ദി​യി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​യോ​ധ​ന പൈ​തൃ​കം തീ​ർ​ത്ത് ദി​വാ​ൻ ക​ള​രി

ഹൂ​സ്റ്റ​ൺ: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ആ​യോ​ധ​ന​ക​ല​യാ​യ ക​ള​രി​പ്പ​യ​റ്റി​ന്‍റെ ക​രു​ത്തും മ​നോ​ഹാ​രി​ത​യും അ​ച്ച​ട​ക്ക​വും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച് ഹൂ​സ്റ്റ​ൺ ദി​വാ​ൻ ക​ള​രി ശ്ര​ദ്ധേ​യ​മാ​യി.

ഹൂ​സ്റ്റ​ണി​ലെ ഓ​ണാ​ഘോ​ഷ വേ​ദി​യി​ലാ​ണ് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​സാം​സ്കാ​രി​ക പൈ​തൃ​കം പു​തി​യ ത​ല​മു​റ​യ്ക്കും പ്ര​വാ​സി സ​മൂ​ഹ​ത്തി​നു​മാ​യി അ​ര​ങ്ങേ​റി​യ​ത്.

മി​ക​ച്ച ചു​വ​ടു​ക​ൾ, മെ​യ്‌​വ​ഴ​ക്കം, പ്ര​തി​രോ​ധ​മു​റ​ക​ൾ എ​ന്നി​വ​യു​ടെ മ​നോ​ഹ​ര​മാ​യ ഏ​കോ​പ​ന​മാ​ണ് ഈ ​ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​ന​ത്തി​ൽ കാ​ണാ​നാ​യ​ത്.

ക​ള​രി​പ്പ​യ​റ്റ് കേ​വ​ലം ഒ​രു യു​ദ്ധ​മു​റ മാ​ത്ര​മ​ല്ല, മ​റി​ച്ച് ശ​രീ​ര​ത്തെ​യും മ​ന​സി​നെ​യും ഒ​രു​പോ​ലെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഒ​രു ലൈ​ഫ്‌​സ്റ്റൈ​ലും കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ഓ​ർ​മ​യു​ടെ ഭാ​ഗ​വു​മാ​ണ്.

മെ​യ്‌​വ​ഴ​ക്കം, ബാ​ല​ൻ​സ്, ഏ​കാ​ഗ്ര​ത, വേ​ഗ​ത, ആ​ത്മ​നി​യ​ന്ത്ര​ണം, ധൈ​ര്യം എ​ന്നി​വ വ​ള​ർ​ത്താ​ൻ ഈ ​പ​രി​ശീ​ല​ന രീ​തി സ​ഹാ​യി​ക്കു​ന്നു. പ​ര​മ്പ​രാ​ഗ​ത​മാ​യി ക​ള​രി​പ്പ​യ​റ്റ് അ​ഭ്യ​സി​ക്കു​ന്ന സ്ഥ​ല​ത്തെ ക​ള​രി എ​ന്നും പ​രി​ശീ​ല​ക​നെ ഗു​രു​ക്ക​ൾ എ​ന്നു​മാ​ണ് വി​ളി​ക്കു​ന്ന​ത്.

ഓ​ണം എ​ന്ന​ത് ഒ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ല, ത​ല​മു​റ​ക​ളെ അ​വ​രു​ടെ വേ​രു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു സാം​സ്കാ​രി​ക അ​നു​ഭ​വം കൂ​ടി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ണാ​ഘോ​ഷ വേ​ദി​യി​ൽ ഈ ​അ​വ​ത​ര​ണം ന​ട​ത്തി​യ​തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്.

നാ​ട്ടി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് മൈ​ലു​ക​ൾ അ​ക​ലെ ജീ​വി​ക്കു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് കേ​ര​ള​ത്തെ വെ​റും ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും വ​സ്ത്ര​ത്തി​ലൂ​ടെ​യും പാ​ട്ടി​ലൂ​ടെ​യും നൃ​ത്ത​ത്തി​ലൂ​ടെ​യും മാ​ത്ര​മ​ല്ല, ന​മ്മു​ടെ ത​ന​താ​യ ശ​രീ​ര​സം​സ്കാ​ര​ത്തി​ലൂ​ടെ​യും ആ​യോ​ധ​ന പൈ​തൃ​ക​ത്തി​ലൂ​ടെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ദി​വാ​ൻ ക​ള​രി ചെ​യ്യു​ന്ന​ത്.

മ​തം, പ്രാ​യം, സ്ത്രീ-​പു​രു​ഷ ഭേ​ദം എ​ന്നി​വ​യ്ക്ക​തീ​ത​മാ​യ ഒ​രു പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ് ദി​വാ​ൻ ക​ള​രി. എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ക​ട​ന്നു​വ​രാ​നും പ​ഠി​ക്കാ​നും വ​ള​രാ​നും ക​ഴി​യു​ന്ന ഒ​രി​ട​മാ​യി​ട്ടാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ശ​രീ​ര​ത്തെ ഒ​രു ആ​യു​ധ​മാ​ക്കു​ന്ന​തി​നേ​ക്കാ​ൾ, അ​തി​നെ അ​റി​യാ​നും നി​യ​ന്ത്രി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും പ​ഠി​പ്പി​ക്കു​ന്ന ഇ​ട​മാ​ണി​ത്. കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ടെ​ന്നും ശ​രീ​ര​വ​ഴ​ക്കം, ബാ​ല​ൻ​സ്, ഏ​കാ​ഗ്ര​ത, കോ​ഓ​ർ​ഡി​നേ​ഷ​ൻ, ആ​ത്മ​വി​ശ്വാ​സം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നേ​ട്ട​ങ്ങ​ളെ​ന്നും ദി​വാ​ൻ ക​ള​രി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​വാ​സ​ലോ​ക​ത്തെ കു​ട്ടി​ക​ൾ​ക്ക് കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക​വു​മാ​യി ജീ​വ​നു​ള്ള ഒ​രു ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ഇ​ത് വ​ലി​യ അ​വ​സ​ര​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തി​നു​മു​ൻ​പും ടെ​ക്‌​സ​സി​ലെ മ​റ്റൊ​രു മ​ല​യാ​ളി ഓ​ണാ​ഘോ​ഷ വേ​ദി​യി​ൽ ഇ​വ​രു​ടെ പ്ര​ത്യേ​ക ക​ള​രി​പ്പ​യ​റ്റ് പ്ര​ക​ട​നം വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ദി​വാ​ൻ ക​ള​രി​യി​ൽ സ്ഥി​ര​മാ​യി ക്ലാ​സു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴ് മു​ത​ൽ ഒ​മ്പ​ത് വ​രെ​യും ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യു​മാ​ണ് പ​രി​ശീ​ല​ന സ​മ​യം.

NRI

ഹൂ​സ്റ്റ​ണി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ, ആ​ശ​ങ്ക​യി​ൽ ന​ഗ​ര​വാ​സി​ക​ൾ

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ൺ ന​ഗ​ര​ത്തി​ൽ ബ​യൂ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് വീ​ണ്ടും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ജൂ​ലൈ 29 മു​ത​ൽ ഓ​ഗ​സ്റ്റ് 20 വ​രെ​യു​ള്ള ഏ​ക​ദേ​ശം നാ​ലാ​ഴ്ച​യ്ക്കി​ടെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കു​റ​ഞ്ഞ​ത് ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ബ​യൂ​ക​ൾ, റി​ട്ട​ൻ​ഷ​ൻ പോ​ണ്ട്, ഹൈ​വേ മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ലെ സ്ഥ​ലം, സ്കൂ​ൾ ക്യാ​മ്പ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഹൂ​സ്റ്റ​ൺ മേ​ഖ​ല​യി​ലെ ബ​യൂ​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ല.

Harris County Medical Examiners Office-ൽ ​നി​ന്ന് ല​ഭി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2017 മു​ത​ൽ 2026 ഫെ​ബ്രു​വ​രി വ​രെ 208 മൃ​ത​ദേ​ഹ​ങ്ങ​ൾ ഹ്യൂ​സ്റ്റ​ൺ മേ​ഖ​ല​യി​ലെ ബ​യൂ​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ൽ പ​ല മ​ര​ണ​ങ്ങ​ളു​ടെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​ണെ​ന്നും എ​ല്ലാം കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നാ​ലാ​ഴ്ച​യ്ക്കി​ടെ ഏ​ഴ് ക​ണ്ടെ​ത്ത​ലു​ക​ൾ

ജൂ​ലൈ 29ന് Sims Bayou ​സ​മീ​പ​ത്ത് പു​ല്ലു​വെ​ട്ടു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളാ​ണ് 33 വ​യ​സു​ള്ള Yvonne Lopez എ​ന്ന യു​വ​തി​യു​ടെ ഭാ​ഗി​ക​മാ​യി ക​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ഓ​ഗ​സ്റ്റ് 10ന് ​മാ​ത്രം ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. Brays Bayou-യി​ൽ ഒ​രു പു​രു​ഷ​ന്റെ മൃ​ത​ദേ​ഹം ഒ​ഴു​കി​ന​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​പ്പോ​ൾ, North Eldridge Parkway സ​മീ​പം അ​ഴു​കി​യ നി​ല​യി​ൽ മ​റ്റൊ​രു മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി.

അ​തേ ദി​വ​സം Interstate 45 മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ ക​ത്തി​യ നി​ല​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. ഈ ​കേ​സി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യം സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 11-ന് Memorial Hermann Southeast Hospital ​സ​മീ​പ​ത്തെ റി​ട്ട​ൻ​ഷ​ൻ പോ​ണ്ടി​ൽ മ​റ്റൊ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ ദി​വ​സം Buffalo Bayou ക​ര​യി​ൽ അ​ഴു​കി​യ നി​ല​യി​ൽ ഒ​രു പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി; ശ​രീ​ര​ത്തി​ൽ വ്യ​ക്ത​മാ​യ പ​രി​ക്കു​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഏ​റ്റ​വും ഒ​ടു​വി​ൽ ഓ​ഗ​സ്റ്റ് 20-ന് Houston ISD-​യു​ടെ Attucks Middle School ക്യാ​മ്പ​സി​ലെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്ത് ഒ​രു പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. സം​ഭ​വം സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്നും വി​ദ്യാ​ർ​ഥിക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും HISD വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ച്ച​യാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ‘ഹൂസ്റ്റ​ണി​ൽ സീ​രി​യ​ൽ കി​ല്ല​ർ ഉ​ണ്ടോ?’ എ​ന്ന ത​ര​ത്തി​ലു​ള്ള സം​ശ​യ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ഏ​ഴ് മ​ര​ണ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളൊ​ന്നും Houston Police പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഓ​രോ കേ​സും പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

മു​ൻ​പ് ബ​യൂ​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ക​ണ്ടെ​ത്തി​യ​പ്പോ​ഴും സ​മാ​ന​മാ​യ സീ​രി​യ​ൽ കി​ല്ല​ർ അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ കേ​സു​ക​ൾ ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്ന് പൊ​ലീ​സ് അ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ര​ണ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​സ്റ്റ്‌​മോ​ർ​ട്ടം, ടോ​ക്സി​ക്കോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ നി​ർ​ണാ​യ​ക​മാ​ണ്. വെ​ള്ള​ത്തി​ൽ ഏ​റെ​നാ​ൾ കി​ട​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​ത് കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കാ​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, നാ​ലാ​ഴ്ച​യ്ക്കി​ടെ ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം ഹ്യൂ​സ്റ്റ​ണി​ൽ വീ​ണ്ടും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച​ക​ൾ​ക്കും കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

NRI

ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ഹൂ​സ്റ്റ​ൺ: ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര വി​ശ്വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ റോ​സെ​ൻ​ബെ​ർ​ഗി​ലു​ള്ള എ​പി​ക് സെ​ന്‍റ​റി​ൽ തി​രു​വോ​ണം ഉ​ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഓ​ഗ​സ്റ്റ് 23ന് ​ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

താ​ല​പ്പൊ​ലി, ചെ​ണ്ട​മേ​ളം, ക​ള​രി​പ്പ​യ​റ്റ് തു​ട​ങ്ങി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മാ​വേ​ലി​ത്ത​മ്പു​രാ​നെ ആ​ഘോ​ഷ​പൂ​ർ​വം സ്വീ​ക​രി​ച്ച​ത്. 270 പേ​ർ ഒ​രേ വേ​ഷ​ത്തി​ലും ഭാ​വ​ത്തി​ലും താ​ള​ത്തി​ലും അം​ഗ​ച​ല​ന​ങ്ങ​ളി​ലു​മാ​യി അ​വ​ത​രി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ മ​ഞ്ജു​നാ​ഥ്, ജ​ഡ്ജി സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, പോ​ലീ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പൂ​പ്പാ​റ​യി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. ക്ഷേ​ത്ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വ​മ്പ​ൻ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ച്ച് ക്ഷേ​ത്ര പാ​ച​ക​ശാ​ല​യി​ൽ ഒ​രു​ക്കി​യ മെ​ഗാ സ​ദ്യ​യും ശ്ര​ദ്ധേ​യ​മാ​യി.

ഏ​ക​ദേ​ശം 35 വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ സ​ദ്യ​യി​ൽ തൃ​ശൂ​ർ അ​മ്പി​സ്വാ​മി​യു​ടെ പാ​ല​ട​പ്ര​ഥ​മ​നും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. 4,200ഓ​ളം അ​തി​ഥി​ക​ൾ​ക്ക് സ​ദ്യ ഒ​രു​ക്കി. വി​വി​ധ ഡാ​ൻ​സ് സ്കൂ​ളു​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, സ്കി​റ്റു​ക​ൾ, മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ നി​റം പ​ക​ർ​ന്നു.

ഇ​തി​നി​ടെ ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള 8.5 ഏ​ക്ക​ർ സ്ഥ​ല​വും അ​തി​ലെ 8.5 മി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള സ്വ​ത്തും ശ്രീ ​മാ​ധ​വ​ൻ​പി​ള്ള സിപിഎ ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​താ​യി രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത് ആ​ഘോ​ഷ​വേ​ദി​യി​ൽ വ​ലി​യ സ​ന്തോ​ഷ​ത്തി​നും പ്ര​ശം​സ​യ്ക്കും ഇ​ട​യാ​ക്കി.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ലെ സീ​നി​യ​ർ ലൈ​ഫ് മെ​മ്പ​ർ​മാ​രെ ജീ​വ​ൻ സാ​ധ​ന പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ക്ഷേ​ത്ര പ്ര​സി​ഡന്‍റ് ഡോ. ​രാ​മ​ദാ​സി​ന്‍റെ​യും സു​നി​ൽ നാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

ആ​ഘോ​ഷം വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ ഹൂ​സ്റ്റ​ൺ നി​വാ​സി​ക​ൾ​ക്കും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാ​യി.

NRI

ഹൂ​സ്റ്റ​ണി​ൽ സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ന്റെ കൂ​ദാ​ശ: ഓ​ഗ​സ്റ്റ് 21, 22 തീ​യ​തി​ക​ളി​ൽ

ഹൂ​സ്റ്റ​ൺ: സെന്‍റ്​ ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ന്‍റെ പു​തി​യ ദേ​വാ​ല​യ കെ​ട്ടി​ട​ത്തി​ന്‍റെ വി​ശു​ദ്ധ കൂ​ദാ​ശ ഓ​ഗ​സ്റ്റ് 21, 22 തീ​യ​തി​ക​ളി​ൽ വി​വി​ധ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും. ഹൂ​സ്റ്റ​ണി​ലെ 13218 Player Street-ലാ​ണ് ദേ​വാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും കി​ഴ​ക്കി​ന്‍റെ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പ്പൊ​ലീ​ത്ത​യു​മാ​യ പ​രി​ശു​ദ്ധ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടെ​യാ​ണ് കൂ​ദാ​ശ ന​ട​ക്കു​ന്ന​ത്.

സൗ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ്, കൊ​ച്ചി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ.​യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ്, അ​ടൂ​ർ-​ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം എ​ന്നി​വ​ർ വി​ശു​ദ്ധ കൂ​ദാ​ശാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

1986-ൽ ​പൂ​ർ​ത്തീ​ക​രി​ച്ച് കൂ​ദാ​ശ ചെ​യ്ത നി​ല​വി​ലെ ദേ​വാ​ല​യ കെ​ട്ടി​ടം നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി വ​ള​ർ​ന്നു​വ​രു​ന്ന ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ ആ​രാ​ധ​നാ ആ​വ​ശ്യ​ങ്ങ​ൾ വി​ശ്വ​സ്ത​ത​യോ​ടെ നി​റ​വേ​റ്റി​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​ല​ക്ര​മേ​ണ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​കു​ക​യും ആ​രാ​ധ​ന​യ്ക്കും വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ക​യും ചെ​യ്തു.

കൂ​ടു​ത​ൽ വി​ശാ​ല​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ ഒ​രു ആ​രാ​ധ​നാ കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത തി​രി​ച്ച​റി​ഞ്ഞ്, നി​ല​വി​ലെ നി​ർ​മ്മാ​ണ ക​മ്മി​റ്റി 2020-ൽ ​ഈ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.​ പ്രാ​ർ​ഥ​ന​യു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ളു​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെയും ഫ​ല​മാ​യി, 12,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണവും ഏ​ക​ദേ​ശം 450 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സൗ​ക​ര്യ​വു​മു​ള്ള അ​തി​മ​നോ​ഹ​ര​മാ​യ പു​തി​യ ആ​രാ​ധ​നാ കേ​ന്ദ്രം ഇ​ന്ന് പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. 48 ല​ക്ഷം ഡോ​ള​ർ (4.8 മി​ല്യ​ൺ ഡോ​ള​ർ) ചെ​ല​വി​ലാ​ണ് ഈ ​മ​ഹ​ത്താ​യ ആ​രാ​ധ​നാ കേ​ന്ദ്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ ആ​രാ​ധ​നാ കേ​ന്ദ്രം ഒ​രു കെ​ട്ടി​ടം മാ​ത്ര​മ​ല്ല; വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്റെ​യും സാ​ക്ഷ്യ​മാ​ണ്. വ​രും ത​ല​മു​റ​ക​ൾ​ക്കും വി​ശ്വാ​സ സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​മാ​യി മാ​റു​ന്ന ഈ ​പു​തി​യ ദേ​വാ​ല​യം ദൈ​വ​ത്തി​ന്റെ മ​ഹ​ത്താ​യ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി നി​ല​കൊ​ള്ളു​ന്നു.​

ഓ​ഗ​സ്റ്റ് 17 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. ആ​ഗ​സ്റ്റ് 18 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന​യും ഭ​ക്തി​ഗാ​ന​വും തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ധ്യാ​ന​പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് 19 ബു​ധ​നാ​ഴ്ച അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും.​ ഓ​ഗ​സ്റ്റ് 20 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥന​യും ഗാ​ന​ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് ആ​ർ​ച്ച​ഞ്ച​ൽ റാ​ഫേ​ൽ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി റ​വ. അ​ബൂ​ന ടോ​ബി​യ മ​നോ​ലി ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും.

ഓ​ഗ​സ്റ്റ് 21 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും സ്വീ​ക​രി​ക്കും. 5.30ന് ​പു​തി​യ ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള പ്ര​ദ​ക്ഷി​ണ​വും 5.45ന് ​പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. വൈ​കി​ട്ട് 6.45ന് ​കൂ​ദാ​ശ​യു​ടെ ഒ​ന്നാം ഭാ​ഗം ആ​രം​ഭി​ക്കും.

ഓ​ഗ​സ്റ്റ് 22 ശ​നി​യാ​ഴ്ച രാ​വി​ലെ 7ന് ​കൂ​ദാ​ശ​യു​ടെ ര​ണ്ടാം ഭാ​ഗ​വും തു​ട​ർ​ന്ന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. രാ​വി​ലെ 11.30ന് ​അ​നു​സ്മ​ര​ണ​വും ധ്യാ​ന​വും, ഉ​ച്ച​യ്ക്ക് 12.30ന് ​കൈ​മു​ത്തും ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി: റ​വ. ഫാ. ​വ​റു​ഗീ​സ് തോ​മ​സ്, അ​സി​സ്റ്റ​ന്റ് വി​കാ​രി: റ​വ. ഫാ. ​ജോ​ൺ വ​റു​ഗീ​സ്, ട്ര​സ്റ്റി: വി​നു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി: യ​ൽ​ദോ പീ​റ്റ​ർ, പ്രോ​ജ​ക്ട് മാ​നേ​ജ​ർ: ജി​ജേ​ഷ് വ​ർ​ഗീ​സ്, ക​ൺ​സ്ട്ര​ക്ഷ​ൻ ലീ​ഡ്: ആ​ഷ്‌​ലി ജോ​ർ​ജ്, ഫി​നാ​ൻ​സ് ലീ​ഡ്: ബെ​ൻ​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

NRI

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ പു​തി​യ സ​ൺ​ഡേ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ്

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ പു​തി​യ സ​ൺ​ഡേ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് ക​ർ​മ്മം ​ന​ട​ന്നു. ഇ​ന്ത്യ​യി​ലെ മി​യാ​വോ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​റ്റോ​ർ​ണി ഫി​ലോ​ൺ ട്രാ​ൻ, മു​ൻ സി​റ്റി കൗ​ൺ​സി​ൽ അം​ഗം ജെ​ഫ്രി ബോ​ണി, ഹ​ണ്ടിം​ഗ്ട​ൺ ബാ​ങ്ക് പ്ര​തി​നി​ധി ആ​ഷ് പു​തു​ച്ചി​റ​യി​ൽ, ഫോ​ർ​സൈ​റ്റ് ഡെ​വ​ല​പ്പേ​ഴ്സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് സൈ​മ​ൺ എ​ന്നി​വ​രാ​യി​രു​ന്നു വി​ശി​ഷ്ടാ​തി​ഥി​ക​ൾ.

ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് ക​ർ​മ്മ​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ർ ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ, വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

പ്രോ​ജ​ക്ട് കോ​ഓർ​ഡി​നേ​റ്റ​ർ ജാ​സിം ജേ​ക്ക​ബ് ത​യ്യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ അ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു. പു​തി​യ കെ​ട്ടി​ട​ത്തി​ന് ഹൊ​റൈ​സ​ൺ സെ​ന്‍റർ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത​താ​യി വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ത്ത് അ​റി​യി​ച്ചു.

ട്ര​സ്റ്റി കോഓ​ർ​ഡി​നേ​റ്റ​ർ സാ​ജി മാ​ര​ങ്ങാ​ട്ടി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കാ​റ്റ​ക്കി​സം ഡ​യ​റ​ക്ട​ർ ജോ​ൺ​സ​ൺ വ​ട്ട​മ​റ്റ​ത്തി​ൽ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.

 

NRI

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ വ​ലി​യ പെ​രു​ന്നാ​ൾ 16ന്

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ഈ ​മാ​സം 16ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വിന്‍റെ വാ​ങ്ങി​പ്പു പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ഈ ​മാ​സം ഒമ്പതിന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ൺ നി​ർ​വ​ഹി​ച്ചു.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഈ മാസം ഒന്ന് മു​ത​ൽ 13 വ​രെ എ​ല്ലാ ദി​വ​സ​വും രാത്രി ഏഴിന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് നേ​ർ​ച്ച എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.14ന്രാത്രി ഏഴിന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ 15 ​ദി​വ​സ​ത്തെ നോ​മ്പി​ന്‍റെ സ​മാ​പ​ന​മാ​യ നോ​മ്പു​വി​ട​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് റ​വ. ഫാ. ​പി. കെ. ​വ​ർ​ഗീ​സ് ഭ​ക്തി​നി​ർ​ഭ​ര​മാ​യ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യാ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് റ​വ. ഫാ. ​പി. കെ. ​വ​ർ​ഗീ​സി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ക്കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യും നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.

 

NRI

വ​ർ​ഗീ​സ് കെ. ​വ​ർ​ഗീ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: മാ​വേ​ലി​ക്ക​ര പൗ​വ​ത്തി​കു​ന്നേ​ൽ കു​ടും​ബാം​ഗ​വും ചി​ത്ര​മെ​ഴു​ത്ത് കെ.​എം. വ​ർ​ഗീ​സി​ന്‍റെ മ​ക​നുമാ​യ വർഗീസ് കെ. വർഗീസ് (ശാന്തൻ 87) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.

ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന അ​ദ്ദേ​ഹം, പി​ന്നീ​ട് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം കു​ടി​യേ​റു​ക​യാ​യി​രു​ന്നു. ഷിക്കാ​ഗോ​യി​ലും പി​ന്നീ​ട് ഹൂ​സ്റ്റണി​ലും വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രുകയായിരുന്നു.

ഹൂ​സ്റ്റ​ൺ മെ​ട്രോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​യി​രു​ന്നു. ഭാ​ര്യ: വ​ത്സ വ​ർ​ഗീ​സ്. മ​ക്ക​ൾ: റോ​ബി​ൻ, ലി​ന്‍റാ. മ​രു​മ​ക്ക​ൾ: മേ​വ്, രു​പ്.

NRI

ഫോ​മാ അ​ന്താ​രാ​ഷ്‌ട്രാ ക​ൺ​വ​ൻ​ഷ​ന് ഹൂ​സ്റ്റ​ണി​ൽ തു​ട​ക്കം

ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ ജ​ന്മ​നാ​ടാ​യ ഹൂ​സ്റ്റ​ണി​ൽ ഒ​ൻ​പ​താ​മ​ത് ഫോ​മാ അ​ന്താ​രാ​ഷ്ട്ര ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി.

മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത തൃ​ത്താ​ല എം​എ​ൽ​എ വി.​ടി. ബ​ൽ​റാം, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ൽ ഫോ​മ വ​ഹി​ക്കു​ന്ന പ​ങ്കി​നെ അ​ഭി​ന​ന്ദി​ച്ചു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും കേ​ര​ള​ത്തി​ൽ ഫോ​മ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ചാ​രി​റ്റി പ​ദ്ധ​തി​ക​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ വ​ള​രു​ന്ന പു​തു​ത​ല​മു​റ​ക​ളി​ലേ​ക്ക് മ​ല​യാ​ളി സ്വ​ത്വ​വും സാം​സ്കാ​രി​ക പൈ​തൃ​ക​വും എ​ത്തി​ക്കു​ന്ന ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ഫോ​മ​യു​ടെ കേ​ര​ള​ത്തി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു. തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കേ​ര​ളം നേ​രി​ട്ട മ​ഹാ​പ്ര​ള​യ​കാ​ല​ത്തും ഫോ​മ ന​ൽ​കി​യ പി​ന്തു​ണ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

 

NRI

ഹൂ​സ്റ്റ​ണി​ൽ എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ് സെ​പ്റ്റം​ബ​ർ 12ന്; ​ഫു​ഡ് കൂ​പ്പ​ൺ കി​ക്ക്‌ ഓ​ഫ് മേ​യ​ർ കെ​ൻ മാ​ത്യു ന​ട​ത്തി

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ 20 ഇ​ട​വ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ കമ്യൂ​ണി​റ്റി (ICECH) സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ് 2026-ന്‍റെ ​ഫു​ഡ് കൂ​പ്പ​ൺ വി​ൽ​പ്പ​ന​യു​ടെ കി​ക്ക്‌ ഓ​ഫ് ന​ട​ന്നു.

സ്റ്റാ​ഫ്‌​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ലി​ന് ആ​ദ്യ കൂ​പ്പ​ൺ കൈ​മാ​റി. ഞാ​യ​റാ​ഴ്ച 4.30ന് ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​തി​നു ശേ​ഷം ന​ട​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് കി​ക്ക്‌ ഓ​ഫ് ച​ട​ങ്ങു ന​ട​ന്ന​ത്‌.

വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും വൈ​ദി​ക​രും പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക്ക് ബി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

റ​വ. ദീ​പു എ​ബി ജോ​ൺ, റ​വ. ജോ​ൺ വി​ൽ‌​സ​ൺ, റ​വ.ഫാ. ​ജെ​ക്കു സ​ഖ​റി​യ, റ​വ.​ രാ​ജേ​ഷ് ജോ​ൺ, റ​വ.​ഫാ.​ മാ​ത്യു ജോ​ർ​ജ്, റ​വ.​ഡോ . ജോ​ബി മാ​ത്യു, റ​വ.ഫാ. ​ജോ​ൺ​സ​ൻ പു​ഞ്ച​ക്കോ​ണം, മി​ൽ​റ്റ മാ​ത്യു, നൈ​നാ​ൻ വീ​ട്ടി​നാ​ൽ, ഡോ. ​അ​ന്ന കെ. ​ഫി​ലി​പ്പ്, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ജി​നോ ജേ​ക്ക​ബ്, ജോ​ൺ​സ​ൻ ഉ​മ്മ​ൻ, എ​ബി മാ​ത്യു, ജോ​ൺ​സ​ൺ ക​ല്ലും​മൂ​ട്ടി​ൽ, ബി​നു സ​ഖ​റി​യ, ഷോ​ബി​ൻ മാ​ത്യു, ഷി​ജു മാ​ത്യു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റി​ന്‍റെ ക​ൺ​വീ​ന​ർ തോ​മ​സ് മാ​ത്യു (ജീ​മോ​ൻ റാ​ന്നി) എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​സ്റ്റി​ന്റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ എ​ക്യു​മെ​നി​ക്ക​ൽ സ​ഭ​ക​ളെ​യും ഒ​രേ കു​ട​ക്കീ​ഴി​ൽ ഒ​രു​മി​പ്പി​ച്ച് ഐ​ക്യ​വും സൗ​ഹാ​ർ​ദ്ദ​വും സ​ഹോ​ദ​ര്യ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഫെ​സ്റ്റി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ സ​ഭ​ക​ളു​ടെ ക​ലാ​പാ​ര​മ്പ​ര്യ​വും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഫെ​സ്റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഹൂ​സ്റ്റ​ണി​ലെ വി​വി​ധ എ​ക്യു​മെ​നി​ക്ക​ൽ സ​ഭ​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​മ​ഹോ​ത്സ​വം ആ​ത്മീ​യ​ത​യും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും സാ​ഹോ​ദ​ര്യ​വും ആ​ഘോ​ഷി​ക്കു​ന്ന ശ്ര​ദ്ധേ​യ വേ​ദി​യാ​യി മാ​റു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

"എ​ക്യു​മെ​നി​ക്ക​ൽ ഫെ​സ്റ്റ്' സെ​പ്റ്റം​ബ​ർ 12 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ ഫ്രെ​സ്നോ​യി​ലെ സെ​ന്‍റ് ജെ​യിം​സ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ക്കും.

ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ​സി​ഇ​സി​എ​ച്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​സാം​സ്കാ​രി​ക-​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു എ​ക്യൂ​മെ​നി​ക്ക​ൽ അ​ടു​ക്ക​ള​യും (ത​ട്ടുക​ട) ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. .

വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളാ​ണ് മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ക​പ്പ & മീ​ൻ ക​റി, കേ​ര​ള സ്പെ​ഷ്യ​ൽ ക​പ്പ ബി​രി​യാ​ണി, ബീ​ഫ് ക​റി, മ​ല​ബാ​ർ പൊ​റോ​ട്ട, മ​സാ​ല ദോ​ശ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഹൂ​സ്റ്റ​ണി​ലെ പാ​ച​ക രം​ഗ​ത്തെ പ​രി​ച​യ സ​മ്പ​ന്ന​നാ​യ മൈ​സൂ​ർ ത​മ്പി അ​ടു​ക്ക​ള​യു​ടെ ക​ല​വ​റ​യ്ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കും. 15 ഡോ​ള​ർ, 10 ഡോ​ള​ർ നി​ര​ക്കു​ക​ളി​ൽ ഫു​ഡ് കൂ​പ്പ​ണു​ക​ൾ ല​ഭ്യ​മാ​ണ്.

3.30 മു​ത​ൽ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ക്ക​ത്ത​ക്ക​വ​ണ്ണം ലൈ​വ് ബാ​ൻ​ഡ് (ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്) മ​ത്സ​രം ന​ട​ക്കും. 5:30 മു​ത​ൽ ഓ​രോ ഇ​ട​വ​ക​ളി​ൽ നി​ന്നു​മു​ള്ള സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

7.30ന് ​ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ ക​ലാ​കാ​ര​ൻ മെ​വി​ൻ ജോ​ൺ എ​ബ്ര​ഹാം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "ദി ​റെ​ഡീ​മ​ർ" എ​ന്ന ബൈ​ബി​ൾ ല​ഘുനാ​ട​കം ന​ട​ത്ത​പ്പെ​ടും. ഫു​ഡ് കൂ​പ്പ​ണു​ക​ളു​ടെ പ്രി​ന്റി​ങ് സ്പോ​ൺ​സ​ർ ജെ​യിം​സ് ഈ​പ്പ​നെ (AB World Food Market. Pearland) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു. .

ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും ഒ​രു​മ​യും ആ​ഘോ​ഷി​ക്കു​ന്ന ഈ ​മേ​ള​യി​ൽ ഹൂ​സ്റ്റ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി​ക​ളെ​യും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും സം​ഘാ​ട​ക​ർ ഹാ​ർ​ദ്ദ​വ​മാ​യി ക്ഷ​ണി​ച്ചു.

1981-ൽ ​രൂ​പീ​കൃ​ത​മാ​യ ഐ​സി​ഇ​സി​എ​ച്ച്, ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളെ ഒ​രു​മി​പ്പി​ച്ച് ആ​ത്മീ​യ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന പ്ര​മു​ഖ സം​ഘ​ട​ന​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.​ഫാ. ഡോ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ് (പ്ര​സി​ഡ​ന്‍റ്) - 832 997 9788, ഷാ​ജ​ൻ ജോ​ർ​ജ് (സെ​ക്ര​ട്ട​റി) - 832 452 4195, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ (ട്ര​ഷ​റ​ർ) - 713 459 4704, ജീ​മോ​ൻ റാ​ന്നി (ഫെ​സ്റ്റ് ക​ൺ​വീ​ന​ർ) - 832 873 0023, മി​ൽ​റ്റ മാ​ത്യു (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ) - 832 744 9691, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം (ലൈ​വ് ബാ​ൻ​ഡ് കോ​ഓർ​ഡി​നേ​റ്റ​ർ) - 713 933 7636.

NRI

ഇ​ന്ത്യ പ്ര​സ്ക്ല​ബ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് ര​ണ്ടി​നു ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കും

ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 2026-27ലെ ​നാ​ഷ​ണ​ൽ ക​മ്മ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഹൂ​സ്റ്റ​ണി​ലെ വി​ൻ​ധം ഹോ​ട്ട​ലി​ൽ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് രാ​വി​ലെ 10.30നു ​ന​ട​ക്കു​മെ​ന്ന് പ്ര​സ് ക്ല​ബ് പ്ര​സി​ഡന്‍റ് രാ​ജു പ​ള്ള​ത്ത് അ​റി​യി​ച്ചു.

അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​മു​ഖ​ർ​ക്കും ഒ​പ്പം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ശി​ഷ്ട അ​തി​ഥി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ പ്ര​സ് ക്ല​ബിന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ​മാ​രു​മ​ട​ക്കം മു​ൻ​നി​ര നേ​താ​ക്ക​ളെ​ല്ലാം സ​മ്മേ​ള​ന​ത്തി​നാ​യി എ​ത്തി​ച്ചേ​രും.

ഐപിസിഎ​ൻഎ ​പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ആ​റ​ന്മു​ള, ട്രെ​ഷ​റ​ർ ജ​യ​ൻ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡന്‍റ് അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​മി ജെ​സ്റ്റോ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ ക​വി​ത നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​രു​ന്ന ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ ട്രൈ​സ്റ്റാ​ർ, പ്ര​സി​ഡ​ന്‍റ് എ​ലെ​ക്ട് ഷി​ജോ പൗ​ലോ​സ് എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽകാ​ൻ എ​ത്തും. അ​തേ വേ​ദി​യി​ൽ​ത്ത​ന്നെ ഐപിസിഎ​ൻഎ ​ഹൂസ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോദ്ഘാ​ട​ന​വും ന​ട​ക്കും.

നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ​യും ചാ​പ്റ്റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഭം​ഗി​യാ​യി ന​ട​ക്കു​ന്ന​താ​യി ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഫി​ന്നി രാ​ജു, സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, ട്രെ​ഷ​റ​ർ വി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

NRI

മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന് ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ദൈ​വാ​ല​യ​ത്തി​ൽ പ്രൗ​ഢോ​ജ്വ​ല സ്വീ​ക​ര​ണം

ഹൂ​സ്റ്റ​ൺ: സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്‌​ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദൈ​വാ​ല​യം സ​ന്ദ​ർ​ശി​ച്ച മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന് ഇ​ട​വ​ക സ​മൂ​ഹം ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തും ഷിക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ദൈ​വാ​ല​യ​ത്തി​ലെ​ത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക​ളെ വി​കാ​രി ഫാ. ​അ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, ട്ര​സ്റ്റി ജെ​യിം​സ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

 

NRI

റ​വ. ഡോ. ​ജേ​ക്ക​ബ് കു​ര്യ​ൻ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: പ്ര​ശ​സ്ത സു​വി​ശേ​ഷ​പ്ര​സം​ഗ​ക​നും സ​മ​ർ​പ്പി​ത ശു​ശ്രൂ​ഷ​ക​നു​മാ​യി​രു​ന്ന റ​വ. ഡോ. ​ജേ​ക്ക​ബ് കു​ര്യ​ൻ (ത​മ്പി 85) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.

ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​വും ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​ത്തോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യും പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ർ​വ​ഹി​ച്ച വി​ശ്വ​സ്ത ശു​ശ്രൂ​ഷ​യും കൊ​ണ്ട് അ​ദ്ദേ​ഹം അ​നേ​ക​രു​ടെ ജീ​വി​ത​ത്തെ സ്വാ​ധീ​നി​ച്ച ആ​ത്മീ​യ നേ​താ​വാ​യി​രു​ന്നു.

വേ​ൾ​ഡ് ഔ​ട്ട്റീ​ച്ച് മി​നി​സ്ട്രി​സിന്‍റെ സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ് പ​രേ​ത​ൻ. കേ​ര​ള​ത്തി​ൽ പു​ന​ലൂ​ർ ആ​സ്ഥാ​ന​മാ​യി ബൈ​ബി​ൾ സ്കൂ​ൾ, ഓ​ർ​ഫെ​ന​ജ്, സ​ഭാ പ്ര​വ​ർ​ത്ത​ങ്ങ​ൾ ഒ​ക്കെ ന​ട​ത്തി​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​സാ​ക്ഷ്യ​വും ശു​ശ്രൂ​ഷ​യു​ടെ പാ​ര​മ്പ​ര്യ​വും വ​രും ത​ല​മു​റ​ക​ൾ​ക്കും പ്ര​ചോ​ദ​ന​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രും വി​ശ്വാ​സി​ക​ളും അ​നു​സ്മ​രി​ക്കു​ന്നു.

ഭാ​ര്യ:​ ലീ​ല​മ്മ കു​ര്യ​ൻ. മ​ക്ക​ൾ ആ​ൻ & പ്രെ​സ്റ്റ്ലി തോ​മ​സ്, എ​ലി​സ​ബ​ത്ത് & ജോ​ജോ ജേ​ക്ക​ബ്, ജോ​ർ​ജ് & റി​നി കു​ര്യ​ൻ, റേ​ച്ച​ൽ കു​ര്യ​ൻ.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാഴ്ച വൈ​കുന്നേരം അഞ്ച് മു​ത​ൽ Elim Church, 3200 S. Richey St.Houston, TX 77017.

അ​തേ സ​ഭാ മ​ന്ദി​ര​ത്തി​ൽ വച്ച് ​സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാഴ്ച രാ​വി​ലെ 10 മു​ത​ൽ.

സം​സ്കാ​രം രണ്ടിന് South Park Funeral Home,1310 N.Main St.Pearland, TX 77581ൽ ​വ​ച്ച് ന​ട​ക്കും.

NRI

ചി​റ്റാ​ട്ടി​ല്‍ ജോ​ര്‍​ജ് മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: ചി​റ്റാ​ട്ടി​ല്‍ ജോ​ര്‍​ജ് മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി ജോ​ര്‍​ജ് (പാ​റ​പ്പു​റം). മ​ക്ക​ള്‍: ബെ​നി​റ്റ ഫ്ലെ​മിംഗ് (യുഎ​സ്എ), ബി​ന്‍​സി ചാ​ക്കോ (യുഎ​സ്എ), സോ​ണി​യ ജി​മ്മി (​കൂ​രാ​ച്ചു​ണ്ട്, കോ​ഴി​ക്കോ​ട്).

മ​രു​മ​ക്ക​ള്‍: ഫ്ലെ​മിംഗ് ജോ​ര്‍​ജ് (യുഎ​സ്എ), ചാ​ക്കോ കോ​ര (ഷാ​ജി, യു​എ​സ്എ), ജി​മ്മി ബാ​സ്റ്റി​ന്‍ (​കൂ​രാ​ച്ചു​ണ്ട്, കോ​ഴി​ക്കോ​ട്).

സ​ഹോ​ദ​ര​ങ്ങ​ള്‍: മാ​ത്യു ചി​റ്റാ​ട്ടി​ല്‍, ജോ​യ് ചി​റ്റാ​ട്ടി​ല്‍, പ​രേ​ത​യാ​യ സി​സ്റ്റ​ര്‍ സ്‌​കൊ​ളാ​സ്റ്റി​ക്ക (അ​ച്ചാ​മ്മ), സി​സ്റ്റ​ര്‍ സി​സി​ലി (സെ​ലി​യ​മ്മ), സി​സ്റ്റ​ര്‍ അ​ക്വി​ല (മേ​രി), ഡോ. ​സി​സ്റ്റ​ര്‍ ക്ലോ​ഡി​യ (ലി​സി).

സം​സ്‌​കാ​രം പി​ന്നീ​ട് ഹൂ​സ്റ്റ​ൺ സെ​ന്റ് മേ​രീ​സ് പേ​ർ​ലാ​ൻ​ഡ് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

NRI

മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ഹൂ​സ്റ്റ​ൺ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും വ​ത്തി​ക്കാ​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ മ​ത​സൗ​ഹാ​ർ​ദ കാ​ര്യാ​ല​യ​ത്തി​ന്‍റെ (Dicastery for Interreligious Dialogue) പ്രി​ഫെ​ക്ടു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.15ന് ​ദൈ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ ക​ർ​ദി​നാ​ളി​നെ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, കൈ​ക്കാ​ര​ന്മാ​ർ, സി​സ്റ്റേ​ഴ്സ്, ഇ​ട​വ​ക​ജ​നം എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ചു.

 

NRI

ഏ​ജി കോ​ൺ​ഫ​റ​ൻ​സ് ഹൂ​സ്റ്റ​ണി​ൽ 23 മു​ത​ൽ

ഹൂ​സ്റ്റ​ൺ: അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് ഇ​ന്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയു​ടെ (AGIFNA) 2026ലെ ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് ജൂ​ലൈ 23 മു​ത​ൽ 26 വ​രെ ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ൺ പ​ട്ട​ണ​ത്തി​ൽ മാ​രി​യ​റ്റ് വെ​സ്റ്റ്ച​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കും.

"പ്രെ​സെ​ർ​വ് ദി ​അ​നോ​യ്‌ന്‍റിംഗ്' (മ​ത്താ​യി 25:8-9) എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ തീം. ​നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ത്മീ​യ ആ​രാ​ധ​ന, പ്ര​സം​ഗ​ങ്ങ​ൾ, പ്രാ​ർ​ഥ​ന, കു​ടും​ബ​സം​ഗ​മം, യു​വ​ജ​ന-​കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക സെ​ഷ​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ൽ റ​വ. ജോ ​തോ​മ​സ്, റ​വ. ഡോ. ​സ​ണ്ണി പ്ര​സാ​ദ്, റ​വ. നി​രു​പ് അ​ൽ​ഫോ​ൻ​സ്, റ​വ. ഡോ. ​ടി. ജെ. ​സാ​മു​വേ​ൽ, റ​വ. തോ​മ​സ് ഫി​ലി​പ്പ്, റ​വ. കി​പ്ലി​ൻ ബാ​ച്ചി​ല​ർ, റ​വ. ദി​ലീ​പ് ത്യാ​ഗ​രാ​ജ്, സി​സ്റ്റ​ർ ഡോ. ​ആ​ഷ്‌​ലി പ്ര​ത്യാ​ശ്, റ​വ. ജോ​ൺ തോ​മ​സ്, റ​വ. ജോ​ർ​ജ് പി. ​ചാ​ക്കോ, റ​വ. ഡോ. ​കോ​ശി വൈ​ദ്യ​ൻ, റ​വ. ബോ​വാ​സ് മാ​ത്യു, സി​സ്റ്റ​ർ ഡോ. ​ഗ്രേ​സ് ഗീ​വ​ർ​ഗീ​സ്, പ്രൊ​ഫ. എ​ലി​സ​ബ​ത്ത് സൈ​മ​ൺ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ശു​ശ്രൂ​ഷി​ക്കും.

ഹൂ​സ്റ്റ​ൺ മാ​രി​യ​റ്റ് വെ​സ്റ്റ്ച​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഈ കോ​ൺ​ഫ​റ​ൻ​സി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

NRI

ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബി​ന് പു​തി​യ നേ​തൃ​ത്വം; സ്ഥാ​നാ​രോ​ഹ​ണം ഗം​ഭീ​ര​മാ​യി

ടെ​ക്സ​സ്: ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബി​ന്‍റെ 2026 - 2027 ല​യ​ൺ​സ് വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ്വീ​ക​ര​ണ​വും ഗം​ഭീ​ര​മാ​യി ന​ട​ന്നു.

ഹൂ​സ്റ്റ​ണി​ലെ 230 ബ്ലോ​ക്ക് റോ​ഡി​ലു​ള്ള ക്ല​ബ്ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബ് അം​ഗ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ, സു​ഹൃ​ത്തു​ക്ക​ൾ, സാ​മൂ​ഹി​ക നേ​താ​ക്ക​ൾ, ക​മ്യൂണി​റ്റി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ല​യ​ൺ​സ് ക്ല​ബ്സ് ഇ​ന്‍റർ​നാ​ഷ​ണ​ലി​ന്‍റെ സേ​വ​ന പാ​ര​മ്പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പു​തി​യ നേ​തൃ​ത്വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച ച​ട​ങ്ങ് സേ​വ​ന​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ആ​ഘോ​ഷ​മാ​യി മാ​റി.

 

NRI

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മ​ല​യാ​ളം ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ മ​ല​യാ​ളം ക്ലാ​സു​ക​ളു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ, യു​ണൈ​റ്റ​ഡ് കിം​ഗ്ഡം (യു​കെ) ക്നാ​നാ​യ ക​ത്തോ​ലി​ക്കാ എ​പ്പാ​ർ​ക്കി​യ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ.ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

അ​മേ​രി​ക്ക​യി​ൽ വ​ള​രു​ന്ന ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് മ​ല​യാ​ള ഭാ​ഷ പ​ഠി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

മു​തി​ർ​ന്ന​വ​രു​മാ​യി മി​ക​ച്ച രീ​തി​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നും ന​മ്മു​ടെ സ​മ്പ​ന്ന​മാ​യ സം​സ്കാ​രം, ആ​രാ​ധ​നാ​ക്ര​മം, പൈ​തൃ​കം എ​ന്നി​വ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നും മാ​തൃ​ഭാ​ഷാ പ​ഠ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​ബ്ര​ഹാം മു​ത്തോ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളെ ഈ ​കോ​ഴ്സി​ലേ​ക്ക് അ​യ​ക്കാ​ൻ താ​ല്പ​ര്യം കാ​ണി​ച്ച മാ​താ​പി​താ​ക്ക​ളെ അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ഈ ​മ​ല​യാ​ളം പ​ഠ​ന​ക്ലാ​സ് ന​മ്മു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സ​മൂ​ഹ​ത്തി​നും ഒ​ന്നു​പോ​ലെ എ​ത്ര​ത്തോ​ളം പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, സി​സ്റ്റ​ർ റെ​ജി എസ്ജെസി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥിക​ളു​ടെ​യും സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ അ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും മാ​ത്യു പ​നം​താ​ന​മ്പ​റ​മ്പി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​ട​വ​ക​യി​ലെ സീ​നി​യ​ർ മി​നി​സ്ട്രി​യു​ടെ പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​മ​ല​യാ​ളം ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

നി​ല​വി​ൽ 45 വി​ദ്യാ​ർ​ഥിക​ളും എട്ട് സ​ന്ന​ദ്ധ അ​ധ്യാ​പ​ക​രു​മാ​ണ് ഈ ​പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.

NRI

ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക മി​ഷ​ൻ ക​ൺ​വൻ​ഷ​ൻ ജൂ​ലൈ ര​ണ്ട് മു​ത​ൽ

ഹൂ​സ്റ്റ​ൺ: ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 2026ലെ ​ഇ​ട​വ​ക മി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴി​ന് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും (5810 Almeda Genoa Rd, Houston, Texas 77048).

ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും വി​ശ്വാ​സ വ​ള​ർ​ച്ച​യ്ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് വി​കാ​രി റ​വ. ഏ​ബ്ര​ഹാം വി. ​സാം​സ​ൺ സ​ന്ദേ​ശം ന​ൽ​കും.

ക​ൺ​വൻ​ഷ​നി​ൽ ട്രി​നി​റ്റി ച​ർ​ച്ച് ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. ക​ൺ​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ജി​ജോ എം. ​ജേ​ക്ക​ബ് (വി​കാ​രി) - 832 898 8699, റ​വ. സോ​നു എ​സ്. വ​ർ​ഗീ​സ് (അ​സി. വി​കാ​രി) - 713 408 7394, എം. ​ജോ​ർ​ജ് കു​ട്ടി - 832 298 8739, ഏ​ബ്ര​ഹാം ഇ​ടി​ക്കു​ള - 713 614 9381, ഏ​ബ്ര​ഹാം മാ​ത്യു (ജോ​യ് മ​ണ്ണി​ൽ) - 281 745 1459.

NRI

ഹൂ​സ്റ്റ​ണി​ൽ ആ​ദ്യ​ഫ​ല ശേ​ഖ​ര​ണ​വും മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ ദു​ക്റാ​ന പെ​രു​ന്നാ​ളും

ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ 2026 ആ​ദ്യ​ഫ​ല ശേ​ഖ​ര​ണ​വും മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ ദു​ക്റാ​ന പെ​രു​ന്നാ​ളും ജൂ​ൺ 28 മു​ത​ൽ ജൂ​ലൈ അ​ഞ്ച് വ​രെ ന​ട​ക്കും.

ജൂ​ൺ 28ന് ​ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ ജൂ​ലൈ അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളോ​ടും കൂ​ടി സ​മാ​പി​ക്കും. ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ഈ ​അ​വ​സ​ര​ത്തി​ൽ ഭ​ക്തി​പൂ​ർ​വം ആ​ച​രി​ക്കും.

ജൂ​ൺ 28 - ആ​ദ്യ​ഫ​ല ശേ​ഖ​ര​ണ​പെ​രു​ന്നാ​ൾ

28ന് രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് കൊ​ടി​യേ​റ്റും വി​ള​വെ​ടു​പ്പ് ലേ​ലം (Harvest Auction) എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ 11.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ​ഫ​ല ശേ​ഖ​ര​ണ​പെ​രു​ന്നാ​ൾ ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

"നി​ന്‍റെ സ​മ്പ​ത്തു​കൊ​ണ്ടും നി​ന്‍റെ സ​ക​ല​വി​ള​വി​ന്‍റെ​യും ആ​ദ്യ​ഫ​ല​ങ്ങ​ളാ​ലും യ​ഹോ​വ​യെ മാ​നി​ക്ക' (സ​ദൃ​ശ​വാ​ക്യ​ങ്ങ​ൾ 3:9) എ​ന്ന തി​രു​വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി ദൈ​വ​ത്തി​ന് ന​ന്ദി അ​ർ​പ്പി​ക്കു​ന്ന ആ​ത്മീ​യ ആ​ഘോ​ഷ​മാ​യാ​ണ് ആ​ദ്യ​ഫ​ല ശേ​ഖ​ര​ണ​പെ​രു​ന്നാ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജൂ​ലൈ മൂ​ന്ന് - മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ ദു​ക്റാ​ന

വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യ ന​മ​സ്കാ​ര​ത്തോ​ടെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

ജൂ​ലൈ നാ​ലി​ന് - കു​ടും​ബ​സം​ഗ​മ​വും ബ​സാ​റും

രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വാ​ർ​ഷി​ക ബ​സാ​ർ, എം​എം​വി​എ​സ്, സ​ൺ​ഡേ സ്കൂ​ൾ, എം​ജി​ഒ​സി​എ​സ്എം. ഒ​സി​വൈ​എം, ഫോ​ക്ക​സ്, പ്ര​യ​ർ ഗ്രൂ​പ്പ്, തു​ട​ങ്ങി വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ൾ ഒ​രു​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ, പ്ര​ഭാ​ത​ഭ​ക്ഷ​ണം, കു​ട്ടി​ക​ളു​ടെ വി​നോ​ദ​പ​രി​പാ​ടി​ക​ൾ, ഫു​ഡ് സ്റ്റാ​ളു​ക​ൾ, വ്യാ​പാ​ര സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത ആ​യി​രി​ക്കും.

വൈ​കുന്നേരം ആറിന് ​സ​ന്ധ്യ ന​മ​സ്കാ​രം, ഹൂ​സ്റ്റ​ൺ വൈ​ദീ​ക സം​ഘ​ത്തി​ന്‍റെ ഗാ​ന​ശു​ശ്രൂ​ഷ, പ്ര​ഭാ​ഷ​ണം, റാ​സ, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

ജൂ​ലൈ അഞ്ച് - മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ ദു​ക്റോ​നോ പെ​രു​ന്നാ​ൾ ദി​നം

രാ​വി​ലെ എട്ടിന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വ​ഹി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും.

തു​ട​ർ​ന്ന് 11ന് ​ഈ വ​ർ​ഷം ഗ്രാ​ജ്‌വു​റ്റ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ​യും 90 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ക്കും. തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദ പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ത്മീ​യ​ത​യും ന​സ്രാ​ണി പാ​ര​മ്പ​ര്യ​വും സ​മൂ​ഹ​സൗ​ഹൃ​ദ​വും ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്യു​ന്നു.

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ വി​കാ​രി റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, സ​ഹ​വി​കാ​രി​മാ​രാ​യ റ​വ. ഫാ. ​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം, റ​വ. ഫാ. ​ടെ​ജി എ​ബ്ര​ഹാം, ട്ര​സ്റ്റി ​തോ​മ​സ് പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ​മ​നോ​ജ് മാ​ത്യു, മാ​നേ​ജിംഗ് ക​മ്മി​റ്റി, വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ൾ, പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ​മാ​രാ​യ ജി​ജോ കാ​വ​നാ​ൽ, മ​ത്താ​യി കു​ര്യ​ൻ, വി​നു കു​ര്യ​ൻ, പോ​ൾ വ​ർഗീസ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു.

വിലാസം: St. Thomas Orthodox Cathedral 2411 5th Street, Stafford, Texas 77477.

NRI

പ​തി​ക്ക​ൽ ജെ. ​സ്റ്റീ​ഫ​ൻ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: എ​റ​ണാ​കു​ളം കീ​ഴി​ല്ലം പ​തി​ക്ക​ൽ പ​രേ​ത​രാ​യ പൈ​ലി ജോ​സ​ഫി​ന്‍റെ​യും മ​റി​യാ​മ്മ ജോ​സ​ഫി​ന്‍റെ​യും മ​ക​ൻ പ​തി​ക്ക​ൽ ജെ. ​സ്റ്റീ​ഫ​ൻ (78) അ​ന്ത​രി​ച്ചു. പ​രേ​ത​ൻ ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ (STECI) ഹൂ​സ്റ്റ​ൺ ഇ​ട​വ​ക​യി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു.

പ​രേ​ത​ൻ ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലും യു​എ​ഇ ആ​ർ​മി​യി​ലും നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ റേ​ച്ച​ൽ സ്റ്റീ​ഫ​ൻ (പൊ​ന്ന​മ്മ) ക​ള​മ​ശേ​രി ത​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഡോ. ​ലി​മ ജോ​സ​ഫ്, സു​മ മാ​ത്യു ( ഇ​രു​വ​രും ഹൂ​സ്റ്റ​ൺ). മ​രു​മ​ക്ക​ൾ: ഡോ. ​ബി​നി ജോ​സ​ഫ്, മ​ഗേ​ഷ് മാ​ത്യു (ഇ​രു​വ​രും ഹൂ​സ്റ്റ​ൺ)

സം​സ്കാ​ര ശു​ശ്രൂ​ഷ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12.30 വ​രെ ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ ദേ​വാ​ല​യ​ത്തി​ൽ (16520 Chimney Rock Road, Houston, TX 77053).

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​ആ​ൻ​ഡ് സെ​മി​ത്തേ​രി​യി​ൽ (1310 N. Main Street, Pearland, TX 77581) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്ക്: https://www.youtube.com/live/kJCfaQQnu6Q?reload=9&feature=share.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ബി​നി ജോ​സ​ഫ് - 870 918 7538, മ​ഗേ​ഷ് മാ​ത്യു - 832 359 5702.

NRI

മാക് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​ലി​യാ​ന ക​മ്യൂ​ണി​റ്റി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി പ്ര​വീ​ൺ ഗോ​പി​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി.

വി​നീ​ത വാ​സു​ദേ​വ​ൻ (പ്ര​സി​ഡ​ന്‍റ്), ടീ​ന ജെ​യ്സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ദീ​പു കു​ര്യ​ൻ (സെ​ക്ര​ട്ട​റി), ല​താ പ്ര​വീ​ൺ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​നൂ​പ് കു​മാ​ർ പ്ര​കാ​ശ​ൻ (സോ​ഷ്യ​ൽ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ), കു​രു​വി​ള മാ​ത്യു (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ), ബി​നി​ത ജോ​ർ​ജ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെര​ഞ്ഞെ​ടു​ത്തു.

വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വാ​ർ​ഷി​ക ക​ണ​ക്കും ജ​ന​റ​ൽ ബോ​ഡി പാ​സാ​ക്കി.

NRI

ഹൂ​സ്റ്റ​ൺ പൂ​രം ഗംഭീരമായി

ഹൂ​സ്റ്റ​ൺ: തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ മ​ഹി​മ​യും ആ​ചാ​ര വൈ​ഭ​വ​വും ക​ലാ സ​മ്പ​ന്ന​ത​യും അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ അ​തേ പ്രൗ​ഢി​യോ​ടെ പു​ന​രാ​വി​ഷ്ക​രി​ച്ച "​പൂ​ര​പ്പ​റ​മ്പി​ലെ ഹൂ​സ്റ്റ​ൺ പൂ​രം 2026' ​മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി മാ​റി.

ഏ​ക​ദേ​ശം 1500ഓ​ളം ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ആ​ഘോ​ഷം ഹൂ​സ്റ്റ​ണി​ലെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി ശ്ര​ദ്ധേ​യ​മാ​യി. എ​ല്ലാ ക​ലാ​കാ​ര​ന്മാ​രും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പൂ​രം പ്രേ​മി​ക​ളും അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ആ​ഘോ​ഷ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു.

താ​ള​ക്ര​മ​ത്തി​ലും മേ​ള ക്ര​മ​ത്തി​ലും വ​ള​രെ പ്ര​ശ​സ്ത​രാ​യ പ​ല്ലാ​വൂ​ർ സ​ഹോ​ദ​ന്മാ​രു​ടെ നേ​തൃത്വ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്ന ചെ​ണ്ട​മേ​ളം കാ​ണി​ക​ളി​ൽ തൃ​ശൂ​ർ പൂ​രം നേ​രി​ട്ട് അ​നു​ഭ​വി​ക്കു​ന്ന പ്ര​തീ​തി​യാ​ണ് സൃ​ഷ്‌ടി​ച്ച​ത്.

മു​പ്പ​ത് അ​ടി ഉ​യ​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി നി​ർ​മ്മി​ച്ച ശ്രീ ​വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തിന്‍റെ മാ​തൃ​ക​യും കു​ട​യും ആ​ല​വ​ട്ട​വും വെ​ൺ​ചാ​മ​ര​വു​മാ​യി അ​ണി​ഞ്ഞൊ​രു​ക്കി​യ 15 ആ​ന​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​വും ആ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി.

തൃ​ശൂ​രി​ൽ നി​ന്ന് പ്ര​ത്യേ​ക​മാ​യി എ​ത്തി​ച്ച കു​ട​ക​ളും വെ​ൺ​ചാ​മ​ര​ങ്ങ​ളും ഹൂ​സ്റ്റ​ണി​ലെ പൂ​രം പ്രേ​മി​ക​ൾ സ്വ​ന്തം കൈ​ക​ളാ​ൽ നി​ർ​മി​ച്ച കാ​വ​ടി​യും കാ​ണി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. മെ​ഗാ തി​രു​വാ​തി​ര, വീ​ര​നാ​ട്യം, കാ​വ​ടി​യാ​ട്ടം, ഫ​യ​ർ ഡാ​ൻ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​ച്ച​യാ​യ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്ത​ത് ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

അ​മേ​രി​ക്ക മു​ഴു​വ​നും പൂ​രം ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ ഓ​ർമ​ക​ൾ പു​തു​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു​ക്കി​യ 25ഓ​ളം സ്റ്റാ​ളു​ക​ളു​ള്ള പൂ​രം എ​ക്സി​ബി​ഷ​ൻ വ​ലി​യ ജ​ന​ശ്ര​ദ്ധ നേ​ടി. പൂ​രം ച​രി​ത്രം അ​വ​ത​രി​പ്പി​ച്ച പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

തൃ​ശൂ​രി​ന്‍റെ അ​ഭി​മാ​ന​ങ്ങ​ളാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ജോ​യ് ആ​ലു​ക്കാ​സ്, മി​ത്ര ഗ്രൂ​പ്പ്, മാ​ലി​യേ​ക്ക​ൽ ഫൗ​ണ്ടേ​ഷ​ൻ, പ്ര​ശ​സ്ത ഗാ​യ​ക​ൻ ഫ്രാ​ങ്കോ എ​ന്നി​വ​രു​ള്‍​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ​ത്തോ​ളം പ്ര​മു​ഖ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​

ആ​കാ​ശം വ​ർ​ണാ​ഭ​മാ​ക്കി​യ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വെ​ടി​ക്കെ​ട്ട് ആ​ഘോ​ഷ​ത്തി​ന്റെ ഉ​ച്ച​കോ​ടി​യാ​യി മാ​റി. തു​ട​ർ​ന്ന് ഗാ​യ​ക​ൻ ഫ്രാ​ങ്കോ ഒ​രു​ക്കി​യ സം​ഗീ​ത വി​രു​ന്നും വ​ള്ളാ​ട​ൻ നെ​വി​ൻ ത​ക​ർ​ത്താ​ടി​യ ലൈ​വ് ഡി​ജെ​യും കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​ത്തി​ന്റെ പു​തി​യ അ​നു​ഭ​വം സ​മ്മാ​നി​ച്ചു.

ക​ല​യും ക​ലാ​കാ​ര​നും ജീ​വി​ക്കു​ന്ന​ത് ന​ല്ല ആ​സ്വാ​ദ​ക​രി​ലൂ​ടെ​യാ​ണ് എ​ന്ന​തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ഹൂ​സ്റ്റ​ൺ പൂ​രം 2026 ധ​നി​ഷ, സാം ​സു​രേ​ന്ദ്ര​ൻ, ജോ​ൺ ആ​ന്‍റണി കാ​ട്ടൂ​കാ​ര​ൻ, ജി​നോ ജോ​ൺ​സ് പ​ള്ള​ത്ത്, ഡോ. ​സ​തീ​ഷ് ചി​യ്യാ​ര​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​വും സം​ഘാ​ട​ന മി​ക​വും ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ക​രു​ത്താ​യി.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും തൃ​ശ്ശൂ​ർ പൂ​ര​ത്തി​ന്‍റെ ആ​ത്മാ​വും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച "പൂ​ര​പ്പ​റ​മ്പി​ലെ ഹൂ​സ്റ്റ​ൺ പൂ​രം 2026' ​പ്ര​വാ​സ ലോ​ക​ത്ത് മ​ല​യാ​ളി സം​സ്കാ​ര​ത്തി​ന്‍റെ ശ​ക്ത​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി മാ​റി​യ​താ​യി പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടതോ​ടെ സ​ദി​ര് ക​ഴി​ഞ്ഞു യ​വ​നി​ക താ​ണു പൂ​ര​പ്പ​റ​മ്പി​ൽ ആ​ളൊ​ഴി​ഞ്ഞു.

NRI

സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച ഹൂ​സ്റ്റ​ൺ സ്വ​ദേ​ശി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ തോ​ക്കു​ചൂ​ണ്ടി ക്രൂ​ര​മാ​യി ലൈം​ഗി​കാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ 20 വയസുകാ​ര​ന് കോ​ട​തി നാ​ല് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ജെ​യ്ഡ​ൻ ഡെ​മൗ​ഷെ എ​ന്ന യു​വാ​വി​നാ​ണ് ഹാ​രി​സ് കൗ​ണ്ടി കോ​ട​തി ക​ടു​ത്ത ശി​ക്ഷ ന​ൽ​കി​യ​ത്.

2024 ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്. നോ​ർ​ത്ത് ഹൂ​സ്റ്റ​ണി​ലെ ഏ​ക്കേ​ഴ്സ് ഹോം​സ് പ്ര​ദേ​ശ​ത്തെ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ച് സ്ത്രീ​ക​ളെ​യാ​ണ് ഇ​യാ​ൾ ല​ക്ഷ്യ​മി​ട്ട​ത്.

മു​ഖം​മൂ​ടി ധ​രി​ച്ചും തോ​ക്ക് ചൂ​ണ്ടി​യും അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ൾ. ഇ​ര​ക​ളി​ൽ ചി​ല​ർ കോ​ട​തി​യി​ൽ ന​ൽ​കി​യ സാ​ക്ഷി​മൊ​ഴി​ക​ളി​ൽ, സം​ഭ​വ​ത്തി​ന് ശേ​ഷം വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​മാ​ണെ​ന്നും മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു​പോ​യെ​ന്നും വ്യ​ക്ത​മാ​ക്കി.

ഇ​യാ​ൾ​ക്കെ​തി​രേ​യു​ള്ള നാ​ല് ലൈം​ഗി​കാ​ക്ര​മ​ണ കേ​സു​ക​ളി​ൽ കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഹാ​രി​സ് കൗ​ണ്ടി ഡി​സ്ട്രി​ക്ട് ജ​ഡ്ജി പേ​റ്റ​ൻ പീ​ബി​ൾ​സ് നാ​ല് വ്യ​ത്യ​സ്ത ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​ക​ൾ വി​ധി​ച്ച​ത്.

കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് പ്ര​തി​ക്ക് 2056ന് ​മു​മ്പ് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രോ​ൾ ല​ഭി​ക്കി​ല്ല. സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​യ ഒ​രു അ​ക്ര​മി​ക്കെ​തി​രേ അ​തി​ജീ​വി​ച്ച​വ​രു​ടെ ധീ​ര​ത​യെ മാ​നി​ച്ചു​കൊ​ണ്ട് ന​ൽ​കി​യ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​യാ​ണി​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ പ്ര​തി​ക​രി​ച്ചു.

NRI

ഹൂ​സ്റ്റ​ണി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ വ​ണ​ക്ക​മാ​സ സ​മാ​പ​നം

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ മേ​യ് 31ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ വ​ണ​ക്ക​മാ​സ സ​മാ​പ​നം ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക​യി​ലെ ലീ​ജി​യ​ൻ ഓ​ഫ് മേ​രി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ഭം​ഗി​യാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ന്നോ​ടി​യാ​യി, ലീ​ജി​യ​ൺ ഓ​ഫ് മേ​രി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ത​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ സു​പ്രാ​ധാ​ന​മാ​യ ഘോ​ഷ​യാ​ത്ര ന​ട​ന്നു.

തു​ട​ർ​ന്ന് ലീ​ജി​യ​ൻ ഓ​ഫ് മേ​രി അം​ഗ​ങ്ങ​ൾ മാ​താ​വി​ന്‍റെ രൂ​പ​ത്തി​ന് മു​ന്നി​ൽ റോ​സാ​പ്പൂ​ക്ക​ൾ സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ച്ചു.

 

 

NRI

റോ​സ​മ്മ എ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

 

ഹൂ​സ്റ്റ​ൺ: റോ​സ​മ്മ എ​ബ്ര​ഹാം അ​ർ​ഥ​ശേ​രി​ൽ (76) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. കേ​ര​ള​ത്തി​ൽ പോ​ത്താ​നി​ക്കാ​ട് പെ​രി​ങ്ങാ​റ​പി​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ്. 1983 മു​ത​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ഴ്സ് ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ജോ​ലി​യി​ൽ​നി​ന്ന് വി​ര​മി​ച്ച​തി​നു​ശേ​ഷം 2019ൽ ​ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ലു​ള്ള മി​സോ​റി സി​റ്റി​യി​ൽ താ​മ​സ​മാ​ക്കി. ‌റോ​സ​മ്മ​യും കു​ടും​ബാം​ഗ​ങ്ങ​ളും മി​സോ​റി സി​റ്റി​യി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ സ​ജീ​വ അം​ഗ​ങ്ങ​ളാ​ണ്.

ഭ​ർ​ത്താ​വ് ജോ​ൺ എ​ബ്ര​ഹാം അ​ർഥ​ശേ​രി​ൽ. മ​ക്ക​ൾ: ജോ​ൺ​സ​ൺ എ​ബ്ര​ഹാം, ജോ​സ​ഫ് എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: സി​ന്ധു എ​ബ്ര​ഹാം, ര​ഞ്ജു എ​ബ്ര​ഹാം.

ജൂ​ൺ നാ​ലി​ന് വൈ​കുന്നേരം ആറ് മു​ത​ൽ ഏഴ് വ​രെ സെന്‍റ് ജോ​സ​ഫ് സീറോമ​ല​ബാ​ർ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ പ​ള്ളി​യി​ൽ വ​ച്ച് പൊ​തു​ദ​ർ​ശ​ന​വും പ്രാ​ർ​ഥ​ന​യും ന​ട​ക്കും. (Address: 211 Present Street, Missouri City, TX 77581).

ജൂ​ൺ ആറിന് ​രാ​വി​ലെ 10ന് പി​യ​ർ​ലാ​ൻ​ഡ് സെന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ (Address: 1610 Oday Road, Pearland, TX 77581) വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് രാ​വി​ലെ 11ന് സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ (Address: 1310 N. Main St. Pearland, TX 77581) മൃതദേഹം സംസ്കരിക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ​ഫ് എ​ബ്ര​ഹാം - 773 704 6346.

NRI

ഹൂ​സ്റ്റ​ണി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ; 56,000 ത​വ​ണ മി​ന്ന​ലേ​റ്റ​താ​യി റി​പ്പോ​ർ​ട്ട്

ഹൂ​സ്റ്റ​ൺ: ടെ​ക്സ​സ്സി​ലെ ഹൂ​സ്റ്റ​ൺ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച ഉ​ണ്ടാ​യ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ലും മ​ഴ​യി​ലും റി​ക്കാ​ർ​ഡ് ഇ​ടി​മി​ന്ന​ൽ രേ​ഖ​പ്പെ​ടു​ത്തി.

പു​ല​ർ​ച്ചെ മൂ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ 56,000-ത്തി​ല​ധി​കം ത​വ​ണ​യാ​ണ് മേ​ഘ​ങ്ങ​ളി​ൽ നി​ന്ന് ഭൂ​മി​യി​ലേ​ക്ക് മി​ന്ന​ലേ​റ്റ​തെ​ന്ന് എ​ന​ർ​ജി ക​മ്പ​നി​യാ​യ സെ​ന്‍റ​ർ​പോ​യി‍​ന്‍റ് അ​റി​യി​ച്ചു.

ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. ഏ​ക​ദേ​ശം 1,90,000 ഉ​പ​ഭോ​ക്താ​ക്ക​ളെ​യാ​ണ് വൈ​ദ്യു​തി ത​ട​സം ബാ​ധി​ച്ച​ത്.

എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യ​പ്പോ​ഴേ​ക്കും ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലെ​യും ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​ന്ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഹൂ​സ്റ്റ​ൺ.

NRI

ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച കെ.​കെ. കു​ര്യ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

ഹൂ​സ്റ്റ​ൺ: ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഹൂ​സ്റ്റ​ൺ ട്രൂ ​ലൈ​റ്റ് ക്രി​സ്ത്യ​ൻ അ​സം​ബ്ലി സ​ഭാം​ഗം കെ. ​കെ. കു​ര്യ​ന്‍റെ (ബേ​ബി - 76, കോ​ട്ട​യം കു​ഞ്ഞ​ത്ത​ൻ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

ട്രാ​വ​ൻ​കൂ​ർ റ​യോ​ൺ​സി​ൽ മെ​ക്കാ​നി​ക്കാ​യി മൂ​ന്നു ദ​ശാ​ബ്ദ​ത്തോ​ളം സേ​വ​നം അ​നു​ഷ്ഠി​ച്ച പ​രേ​ത​ൻ 2002-ൽ ​കു​ടും​ബ​സ​മേ​തം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി.

ഭാ​ര്യ: മ​റി​യ​മ്മ കു​ര്യ​ൻ പെ​രു​മ്പാ​വൂ​ർ കൊ​ച്ചാ​ക്ക​ൻ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ളും മ​രു​മ​ക്ക​ളും : ബി​ജു & ക്രി​സ്റ്റീ​ന, ബി​നു & ജി​ൻ​സി, ബി​ബു & മെ​ർ​ലി​ൻ (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ൺ). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ കു​ര്യ​ൻ, ജോ​ർ​ജ് കു​ര്യ​ൻ, സൂ​സി ജോ​ർ​ജ്, ഓ​മ​ന ജെ​യിം​സ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​റോ​ഷ​റോ​ണി​ലു​ള്ള ട്രൂ ​ലൈ​റ്റ് ക്രി​സ്ത്യ​ൻ അ​സം​ബ്ലി സ​ഭ​യി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പെ​യ​ർ​ലാ​ൻ​ഡി​ലെ സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം ​ആ​ൻ​ഡ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

ശു​ശ്രൂ​ഷ​ക​ൾ: True Light Christian Assembly 5115 FM 521 Rd, Rosharon, TX 77583.

സം​സ്കാ​രം: South Park Funeral Home & Cemetery 1310 N Main St, Pearland, TX 77581.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ബു - 281 745 3995, ബി​ജു - 520 223 3396, ബി​നു - 832 310 3317.

NRI

അ​ലും​മ്നി സംഗമം സംഘടിപ്പിച്ച് കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ

ഹൂ​സ്റ്റ​ൺ: കേ​ര​ള​ത്തി​ലെ ആ​ദ്യ ക​ലാ​ല​യ​മാ​യ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജിന്‍റെ പൂ​ർ​വ​വി​ദ്യാ​ർ​ഥിക​ളും മു​ൻ അ​ധ്യാ​പ​ക​രും ഒ​രു​മി​ച്ചു​കൂ​ടി​യ അ​ലും​മ്നി സം​ഗ​മം സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഓ​ർ​മ​ക​ളു​ടെ​യും മ​നോ​ഹ​ര വേ​ദി​യാ​യി മാ​റി.

ചൊവ്വാഴ്ച ​വൈ​കു​ന്നേ​രം 6.30ന് ​ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ഫെ​ല്ലോ​ഷി​പ്പ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് സി​എം​എ​സ് കോ​ളജ് അ​ലും​മ്നി ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

റ​വ. ദീ​ബു എ​ബി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സിഎംഎസ് കോ​ളജിന്‍റെ മു​ൻ പ്രി​ൻ​സി​പ്പ​ൾ പ്രഫ. ഡോ. ​റോ​യ് സാം ​ഡാ​നി​യേ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

സി​എം​എ​സ് കോ​ള​ജി​ലെ കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ലെ മു​ൻ പ്ര​ഫ​സ​റാ​യ പ്ര​ഫ. സ​ക്ക​റി​യ ഉ​മ്മ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

 

NRI

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഫൊ​റാ​ന പ​ള്ളി​യി​ൽ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ ശു​ശ്രൂ​ഷ​ക​ൾ (Solemn Reception of Holy Communion) മേ​യ് ര​ണ്ടി​ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.

ഇ​ട​വ​ക​യി​ലെ 30 കു​ട്ടി​ക​ളാ​ണ് അ​ന്നേ​ദി​വ​സം വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ച്ച് ദി​വ്യ​കാ​രു​ണ്യ നാ​ഥ​നെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ​ത്. ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, ഫാ. ​തോ​മ​സ് മേ​ത്താ​നാ​ത്ത് ഒഎസ്എച്ച്, ഫാ. ​ജോ​പ്പ​ൻ ചെ​ത്തി​ക്കു​ന്നേ​ൽ ഫി​ലി​പ്പ് ഒഎസ്എച്ച്, ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​അ​നീ​ഷ് പ​ര​പ്പ​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർമിക​രാ​യി​രു​ന്നു.

 

NRI

റ​വ. ജീ​വ​ൻ ജോ​ണി​നും കു​ടും​ബ​ത്തി​നും സ​മു​ചി​ത യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ഹൂ​സ്റ്റ​ൺ: ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി​രു​ന്ന മൂ​ന്നു വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു ശേ​ഷം ചെ​ന്നൈ ആ​വ​ഡി സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി​യാ​യി സ്ഥ​ലം മാ​റി പോ​കു​ന്ന റ​വ. ജീ​വ​ൻ ജോ​ണി​നും കു​ടും​ബ​ത്തി​നും ഇ​ട​വ​ക സ​മു​ചി​ത യാ​ത്ര​യ​പ്പ് ന​ൽ​കി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റ​വ. ജി​ജോ എം. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ പ്രാ​രം​ഭ ഗാ​ന​ത്തി​ന് ശേ​ഷം ജോ​ൺ ഫി​ലി​പ്പ് പ്രാ​ർ​ഥി​ച്ചു.

ഇ​ട​വ​ക സെ​ക്ര​ട്ട​റി ഫാ. ​അ​ജി​ത് വ​ർ​ഗീ​സ് കു​ടും​ബ​ത്തി​നും യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ ആ​ശം​സി​ച്ചു കൊ​ണ്ട് ഏ​വ​രെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക്‌ സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് റ​വ. ജി​ജോ എം.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി.

 

NRI

ഹൂ​സ്റ്റ​ൺ ബൈ​ബി​ൾ സെ​മി​നാ​രി​യു​ടെ ഗ്രാ​ജു​വേ​ഷ​ൻ സ​ർ​വീ​സ് മേ​യ് 16ന്

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ബൈ​ബി​ൾ സെ​മി​നാ​രിയു​ടെ (എച്ച്ബിഎസ്) നാ​ലാ​മ​ത് ഗ്രാ​ജു​വേ​ഷ​ൻ സ​ർ​വീ​സ് മേ​യ് 16ന് രാ​വി​ലെ 10.30ന് ​ഹൂ​സ്റ്റ​ണി​ലെ ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ൺ ച​ർ​ച്ചി​ൽ (11120 S. Post Oak Road) ന​ട​ക്കും.

ക​ലി​ഫോ​ർ​ണി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ല്ല്യം കേ​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് റ​വ.ഡോ. ​പോ​ൾ കോ​ർ​ണേ​ലി​യ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

2018ൽ ​സ്ഥാ​പി​ത​മാ​യ ഹൂ​സ്റ്റ​ൺ ബൈ​ബി​ൾ സെ​മി​നാ​രി, ക്രി​സ്തു​വി​ൽ കേ​ന്ദ്രീ​കൃ​ത​മാ​യ ആ​ത്മീ​യ നേ​താ​ക്ക​ളെ വ​ള​ർ​ത്തു​വാ​ൻ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ്. അ​മേ​രി​ക്ക​യി​ലെ വി​വി​ധ അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് തി​യോ​ള​ജി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.hbsedu.org

NRI

ഡബ്ല്യുഎംസി ഹൂ​സ്റ്റ​ണി​ൽ ഗ്രാ​ൻ​ഡ് ഫ​ണ്ട്റൈ​സിം​ഗ് ടാ​ല​ന്‍റ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു

ഹൂ​സ്റ്റ​ൺ: ഞാ​യ​റാ​ഴ്ച സ്റ്റാ​ഫോ​ർ​ഡ് സി​വി​ക് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫ​ണ്ട്റൈ​സിം​ഗ് ടാ​ല​ന്‍റ് ഫെ​സ്റ്റ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ എ​ല്ലാ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

വെെകുന്നേരം അഞ്ചിനാണ് പരിപാടി ആരംഭിക്കുന്നത്. പ്രവേശനം പാസ് മൂലം.

NRI

ഇ​ന്‍​ഡ​സ് ല​യ​ണ്‍​സ് ക്ല​ബ് ഹൂ​സ്റ്റ​ണ്‍ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ബോ​ളി​വു​ഡ് ഷോ ​അ​വ​ത​രി​പ്പി​ക്കു​ന്നു

ഹൂ​സ്റ്റ​ണ്‍: പ്ര​തീ​ക്ഷ​യ്ക്ക് പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന​തി​നും ജീ​വി​ത​ങ്ങ​ളെ മാ​റ്റു​ന്ന​തി​നു​മു​ള്ള ഒ​രു മ​നോ​ഹ​ര​മാ​യ ബോ​ളി​വു​ഡ് രാ​ത്രി. ഇ​ത് സം​സ്‌​കാ​രം, വി​നോ​ദം, ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ ഒ​രു സാ​യാ​ഹ്ന​മാ​ണ്. ഈ ​അ​ത്യു​ജ്ജ​ല ബോ​ളി​വു​ഡ് ആ​ഘോ​ഷം 2026 ഏ​പ്രി​ല്‍ 18 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മി​സ്സോ​റി സി​റ്റി​യി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹാ​ളി​ല്‍ ന​ട​ക്കു​ക.

’പ്ര​തീ​ക്ഷ പ്ര​കാ​ശി​പ്പി​ക്കു​ക.​ദ​യ പ​ങ്കി​ടു​ക. ജീ​വി​ത​ങ്ങ​ളെ മാ​റ്റു​ക’ എ​ന്ന ല​യ്ന്‍​സ് ക്ല​ബ്ബി​ന്‍റെ ശ​ക്ത​മാ​യ സ​ന്ദേ​ശ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഈ ​പ​രി​പാ​ടി​ഒ​രു ദൗ​ത്യാ​ധി​ഷ്ഠി​ത സം​രം​ഭ​മാ​ണി​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ശാ​രീ​രി​ക​വൈ​ക​ല്യ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്കും വീ​ല്‍​ചെ​യ​ര്‍ റാ​മ്പു​ക​ള്‍ നി​ര്‍​മ്മി​ക്ക​ല്‍,വീ​ടി​ല്ലാ​ത്ത​വ​ര്‍​ക്കും ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്കും ഭ​ക്ഷ​ണം ന​ല്‍​ക​ല്‍, സാ​ധ്യ​ത കു​റ​ഞ്ഞ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്‌​സൗ​ജ​ന്യ വാ​ക്‌​സി​നു​ക​ളും നേ​ത്ര പ​രി​ശോ​ധ​ന​ക​ളും ന​ല്‍​ക​ല്‍, മ​രം ന​ടു​ന്ന​തി​ലൂ​ടെ​യും​സ​മൂ​ഹ ശു​ചീ​ക​ര​ണ ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യും പ​രി​സ്ഥി​തി സു​സ്ഥി​ര​ത​പ്രോ​ത്സാ​ഹി​പ്പി​ക്ക​ല്‍ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സാം​സ്‌​കാ​രി​ക അ​നു​ഭ​വം ഈ ​ആ​ത്യ​ന്തി​ക ബോ​ളി​വു​ഡ് രാ​ത്രി സ​മൂ​ഹ​ത്തെ സ​ന്തോ​ഷ​ത്തി​ന്‍റെയും ​ഔ​ദാ​ര്യ​ത്തി​ന്‍റെയും പ​ങ്കി​ട്ട മ​നു​ഷ്യ​ത്വ​ത്തി​ന്‍റെയും ആ​ത്മാ​വി​ല്‍ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രാ​ന്‍ ല​ക്ഷ്യ​മി​ടു​ന്നു.

ഇ​ന്‍​ഫ്യൂ​സ്ഡ് പെ​ര്‍​ഫോ​മിം​ഗ് ആ​ര്‍​ട്സി​ന്റെ​പ്ര​ശ​സ്ത ആ​ര്‍​ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​ര്‍ ടി​ന ബോ​സി​ന്‍റെ സൃ​ഷ്ടി​പ​ര​മാ​യ​കാ​ഴ്ച​പ്പാ​ടി​ല്‍ പൂ​ര്‍​ണത​യോ​ടെ രൂ​പ​ക​ല്‍​പന ചെ​യ്തി​രി​ക്കു​ന്ന ഈ​ മ​ഹ​ത്താ​യ പ്ര​ദ​ര്‍​ശ​നം അ​തി​ശ​യ​ക​ര​മാ​യ നൃ​ത്ത പ്ര​ക​ട​ന​ങ്ങ​ള്‍,ബ്ലോ​ക്ക്ബ​സ്റ്റ​ര്‍ ബോ​ളി​വു​ഡ് സം​ഗീ​തം, അ​തി​ശ​യി​പ്പി​ക്കു​ന്ന ഫാ​ഷ​ന്‍ ഡി​സ്പ്ലേ എ​ന്നി​വ​യു​ടെ ത​ട​സ്സ​മി​ല്ലാ​ത്ത മി​ശ്രി​ത​മാ​ണ്. നൂ​ത​ന​മാ​യ നൃ​ത്ത​സം​വി​ധാ​ന​ത്തി​നും ക​ലാ​പ​ര​മാ​യ വൈ​ഭ​വ​ത്തി​നും പേ​രു​കേ​ട്ട ടി​ന​ബോ​സ്, 2011 മു​ത​ല്‍ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി 1,500-ല​ധി​കം വേ​ദി​ക​ള്‍​കാ​ണി​ക​ളെ അ​ത്ഭു​ത സ​പ്ദ്ധ​രാ​ക്കി പ്രൊ​ഫ​ഷ​ണ​ല്‍ ന​ര്‍​ത്ത​ക​രു​ടെ ഒ​രു പ​വ​ര്‍​ഹൗ​സ്ടീ​മി​നെ ന​യി​ക്കു​ന്നു.

ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും യു​എ​സ്പ്ര​സി​ഡ​ന്‍റ്  ഡോ​ണൾഡ് ട്രം​പി​ന്‍റെയും ബ​ഹു​മാ​നാ​ര്‍​ഥം ന​ട​ന്ന​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍​ടെ​ലി​വി​ഷ​നി​ല്‍ പ്ര​ക്ഷേ​പ​ണം ചെ​യ്ത ബോ​ളി​വു​ഡ് ഫി​നാ​ലെ പ്ര​ക​ട​നം അ​വ​രു​ടെ ശ്ര​ദ്ധേ​യ​മാ​യ യാ​ത്ര​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഹ്യൂ​സ്റ്റ​ണ്‍ റോ​ക്ക​റ്റ്സി​ലും എ​ൻ​ബി അ​ഹാ​ഫ്ടൈം ഷോ​ക​ളി​ലും പ​തി​റ്റാ​ണ്ടു​ക​ളാ​യി ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യം​പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ഇ​ന്‍​ഫ്യൂ​സ്ഡ് പെ​ര്‍​ഫോ​മിം​ഗ് ആ​ര്‍​ട്സ് വി​നോ​ദ​മേ​ഖ​ല​യി​ലും ആ​ധി​പ​ത്യം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​അ​സാ​ധാ​ര​ണ​മാ​യ നി​ര്‍​മ്മാ​ണം​വെ​റു​മൊ​രു ഷോ ​എ​ന്ന​തി​ലു​പ​രി ബോ​ളി​വു​ഡി​ന്റെ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള​ആ​ഘോ​ഷ​മാ​ണി​ത്. വ​ര്‍​ണ വി​സ്മ​യം തീ​ര്‍​ക്കു​ന്ന മ​നം മ​യ​ക്കു​ന്ന​വേ​ഷ​ഭൂ​ഷാ​ദി​ക​ളാ​ലും, സ്പ​ന്ദി​ക്കു​ന്ന താ​ള​ങ്ങ​ള്‍, ആ​ശ്വാ​സ​ക​ര​മാ യ​നൃ​ത്ത​സം​വി​ധാ​നം എ​ന്നി​വ​യാ​ല്‍, ഈ ​പ​രി​പാ​ടി ഊ​ര്‍​ജ്ജം, ചാ​രു​ത, ശു​ദ്ധ​മാ യ​വി​നോ​ദം എ​ന്നി​വ​യാ​ല്‍ നി​റ​ഞ്ഞ ഒ​രു ആ​ഴ​ത്തി​ലു​ള്ള അ​നു​ഭ​വം വാ​ഗ്ദാ​നം​ചെ​യ്യു​ന്നു.

ഇ​ന്‍​ഡ​സ് ല​യ​ണ്‍​സ് ക്ല​ബ് ഹ്യൂ​സ്റ്റ​ണ്‍ സ​മൂ​ഹ​ത്തെ ഈ ​മ​നോ​ഹ​ര​മാ​യ​സാ​യാ​ഹ്ന​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നും ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തി​ന്‍റെ സ​മ്പ​ന്ന​ത​യും​ഊ​ര്‍​ജ്ജ​സ്വ​ല​ത​യും ഒ​രു മ​ഹ​ത്താ​യ വേ​ദി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ഒ​രു​ലോ​കോ​ത്ത​ര പ്ര​ക​ട​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നും സ്‌​നേ​ഹ​പൂ​ര്‍​വ്വം​ക്ഷ​ണി​ക്കു​ന്നു. സം​സ്‌​കാ​രം കാ​രു​ണ്യ​ത്തെ ക​ണ്ടു​മു​ട്ടു​ന്ന ഒ​രു​സാ​യാ​ഹ്ന​ത്തി​നാ​യി ഞ​ങ്ങ​ളോ​ടൊ​പ്പം ഒ​ന്നി​ച്ച് ചേ​രൂ ദാ​ന​ത്തി​ലൂ​ടെ ന​മു​ക്ക്‌​വ​ഴി തെ​ളി​ക്കാം, അ​ഭി​നി​വേ​ശം പ്ര​ക​ട​ന​ത്തെ നേ​രി​ടു​ക​യും പാ​ര​മ്പ​ര്യം ആ​ധു​നി​ക​വൈ ഭ​വ​ത്തെ ക​ണ്ടു​മു​ട്ടു​ക​യും ചെ​യ്യു​ന്ന ഒ​രു രാ​ത്രി​യി​ല്‍ ഞ​ങ്ങ​ളോ​ടൊപ്പം​ചേ​രൂ. ഈ ​ധ​ന്യ മു​ഹൂ​ര്‍​ത്തം സ​മ്പ​ന്ന​മാ​ക്കൂ.

വാ​ര്‍​ത്ത: ശ​ങ്ക​ര​ന്‍​കു​ട്ടി, ഹൂ​സ്റ്റ​ന്‍.

NRI

ഈ​സ്റ്റ് ഹൂ​സ്റ്റ​ണി​ൽ എ​ഫ്ബി​ഐ​യു​ടെ വ​ൻ റെ​യ്ഡ്; നി​ര​വ​ധി പേ​ർ ക​സ്റ്റ​ഡി​യി​ൽ

ഹൂ​സ്റ്റ​ൺ: ഈ​സ്റ്റ് ഹൂ​സ്റ്റ​ണി​ലെ ക്ലി​ന്‍റ​ൺ പാ​ർ​ക്ക് മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ എ​ഫ്ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.

കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ഈ ​ഓ​പ്പ​റേ​ഷ​നി​ൽ നാ​ലോ​ളം വീ​ടു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ചെ​യ്യു​ക​യും നി​ര​വ​ധി പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ഫ്ബി​ഐ​ക്ക് പു​റ​മെ ഹൂ​സ്റ്റ​ൺ പോ​ലീ​സ്, യു​എ​സ് മാ​ർ​ഷ​ൽ​സ്, ടെ​ക്സ​സ് പ​ബ്ലി​ക് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ ഈ ​നീ​ക്ക​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​റെ​യ്ഡ് ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. സൂ​ര്യോ​ദ​യ​ത്തി​ന് മു​മ്പ് ത​ന്നെ പ്ര​ദേ​ശം വ​ള​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ൽ നി​ന്ന് ബോ​ക്സു​ക​ളി​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ആ​റ് മാ​സം മു​മ്പ് ഇ​തേ പ്ര​ദേ​ശ​ത്ത് ന​ട​ന്ന സ​മാ​ന​മാ​യ റെ​യ്ഡി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​തെ​ന്ന് ചി​ല താ​മ​സ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു. എ​ത്ര​പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നോ ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള കു​റ്റ​ങ്ങ​ൾ എ​ന്താ​ണെ​ന്നോ ഉ​ള്ള ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ എ​ഫ്ബിഐ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ചി​ല​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വച്ച ശേ​ഷം വി​ട്ട​യ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

NRI

ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി

ടെ​ക്സ​സ്: ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന വി​ശു​ദ്ധ വാ​ര ക​ർ​മ​ങ്ങ​ൾ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ സ​മു​ചി​ത​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ സ​മാ​പി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ഉ​ജ്ജ്വ​ല സാ​ക്ഷ്യ​മാ​യി മാ​റി.

യേ​ശു​ക്രി​സ്തു​വി​ന്‍റെ പു​ന​രു​ഥാ​ന​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ഊ​ന്നി​യാ​യി​രു​ന്നു ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ. പ്ര​ത്യാ​ശ​യു​ടെ​യും പു​തി​യ ജീ​വ​ന്‍റെ​യും മ​ര​ണ​ത്തി​ന്മേ​ലു​ള്ള വി​ജ​യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു. "മി​ശി​ഹാ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു! സ​ത്യ​മാ​യും അ​വ​ൻ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു!' എ​ന്ന ആ​ശം​സ​ക​ളോ​ടെ വി​ശ്വാ​സി​ക​ൾ പ​ര​സ്പ​രം സ്നേ​ഹ​വും ഈ​സ്റ്റ​ർ മം​ഗ​ള​ങ്ങ​ളും കൈ​മാ​റി.

ഈ​സ്റ്റ​ർ സ​ന്ദേ​ശം ന​ൽ​കി​ക്കൊ​ണ്ട് ബി​ഷ​പ് ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്റ്റേ​ഫാ​നോ​സ് സം​സാ​രി​ച്ചു. യേ​ശു​ക്രി​സ്തു​വി​ന്‍റെ ജീ​വി​ത​വും മ​ര​ണ​വും പു​ന​രു​ഥാ​ന​വും കേ​വ​ലം ഒ​രു കെ​ട്ടു​ക​ഥ​യ​ല്ല, മ​റി​ച്ച് ച​രി​ത്ര​പ​ര​മാ​യ യാ​ഥാ​ർ​ഥ്യ​വും ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സ​ത്യ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ക്രി​സ്തു ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ വി​ശ്വാ​സം വ്യ​ർ​ഥ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പാ​പ​ത്തെ​യും മ​ര​ണ​ത്തെ​യും ജ​യി​ച്ച ക്രി​സ്തു​വി​ന്‍റെ പു​ന​രു​ഥാ​നം കൃ​പ​യു​ടെ ഉ​റ​വി​ട​മാ​ണെ​ന്നും സ​ഭ​യു​ടെ നി​ല​നി​ൽ​പ്പും പ്ര​ബോ​ധ​ന​ങ്ങ​ളും ഈ ​സ​ത്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക്രി​സ്തു​വി​ന്‍റെ മ​ര​ണ​ത്തി​ലൂ​ടെ​യും പു​ന​രു​ഥാ​ന​ത്തി​ലൂ​ടെ​യും മ​നു​ഷ്യ​ത്വം ദൈ​വ​കൃ​പ​യാ​ൽ രൂ​പാ​ന്ത​ര​പ്പെ​ട്ടു​വെ​ന്നും ന​മ്മ​ൾ ദൈ​വ​മ​ക്ക​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു​വെ​ന്നും ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.

ജീ​വി​ത​ത്തി​ലെ സാ​മ്പ​ത്തി​ക​മോ, കു​ടും​ബ​പ​ര​മോ, ഔ​ദ്യോ​ഗി​ക​മോ ആ​യ ഏ​തു പ്ര​തി​സ​ന്ധി​ക​ളി​ലും ദൈ​വ​കൃ​പ​യു​ടെ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണ്.

 

NRI

സി​നു സി. ​സാ​മു​വേ​ൽ യുഎസിൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: മാ​വേ​ലി​ക്ക​ര പൈ​നും​മൂ​ട് ജോ​ൺ​സ​ൺ വി​ല്ല​യി​ൽ സാ​മു​വേ​ൽ ജോ​ണി​ന്‍റെ​യും സി​സി​ലി​ക്കു​ട്ടി സാ​മു​വേ​ലി​ന്‍റെ​യും മ​ക​ൾ സി​നു.സി.​ സാമുവേ​ൽ (49) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ന​രേ​ന്ദ​ർ റെ​ഡ്‌​ഡി (റെ​യ്), മ​ക്ക​ൾ: നേ​ഹ, ജ​യ്.

ഉ​പ​രി​പ​ഠ​നാ​ർ​ഥം 2000ലാണ് സിനു ​അ​മേ​രി​ക്ക​യി​ലെ​ത്തി​യത്. ന്യൂ​യോ​ർ​ക്ക്, ക​ണ​ക്‌ടിക​ട്ട്, ഷി​ക്കാ​ഗോ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തുവ​രിക​യാ​യി​രു​ന്നു.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോക്സ് ച​ർ​ച്ച് വി​കാ​രി റ​വ.ഫാ. ​രാ​ജേ​ഷ് കെ.​ ജോ​ൺ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 മുതൽ 10.30 വരെ St. Mary’s Malankara Orthodox Church,9915 Belknap Road, Sugar Land, TX 77498ൽ.

തുടർന്ന് 12ന് സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ സംസ്കാരം നടക്കും (South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് സ്ട്രീം ​ലി​ങ്കു​ക​ൾ

Funeral Link: https://www.youtube.com/live/bQyfR_g42FY?si=2SYvgTqEL8Vc89yu.

Cemetery Link: https://www.youtube.com/live/W0zPjYvYqgA?si=7peVMJfzc9lB9l1g.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടാ​ജി - 479 270 9106, ഗോ​ഡ്‍​ലി - 914 519 8911, യാ​ഡ്‌​ലി - 914 519 8793.

NRI

സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ കു​ടും​ബ​സം​ഗ​മം ക​രി​ക്ക​ൽ​സ് റാ​ഞ്ചി​ൽ വ​ച്ച് ആ​വേ​ശ​ക​ര​മാ​യി ന​ട​ന്നു.

സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​യി ഈ ​ഒ​ത്തു​ചേ​ര​ൽ മാ​റി.

സെ​ക്ര​ട്ട​റി ബ്രൂ​സ് കൊ​ളം​ബേ​ൽ, ട്ര​ഷ​റ​ർ സ​ണ്ണി ക​രി​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ​യും പൂ​ർ​ണ പി​ന്തു​ണ​യോ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ വി​നോ​ദ​പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

കു​ടും​ബ​സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് യോ​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭാ​വി വ​ള​ർ​ച്ച​യ്ക്കാ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ദ്ധ​തി​ക​ളും ച​ർ​ച്ച ചെ​യ്തു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും ബാ​ർ​ബി​ക്യൂ​വി​നും ജി​ജി ഒ​ലി​ക്ക​ൻ, മോ​ൻ​സി വ​ർ​ഗീ​സ്, ര​ഞ്ജി​ത കൊ​ളം​ബേ​ൽ, വി​ജി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ബി​സി​ന​സ് മേ​ഖ​ല​യി​ലെ സം​രം​ഭ​ക​രെ​യും വി​വി​ധ താ​ത്പ​ര്യ​മു​ള്ള ഗ്രൂ​പ്പു​ക​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന​തി​ൽ എ​സ്ഐ​യു​സി​സി നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ സം​രം​ഭ​ക​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പു​തി​യ ബി​സി​ന​സു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും ന​ൽ​കാ​നും സം​ഘ​ട​ന എ​ന്നും മു​ൻ​പ​ന്തി​യി​ലു​ണ്ട്.

ശ​ക്ത​വും ഐ​ക്യ​മു​ള്ള​തു​മാ​യ ഒ​രു ബി​സി​ന​സ് സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള എ​സ്ഐ​യു​സി​സി​യു​ടെ പ്ര​യാ​ണ​ത്തി​ലെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി ഈ ​കു​ടും​ബ​സം​ഗ​മം മാ​റി.

NRI

ലാ​ന​യു​ടെ ഹൂ​സ്റ്റ​ൺ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി

ഹൂ​സ്റ്റ​ൺ: ഡാ​ള​സി​ൽ നി​ന്നെ​ത്തി​യ ലാ​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഹൂ​സ്റ്റ​ണി​ലെ മി​സോ​റി സി​റ്റി​യി​ലു​ള്ള ഇ​ന്ത്യ ഗേ​റ്റ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ച്ച് സ​മു​ചി​ത​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന ലാ​ന​യു​ടെ മു​ൻ ഭാ​ര​വാ​ഹി​യും പ്ര​സി​ദ്ധ അ​മേ​രി​ക്ക​ൻ മ​ല​യാ​ള ഭാ​ഷാ സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​ർ​ജ് മ​ണ്ണി​ക​രോ​ട്ടി​നെ സ​ന്ദ​ർ​ശി​ച്ച് ആ​ദ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​വ​രാ​യി​രു​ന്നു അ​വ​ർ.

മു​ൻ ലാ​ന പ്ര​സി​ഡന്‍റ് ജോ​ൺ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഇ​പ്പോ​ഴ​ത്തെ ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി.​ ജോ​ർ​ജ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി സ​ന്നി​ഹി​ത​രാ​യ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി.

NRI

വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങി ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം; ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് മു​ഖ്യ​കാ​ർ​മി​ക​ൻ

ഹൂ​സ്റ്റ​ൺ: ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രൈ​സ്ത​വ​ർ പീ​ഡാ​നു​ഭ​വ വാ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​മ്പോ​ൾ, ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​എ​സ്എ-​കാ​ന​ഡ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​ന്നി ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​രി​ഷ് കൗ​ൺ​സി​ൽ, വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യ ചൈ​ത​ന്യം പ​ക​രു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. മ​ല​ങ്ക​ര സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ മാ​ത്രം നി​ർ​വ​ഹി​ക്കു​ന്ന ഈ ​ക​ർ​മ്മം, യേ​ശു​ക്രി​സ്തു ത​ന്‍റെ ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി വി​ന​യ​ത്തി​ന്‍റെ മാ​തൃ​ക കാ​ണി​ച്ചു​കൊ​ടു​ത്ത​തി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു. ഇ​ട​വ​ക​യി​ലെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​ണ് ഈ ​ശു​ശ്രൂ​ഷ​യി​ൽ ശി​ഷ്യ​ന്മാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന​ത്.

യേ​ശു​ക്രി​സ്തു​വി​ന്‍റെ ക​ഷ്ടാ​നു​ഭ​വ​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും ഉ​യി​ർ​പ്പി​ന്‍റെ​യും ഈ ​പാ​വ​ന​മാ​യ സ്മ​ര​ണ​ക​ളി​ൽ പ​ങ്കു​ചേ​രു​വാ​ൻ ഏ​വ​രെ​യും ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി​യും പാ​രി​ഷ് കൗ​ൺ​സി​ലും അ​റി​യി​ച്ചു.

തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം:∙ ഓ​ശാ​ന ഞാ​യ​ർ: രാ​വി​ലെ 9:00 AM∙ പെ​സ​ഹാ വ്യാ​ഴം (കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും): വൈ​കു​ന്നേ​രം 6:30 PM∙ ദുഃ​ഖ​വെ​ള്ളി: രാ​വി​ലെ 9:00 AM∙ ഈ​സ്റ്റ​ർ (ശ​നി​യാ​ഴ്ച): വൈ​കു​ന്നേ​രം 7:00 PM

NRI

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ​യി​ലെ വി​ശു​ദ്ധ​വാ​ര ക​ർ​മ​ങ്ങ​ൾ

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ ഈ ​വ​ർ​ഷ​ത്തെ (2026) വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം അ​റി​യി​ച്ചു.

യേ​ശു​ക്രി​സ്തു​വിന്‍റെ പീ​ഡാ​നു​ഭ​വ​വും കു​രി​ശു​മ​ര​ണ​വും തി​രു​വു​ഥാ​ന​വും അ​നു​സ്മ​രി​ക്കു​ന്ന വി​ശു​ദ്ധ​വാ​ര ച​ട​ങ്ങു​ക​ളി​ലേ​ക്ക് വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്തും അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ലും വി​ശ്വാ​സി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.

തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മം

ഓ​ശാ​ന ഞാ​യ​ർ (മാ​ർ​ച്ച് 29): വി​ശു​ദ്ധ വാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ 7:30ന് ​മ​ല​യാ​ള​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

രാ​വി​ലെ 10:30ന് ​ഇം​ഗ്ലീ​ഷി​ലും വൈ​കു​ന്നേ​രം 7.30ന് ​മ​ല​യാ​ള​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​രു​ത്തോ​ല വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൽ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ, വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പെ​സ​ഹാ വ്യാ​ഴം (ഏ​പ്രി​ൽ 2): വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ​യും പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ​യും സ്ഥാ​പ​ന​ത്തെ അ​നു​സ്മ​രി​ക്കു​ന്ന പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചിന് ​ഇം​ഗ്ലീ​ഷി​ലും ഏഴിന് ​മ​ല​യാ​ള​ത്തി​ലും തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. തി​രു​ക്ക​ർ​മങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്രി​സ്തു​വി​നെ അ​നു​ക​രി​ച്ച് കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.

പീ​ഡാ​നു​ഭ​വ വെ​ള്ളി (ഏ​പ്രി​ൽ 3): ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ഇം​ഗ്ലീ​ഷി​ൽ പീ​ഡാ​നു​ഭ​വ വാ​യ​ന​യും തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ക്കും. വൈ​കു​ന്നേ​രം 5.45ന് ​മ​ല​യാ​ള​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും തു​ട​ര്‍​ന്ന് ഏഴിന് ​പീ​ഡാ​നു​ഭ​വ വെ​ള്ളി ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

 

NRI

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഇ​ട​വ​ക അ​രു​ണാ​ച​ലി​ൽ നാ​ല് പ​ള്ളി​ക​ളും ഒ​രു സ്കൂ​ളും നി​ർ​മി​ച്ച് ന​ൽ​കി

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഫൊ​റോ​നാ ഇ​ട​വ​ക​യു​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വി​വി​ധ കു​ടും​ബ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ മി​യാ​വു രൂ​പ​ത​യി​ൽ നാ​ല് ദൈ​വാ​ല​യ​ങ്ങ​ളും ഒ​രു വി​ദ്യാ​ല​യ​വും നി​ർ​മി​ച്ച് ന​ൽ​കി.

തി​രു​സ​ഭ​യു​ടെ മ​ഹാ​ജൂ​ബി​ലി വ​ർ​ഷ​മാ​യ 2025-ന്‍റെ ഭാ​ഗ​മാ​യാ​ണ് മി​ഷ​ൻ രൂ​പ​ത​യെ സ​ഹാ​യി​ക്കു​ന്ന ഈ ​ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് വ്യ​ക്തി​പ​ര​മാ​യി ആ​റ് ദൈ​വാ​ല​യ​ങ്ങ​ൾ മി​യാ​വു രൂ​പ​ത​യി​ൽ നി​ർ​മി​ച്ച് ന​ൽ​കി​യ​ത് ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​യി.

ഇ​തേ​ത്തു​ട​ർ​ന്ന് വി​കാ​രി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തോ​ടെ ഇ​ട​വ​ക​യി​ലെ വി​വി​ധ കു​ടും​ബ​ങ്ങ​ൾ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ മു​ന്നോ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.

 

NRI

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം വ്യാ​ഴാ​ഴ്ച മു​ത​ൽ

ഹൂ​സ്റ്റ​ൺ: വി​ശു​ദ്ധ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന കു​ടും​ബ ന​വീ​ക​ര​ണ വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മാ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ഷെ​ക്കെ​യ്‌​ന​യാ​ണ് ഇ​ത്ത​വ​ണ ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വി​ശ്വാ​സി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ കെ​ട്ടു​റ​പ്പി​നും ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഈ ​വ​ർ​ഷ​ത്തെ ധ്യാ​നം വി​ശ്വാ​സി​ക​ൾ​ക്ക് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ൽ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മ്പ​സാ​ര​ത്തി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.

ധ്യാ​ന സ​മ​യം:

  • വ്യാ​ഴം: വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ.
  • വെ​ള്ളി: ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ.
  • ശ​നി: രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ.
  • ഞാ​യ​ർ: രാ​വി​ലെ 10.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ.

യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഇം​ഗ്ലീ​ഷ് ധ്യാ​നം മു​തി​ർ​ന്ന​വ​ർ​ക്കൊ​പ്പം ത​ന്നെ കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ആ​ത്മീ​യ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ധ്യാ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ 12-ാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​യി ഇം​ഗ്ലീ​ഷി​ലാ​ണ് ഈ ​സെ​ഷ​നു​ക​ൾ ന​ട​ക്കു​ക.

പ​രി​പാ​വ​ന​മാ​യ നോ​മ്പു​കാ​ല​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം, സ്തു​തി ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യി​ലൂ​ടെ ദാ​മ്പ​ത്യ ദൃ​ഢ​ത​യ്ക്കും കു​ടും​ബ സ​മാ​ധാ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന ക്ലാ​സ്സു​ക​ളി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

 

NRI

ഹൂ​സ്റ്റ​ണി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത

ഹൂ​സ്റ്റ​ൺ: വാ​രാ​ന്ത്യ​ത്തി​ൽ ഹൂ​സ്റ്റ​ൺ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന ലൈ​വ്സ്റ്റോ​ക്ക് ഷോ ​ആ​ൻ​ഡ് റോ​ഡി​യോ പ​രി​പാ​ടി​ക​ളെ ഈ ​കാ​ലാ​വ​സ്ഥ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഫോ​ക്സ് 26 സ്റ്റോം ​അ​ല​ർ​ട്ട് നി​ല​വി​ലു​ണ്ട്.

ഒന്ന് മു​ത​ൽ മൂന്ന് ഇ​ഞ്ച് വ​രെ മ​ഴ​യ്ക്കും ചി​ല​യി​ട​ങ്ങ​ളി​ൽ നാല് ഇ​ഞ്ചില​ധി​കം മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. എ​ൻ​ആ​ർ​ജി പാ​ർ​ക്കി​ൽ റോ​ഡി​യോ കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റും ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഉ​ണ്ടാ​യേ​ക്കാം.

ക​ന​ത്ത മ​ഴ മൂ​ലം റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഞാ​യ​റാ​ഴ്ച കാ​റ്റിന്‍റെ വേ​ഗ​ത കു​റ​യു​മെ​ങ്കി​ലും മ​ഴ തു​ട​രാ​നാ​ണ് സാ​ധ്യ​ത. അ​ടു​ത്ത തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ങ്കി​ലും ബു​ധ​നാ​ഴ്ച​യോ​ടെ എ​ത്തു​ന്ന ത​ണു​ത്ത കാ​റ്റ് അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പം കു​റ​യ്ക്കു​ക​യും താ​പ​നി​ല താ​ഴ്ത്തു​ക​യും ചെ​യ്യും.

പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ഭ​യം പ്രാ​പി​ക്കാ​ൻ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

NRI

ഹൂ​സ്റ്റ​ണിൽ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 23ന്

ഹൂ​സ്റ്റ​ൺ: ഓ​ഗ​സ്റ്റ് 23ന് ​രാ​വി​ലെ 10ന് ​ഹൂ​സ്റ്റ​ണി​ലെ റോ​സ​ൻ​ബ​ർ​ഗ് എ​പി​ക് സെ​ന്‍റ​റി​ൽ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷം ന​ട​ക്കു​മ്പോ​ൾ ടെ​ക്സ​സി​ൽ കേ​ര​ള​ത്തി​ന്‍റെ ഊ​ർ​ജ​സ്വ​ല​മാ​യ ചൈ​ത​ന്യം ഉ​ണ​ർ​ന്നു​വ​രും.

ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​മ​ഹ​ത്താ​യ സാം​സ്കാ​രി​ക ഉ​ത്സ​വം പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ഭ​ക്തി​യു​ടെ​യും​ സം​ഗീ​ത​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ഒ​രു മ​നോ​ഹ​ര​മാ​യ​ഒ​ത്തു​ചേ​ര​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​യ ഓ​ണം, സ​മൃ​ദ്ധി, ഐ​ക്യം, മ​ഹാ​ബ​ലി​യു​ടെ​ഐ​തി​ഹാ​സി​ക ഭ​ര​ണം എ​ന്നി​വ ആ​ഘോ​ഷി​ക്കു​ന്നു. ഹൂ​സ്റ്റ​ൺ ആ​ഘോ​ഷം​കേ​ര​ള​ത്തി​ന്‍റെ ഉ​ത്സ​വ പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത​യും ഗാം​ഭീ​ര്യ​വും പു​നഃ​സൃ​ഷ്ടി​ക്കും അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള​ കു​ടും​ബ​ങ്ങ​ളെ​യും സാം​സ്കാ​രി​ക പ്രേ​മി​ക​ളെ​യും ഒ​രു​മി​ച്ച് കൈ ​കോ​ർ​ക്കു​വാ​ൻ ഈ ​ഓ​ണം അ​വ​സ​രമൊ​രു​ക്കു​ന്നു.

സാം​സ്കാ​രി​ക പ്ര​ക​ട​ന ങ്ങ​ൾ, ക്ലാ​സി​ക്ക​ൽ, നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, ഊ​ർ​ജ്ജ​സ്വ​ല​മാ​യ പു​ഷ്പാ​ല​ങ്കാ​ര​ങ്ങ​ൾ, സ​മൃ​ദ്ധി​യെ യും​ഒ​രു​മ​യെ​യും പ്ര​തീ​ക പ്പെ​ടു​ത്തു​ന്ന വാ​ഴ​യി​ല​യി​ൽ വി​ള​മ്പു​ന്ന വിഭ​വ​സ​മൃ​ദ്ധ​മാ​യ മ​ഹ​ത്താ​യ ഓ​ണം സ​ദ്യ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള​പ​ര​മ്പ​രാ​ഗ​ത ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു സ​മ്പ​ന്ന​മാ​യ ഒ​രു ശ്രേ​ണി ഈ​പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ഹ്യൂ​സ്റ്റ​ൺ ഓ​ണാ​ഘോ​ഷം വ​ർ​ഷ​ങ്ങളാ​യി​ ക്ര​മാ​നു​ഗ​ത​മാ​യി വ​ള​ർ​ന്നി​ട്ടു​ണ്ടെ​ന്നും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ​പ്ര​വാ സി​ക​ൾ ഏ​റ്റ​വും പ്ര​തീ​ക്ഷി ക്കു​ന്ന സാംസ്കാ​രി​ക ഒ​ത്തു​ചേ​ര​ലു​ക​ളി​ൽ​ഒ​ന്നാ​യി പ​രി​ണ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്യൂ​ണി​റ്റി നേ​താക്ക​ൾ ശ്ര​ദ്ധി​ക്കു​ന്നു. ഈ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ​ങ്കാ​ളി​ക​ൾ​പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി ക്കു​ന്നു,

ഇ​ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണം പ​രി​പാ​ടി​യാ​യി മാ​റു​ന്നു. ഓ​ണം ഒ​രു ഉ​ത്സ​വ​ത്തേ​ക്കാ​ൾ​കൂ​ടു​ത​ലാ​ണ് - അ​ത് സം​സ്കാ​ര​ത്തി​ന്‍റെയും​പൈ​തൃ​ക​ത്തി​ന്‍റെ​യും​സ​മൂ​ഹ​ത്തി​ന്‍റെയും ​ആ​ഘോ​ഷ​മാ​ണ്. ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. 

ഹൂസ്റ്റ​ണി​ൽ ഈ ​മ​ഹ​ത്താ​യ പ​രി​പാ​ടി സം​ഘ​ടി​പ്പിക്കു​ന്നതി​ലും ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്റെ സ​മ്പ​ന്ന​ത​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ത്ത​രം വി​ശി​ഷ്ട ക​ലാ​കാ​ര​ന്മാ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ലും ഞ​ങ്ങ​ൾ​ക്ക് ബ​ഹു​മ​തി​യു​ണ്ട്.

പാ​ര​മ്പ​ര്യ​ത്തിന്‍റെയും സം​ഗീ​ത​ത്തിന്‍റെ​യും ഐ​ക്യ​ത്തിന്‍റെ​യും ഈ ​അ​സാ​ധാ​രണ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ അ​മേ​രി​ക്ക യി​ലു​ട​നീ​ളമു​ള്ള കു​ടും​ബ​ങ്ങ​ളെ​യും, സാം​സ്കാ​രി​ക പ്രേ​മി​ക​ളെ​യും,അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

മാ​ർ​ച്ച് 7 ശ​നി​യാ​ഴ്ച വി​ശു​ദ്ധ പൊ​ങ്ക​ല മ​ഹോ​ൽ​സ​വ​വും ആ​ച​രി​ക്കും,ഇ​ത് കൃ​ത​ജ്ഞ​ത, സ​മൃ​ദ്ധി, ആ​ത്മീ​യ ഭ​ക്തി എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​യ ഒ​രു​ഭ​ക്തി നി​ർ​ഭ​ര​മാ​യ പ​രി​പാ​ടി​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ആ​ത്മീ​യ പാ​ര​മ്പ ര്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന, പ്രാ​ർ​ഥന​യി​ലും ഐ​ക്യ​ത്തി​ലും പ​ര​മ്പ​രാഗ​ത പൊ​ങ്ക​ല ഒ​രു​ക്കം അ​ർ​പ്പി​ക്കാ​ൻ ഭ​ക്ത​ർ ഒ​ത്തു​കൂ​ടും.

ആ​ഘോ​ഷ​ത്തി​ന് അ​സാ ധാ​ര​ണ​മാ​യ പ്രൗ​ഢി പ​ക​രു​ന്ന ഈ​പ​രി പാ​ടി​യി​ൽ പ്ര​ശ​സ്ത ഇ​ന്ത്യ​ൻ പി​ന്ന​ണി ഗാ​യി​ക ബി​ന്നി കൃ​ഷ്ണ​കു​മാ​ർ മു​ഖ്യാ​തി ഥി​യാ​യി​രി​ക്കും. ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ, ച​ല​ച്ചി​ത്ര സം​ഗീ​ത ത്തി​ലെ പ്ര​ശ​സ്ത ശ​ബ്ദ​മാ​യ ബി​ന്നി കൃ​ഷ്ണ​കു​മാ​ർ ത​ന്‍റെ ആ​ത്മാ​ർ​ഥമാ​യ ആ​ലാ​പ​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചു.

അ​വ​രു​ടെ ഭ​ർ​ത്താ​വും പ്ര​ശ​സ്ത ക​ർ​ണാ​ട ക​സം ഗീ​ത​ജ്ഞ​നു​മാ​യ കൃ​ഷ്ണ കു​മാ​റും അ​വ​രു​ടെ സം​ഗീ​ത സാ​ന്നി​ധ്യ​ത്താ​ൽ ച​ട​ങ്ങി​നെ അ​ല​ങ്ക​രി​ക്കും. ഇ​ത് ഉ​ത്സ​വ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു മു​ഹൂ​ർ​ത്ത​മാ​യി മാ​റ്റും.

ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ സ​ഹ​ർ​ഷം​സ​വി​ന​യം ഹ​ര്ഷാ​ര​വ​ങ്ങ​ളോ​ടെ എ​തി​രേ​ൽ​ക്കാ​ൻ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

NRI

"തൃശൂർ പൂരം ഹൂസ്റ്റൺ 2026' മേയ് ഒമ്പതിന്

ഹൂ​സ്റ്റ​ൺ: തൃ​ശൂ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ഹൂ​സ്റ്റ​ണി​ൽ സ്റ്റാ​ഫ്‌​ഫോ​ർ​ഡി​ലു​ള്ള ബാ​ൻ​ക്വി​റ്റ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ തൃ​ശൂ​ർ പൂ​രം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​ളം​ബ​രം ചെ​യ്തു.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ സാം​സ്‌​കാ​രി​ക ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ പൂ​രം ടെ​ക്‌​സ​സി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തേ​ക്ക് മേ​യ് ഒ​മ്പ​തി​ന് ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

(പ​ര​മ്പ​രാ​ഗ​ത പ്ര​ഖ്യാ​പ​ന ച​ട​ങ്ങ്) ഹൂ​സ്റ്റ​ണി​ലെ സ്റ്റാ​ഫോ​ർ​ഡ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ധ​നി​ഷ ശ്യാം, ​സെ​ക്ര​ട്ട​റി ജോ​ൺ ആ​ന്‍റ​ണി, മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് ഭ​ദ്ര ദീ​പം തി​രി തെ​ളി​ച്ച​തോ​ടെ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ട്ര​സ്റ്റീ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​സ​തീ​ഷ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ഹ​ത്താ​യ പൂ​രാ​ഘോ​ഷ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ നേ​തൃ​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പെ​രു​മ്പാ​റ​യു​ടെ താ​ളാ​ത്മ​ക​മാ​യ താ​ള​ങ്ങ​ൾ ഹാ​ളി​ലു​ട​നീ​ളം പ്ര​തി​ധ്വ​നി​ച്ചു, അ​ത് സ​ദ​സി​നെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.

തൃ​ശൂ​രി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ഒ​രു മ​നോ​ഹ​ര​മാ​യ ക്ഷേ​ത്രോ​ത്സ​വം, ഗം​ഭീ​ര​മാ​യ ആ​ന​ക​ളു​ടെ ഘോ​ഷ​യാ​ത്ര​ക​ൾ, ഊ​ർ​ജ​സ്വ​ല​മാ​യ പാ​ര​സോ​ൾ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ (കു​ട​മ​റ്റം), ആ​ത്മാ​വി​നെ ഉ​ണ​ർ​ത്തു​ന്ന താ​ള​വാ​ദ്യ വി​സ്മ​യം, നി​റഭേ​ദ​ങ്ങ​ളു​ടെ വ​ർ​ണാ​ഭ​മാ​യ നീ​ലാ​കാ​ശ​ത്തി​ൽ വ​ർ​ണ​പ്ര​പ​ഞ്ച​വും ശ​ബ്ദ​ഘോ​ഷ​വും നി​റ​ക്കു​ന്ന വെ​ടി​ക്കെ​ട്ടു​ക​ൾ എ​ന്നി​വ മ​നു​ഷ്യ​മ​ന​സു​ക​ൾ​ക്കു മ​നം​മ​യ​ക്കു​ന്ന ദൃ​ശ്യ​വി​രു​ന്നാ​യി​രി​ക്കും.

ഹൂ​സ്റ്റ​ണി​ലെ ഈ ​ഗം​ഭീ​ര​മാ​യ ആ​ഘോ​ഷം പു​നഃ​സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ, പാ​ര​മ്പ​ര്യം സം​ര​ക്ഷി​ക്കു​ക​യും മാ​തൃ​രാ​ജ്യ​ത്ത് നി​ന്ന് വ​ള​രെ അ​ക​ലെ വ​ള​രു​ന്ന അ​ടു​ത്ത ത​ല​മു​റ​യ്ക്ക് സാം​സ്‌​കാ​രി​ക പൈ​തൃ​കം കൈ​മാ​റു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് അ​സോ​സി​യേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മെ​ഗാ തി​രു​വാ​തി​ര മ​ല​യാ​ളി സ്ത്രീ​ക​ളു​ടെ ചാ​രു​ത​യും ഐ​ക്യ​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു കാ​വ​ടി​യാ​ട്ടം, ഫാ​ഷ​ൻ ഷോ ​കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത​വും സ​മ​കാ​ലി​ക​വു​മാ​യ വേ​ഷ ഭൂ​ഷാ​ദി​ക​ളു​ടെ വി​സ്മ​യം, മാ​സ്മ​രി​ക സം​ഗീ​ത ല​ഹ​രി, പ്ര​ശ​സ്ത ക​ലാ കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക ക​ലാ പ്ര​ദ​ർ​ശ​ന​വും ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

ഡാ​ള​സ്, ഓ​സ്റ്റി​ൻ, സാ​ൻ അ​ന്റോ​ണി​യോ, അ​യ​ൽ ന​ഗ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്ന് വ​ലി​യ പ​ങ്കാ​ളി​ത്തം ഈ ​പ​രി​പാ​ടി​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു.​പ്ര​ധാ​ന സം​ഘ​ട​ന​ക​ളി​ൽ നി​ന്നും ഉ​ദാ​ര​മ​തി​ക​ളാ​യ സ്‌​പോ​ൺ​സ​ർ​മാ​രി​ൽ നി​ന്നു​മു​ള്ള അ​തി​ശ​ക്ത​മാ​യ പി​ന്തു​ണ ഈ ​സാം​സ്‌​കാ​രി​ക സ്വ​പ്നം ഒ​രു മ​ഹ​ത്താ​യ വി​ജ​യ​മാ​ക്കു​ന്ന​തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തെ​യും ആ​വേ​ശ​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​മു​ള്ള ഒ​രു ഉ​ത്സ​വം തൃ​ശൂ​ർ പൂ​രം വെ​റു​മൊ​രു പ​രി​പാ​ടി​യ​ല്ല അ​ത് ഓ​രോ മ​ല​യാ​ളി​യു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ൽ പ്ര​തി​ധ്വ​നി​ക്കു​ന്ന ഒ​രു വി​കാ​ര​മാ​ണ്. ഹൂ​സ്റ്റ​ണി​ൽ ഈ ​മ​ഹ​ത്താ​യ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഒ​രു ച​രി​ത്ര നി​മി​ഷ​മാ​ണ്, പാ​ര​മ്പ​ര്യ​ങ്ങ​ൾ സ​മു​ദ്ര​ങ്ങ​ളെ​യും ത​ല​മു​റ​ക​ളെ​യും എ​ങ്ങ​നെ മ​റി​ക​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​ണി​ത്.

തൃ​ശൂ​രി​ന്‍റെ താ​ള​വും നി​റ​വും ചൈ​ത​ന്യ​വും പ്ര​തി​ധ്വ​നി​ക്കു​ന്ന ഈ ​ദി​വ​സം ഈ ​നാ​ഴി​ക​ക്ക​ല്ലാ​യ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ഹൂ​സ്റ്റ​ൺ തൃ​ശൂ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും ക്ഷ​ണി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

NRI

ഹൂ​സ്റ്റ​ണി​ൽ മോ​ഹ​ൻ​ലാ​ൽ ലൈ​വ് സ്റ്റേ​ജ് ഷോ; ​കി​ലു​ക്കം 25 ഏ​പ്രി​ൽ 17ന്

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഇ​തി​ഹാ​സ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ ആ​ദ​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന കി​ലു​ക്കം 25 മോ​ഹ​ൻ​ലാ​ൽ ലൈ​വ് സ്റ്റേ​ജ് ഷോ 2026 ​ഏ​പ്രി​ൽ 17ന് ​ടെ​ക്സ​സി​ലെ ഷു​ഗ​ർ​ലാ​ൻ​ഡി​ലു​ള്ള സ്മാ​ർ​ട്ട് ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പ്രീ​മി​യം ലൈ​വ് സ്റ്റേ​ജ് ഷോ, ​അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ ഒ​രു​മി​ച്ചു കൊ​ണ്ടു​വ​രു​ന്ന വ​ൻ സാം​സ്‌​കാ​രി​ക ഉ​ത്സ​വ​മാ​യി​രി​ക്കും.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കി​ലു​ക്കം 25, വി​ൻ​സ​ർ ഹോം ​ലെ​ൻ​ഡിം​ഗി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. വി​ൻ​സ​ർ എ​ന്‍റ​ർ​ടൈ​യി​ൻ​മെ​ന്‍റാ​ണ് പ​രി​പാ​ടി​യു​ടെ മാ​നേ​ജ്മെ​ന്‍റ്.
കി​ലു​ക്കം 25 - മോ​ഹ​ൻ​ലാ​ൽ ലൈ​വ് സ്റ്റേ​ജ് ഷോ​യി​ൽ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഇ​തി​ഹാ​സ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മ​നോ​ജ് കെ. ​ജ​യ​ൻ, സ്റ്റീ​ഫ​ൻ ദേ​വ​സി, ജ്യോ​ത്സ്ന, ഭാ​മ, നോ​ബി, കു​ട്ടി അ​ഖി​ൽ, അ​പ​ർ​ണ മ​ൾ​ബ​റി, ര​മ്യ, ബ്രൂ​സ് ലീ, ​ബാ​ല മു​ര​ളി, ശ്യാം ​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന താ​ര​നി​ര അ​ണി​നി​ര​ക്കും. സം​ഗീ​തം, നൃ​ത്തം, കോ​മ​ഡി, അ​ഭി​ന​യ​വൈ​ഭ​വം എ​ന്നി​വ ഒ​രു​മി​ച്ചു ചേ​ർ​ന്ന ഒ​രു ഗ്രാ​ൻ​ഡ് ലൈ​വ് സ്റ്റേ​ജ് ഷോ ​ആ​യി​രി​ക്കും ഈ ​പ​രി​പാ​ടി​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി, മ​നോ​ജ് കെ. ​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ന​ട​ക്കു​ന്ന ഈ ​പ​രി​പാ​ടി, 2026 ഏ​പ്രി​ൽ 17 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30ന് ​ആ​രം​ഭി​ക്കും. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത സാം​സ്‌​കാ​രി​ക ആ​ഘോ​ഷ​മാ​യി ഈ ​വേ​ദി മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ല​യാ​ള സി​നി​മ​യു​ടെ അ​ഭി​മാ​ന​താ​ര​മാ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ലാ​ജീ​വി​തം ആ​ഘോ​ഷി​ക്കു​ന്ന ഈ ​പ​രി​പാ​ടി, വി​നോ​ദം, സം​സ്കാ​രം, സ​മൂ​ഹ​സൗ​ഹൃ​ദം എ​ന്നി​വ​യു​ടെ മ​നോ​ഹ​ര​മാ​യ സം​ഗ​മ​മാ​യി മാ​റും. ടെ​ക്സ​സും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യാ​യി ഇ​ത് മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ, മി​ക​ച്ച ശ​ബ്ദ-​ദൃ​ശ്യ സം​വി​ധാ​ന​ങ്ങ​ളു​ള്ള സ്മാ​ർ​ട്ട് ഫി​നാ​ൻ​ഷ്യ​ൽ സെ​ന്റ​റി​ൽ ഏ​ക​ദേ​ശം 6,000-ത്തി​ല​ധി​കം പ്രേ​ക്ഷ​ക​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ൾ, പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, വ്യ​വ​സാ​യി​ക​ൾ, സ​മൂ​ഹ​നേ​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ്രേ​ക്ഷ​ക​സ​മൂ​ഹം ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.
ഈ ​മ​ഹ​ത്താ​യ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ്പോ​ൺ​സ​ർ​ഷി​പ്പ് പാ​ക്കേ​ജു​ക​ളും സം​ഘാ​ട​ക​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ, പ്രെ​സ​ന്റിം​ഗ് സ്പോ​ൺ​സ​ർ, മെ​ഗ, പ്ലാ​റ്റി​നം, ഗോ​ൾ​ഡ്, സി​ൽ​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ ബ​ജ​റ്റു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ അ​വ​സ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്റ്റേ​ജ് ബ്രാ​ൻ​ഡിം​ഗ്, എ​ൽ​ഇ​ഡി സ്ക്രീ​ൻ പ​ര​സ്യ​ങ്ങ​ൾ, സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണം, ബാ​ന​റു​ക​ൾ, സ്റ്റാ​ളു​ക​ൾ, സു​വി​നി​യ​ർ പ​ര​സ്യ​ങ്ങ​ൾ, ടി​ക്ക​റ്റ് ബ്രാ​ൻ​ഡിം​ഗ്, സ്റ്റേ​ജ് പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ സ്പോ​ൺ​സ​ർ​മാ​ർ​ക്ക് വ​ലി​യ ദൃ​ശ്യ​പ്ര​ചാ​ര​വും ബ്രാ​ൻ​ഡ് അം​ഗീ​കാ​ര​വും ല​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​ക്ക് മു​ൻ​പും ശേ​ഷ​വും ഡി​ജി​റ്റ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും, ഇ​തു​വ​ഴി സ്പോ​ൺ​സ​ർ​മാ​ർ​ക്ക് ദീ​ർ​ഘ​കാ​ല ബ്രാ​ൻ​ഡ് ദൃ​ശ്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്നും സം​ഘാ​ട​ക സ​മി​തി വ്യ​ക്ത​മാ​ക്കി. സ്പോ​ൺ​സ​ർ ബൂ​ത്തു​ക​ൾ, ഉ​ൽ​പ്പ​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, കോ-​ബ്രാ​ൻ​ഡ​ഡ് ഉ​ള്ള​ട​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ പ്ര​ത്യേ​ക ബ്രാ​ൻ​ഡ് ആ​ക്ടി​വേ​ഷ​ൻ അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്പോ​ൺ​സ​ർ​ഷി​പ്പ് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ​ങ്കാ​ളി​ത്ത​ത്തി​നു​മാ​യി താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, ഹൂ​സ്റ്റ​ൺ, സ്പോ​ൺ​സ​ർ​ഷി​പ്പ് ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ടേ​ണ്ട​വ​ർ:
ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് (വി​കാ​രി) - (832) 997-9788ഫാ. ​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം (അ​സി​സ്റ്റ​ന്റ് വി​കാ​രി) - (346) 332-8889
ഫാ. ​ടെ​ജി എ​ബ്ര​ഹാം (അ​സി​സ്റ്റ​ന്റ് വി​കാ​രി) - (469) 644-2800
തോ​മ​സ് പ​ണി​ക്ക​ർ (ട്ര​ഷ​റ​ർ) - (832) 539-3843
മ​നോ​ജ് മാ​ത്യു (സെ​ക്ര​ട്ട​റി) - (281) 226-0499
ഡോ. ​സ​ക്ക​റി​യ തോ​മ​സ് (ഷാ​ജു) - (832) 643-9942 (ജ​ന​റ​ൽ ക​ൺ​വീ​ന​ർ)

 

NRI

ഹൂ​സ്റ്റ​ണി​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വം മാ​ർ​ച്ച് ഏ​ഴി​ന്

ടെ​ക്സ​സ്: മാ​ർ​ച്ച് ഏ​ഴി​ന് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പൊ​ങ്കാ​ല​യാ​ഘോ​ഷ​ത്തി​നാ​യി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രാ​ങ്ക​ണം ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ഹൂ​സ്റ്റ​ണി​ലും അ​തി​ന​പ്പു​റ​ത്തു​മു​ള്ള എ​ല്ലാ ഭ​ക്ത​രെ​യും ഈ ​ശു​ഭ മു​ഹൂ​ർ​ത്ത​ത്തി​ൽ പ​ങ്കു​ചേ​രാ​നും ഇ​ത് ശ​രി​ക്കും അ​നു​ഗ്ര​ഹീ​ത​വും വി​ജ​യ​ക​ര​വു​മാ​യ ഒ​രു പ​രി​പാ​ടി​യാ​ക്കാ​നും ക്ഷ​ണി​ക്കു​ന്ന​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ: സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ഇ​പ്പോ​ൾ തു​റ​ന്നി​രി​ക്കു​ന്നു. പ​രി​മി​ത​മാ​യ സീ​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ഈ ​പു​ണ്യ അ​വ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത​ർ​ക്ക് സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ധാ​രാ​ളം ഭ​ക്ത​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ, നേ​ര​ത്തെ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. കൂ​ടാ​തെ, നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ഭ​ക്ത​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നാ​യി, പൊ​ങ്കാ​ല ആ​ഘോ​ഷ​ത്തി​ൽ വി​ദൂ​ര​മാ​യി പ​ങ്കെ​ടു​ക്കാ​ൻ ക്ഷേ​ത്രം ഒ​രു ഓ​ൺ​ലൈ​ൻ സൗ​ക​ര്യം വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ ഊ​ർ​ജം ഈ ​പു​ണ്യ ആ​ചാ​ര​ത്തി​ന്‍റെ ആ​ത്മീ​യ അ​നു​ഭ​വം വ​ർ​ധി​പ്പി​ക്കു​മെ​ന്ന​തി​നാ​ൽ, ഭ​ക്തി​യും പ്രാ​ർ​ഥ​ന​യും നി​റ​ഞ്ഞ ഹൃ​ദ​യ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ എ​ല്ലാ പ​ങ്കാ​ളി​ക​ളെ​യും ക്ഷേ​ത്രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

ഭ​ക്ത​ർ​ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നും ദി​വ്യാ​നു​ഗ്ര​ഹ​ങ്ങ​ൾ തേ​ടാ​നും ക്ഷേ​ത്ര സ​മൂ​ഹ​ത്തി​നു​ള്ളി​ൽ സേ​വ​ന​ത്തി​ലും സ്നേ​ഹ​ത്തി​ലും ഏ​ർ​പ്പെ​ടാ​നു​മു​ള്ള ഒ​രു അ​വ​സ​ര​മാ​ണി​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും റി​സ​ർ​വേ​ഷ​നു​ക​ൾ​ക്കും അ​ല്ലെ​ങ്കി​ൽ ഓ​ൺ​ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക അ​ല്ലെ​ങ്കി​ൽ ക്ഷേ​ത്ര​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക.

NRI

തോ​മ​സ് തോ​മ​സ് അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: റാ​ന്നി കൊ​റ്റ​നാ​ട് പു​തു​ക്കു​ടി​യി​ൽ തോ​മ​സ് തോ​മ​സ് (ജോ​ർ​ജ് - 101) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ശ​നി​യാ​ഴ്ച 12.30ന് ​ക​ണ്ട​ൻ​പേ​രൂ​ർ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ.

അ​യി​രൂ​ർ അ​യ്യ​ക്കാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ ക​ല്ലൂ​പ്പാ​റ മേ​ലേ​ക്കൂ​റ്റ് പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ. മ​ക്ക​ൾ: തോ​മ​സ് പി. ​തോ​മ​സ് (ത​മ്പി, ഹൂ​സ്റ്റ​ൺ), മാ​ത്തു​ക്കു​ട്ടി (റാ​ന്നി ക​ണ്ട​ൻ​പേ​രൂ​ർ), സാ​ലി (ഓ​ച്ചി​റ), വ​ത്സ​ൻ (ഡാ​ള​സ്), ലീ​ലാ​മ്മ (ഡാ​ള​സ്), മോ​ള​മ്മ (ഡാ​ള​സ്), സു​ജ (ഹൂ​സ്റ്റ​ൺ).

മ​രു​മ​ക്ക​ൾ: വ​ത്സ​മ്മ (ഹൂ​സ്റ്റ​ൺ), സി​സി​ലി (ക​ണ്ട​ൻ​പേ​രൂ​ർ), ത​മ്പി​കു​ഞ്ഞു (ഓ​ച്ചി​റ), ബീ​ന (ഡാ​ള​സ്), ബേ​ബി (ഡാ​ള​സ്), മോ​നി​ച്ച​ൻ (ഡാ​ള​സ്), പ​രേ​ത​നാ​യ സാ​ബു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ത​മ്പി (ഹൂ​സ്റ്റ​ൺ) - 281 253 1014 (വാ​ട്സ്ആ​പ്).

Latest News

Corehub Up